മാന്‍ഹട്ടനിലെ ആഡംബര വീട് വിറ്റ് മുകേഷ് അംബാനി, കിട്ടിയ വില ഇങ്ങനെ
മുംബൈ: മുകേഷ് അംബാനി കൈയ്യിലുള്ള ഒരു വീട് വില്‍ക്കുകയോ? കേട്ടിട്ട് വിശ്വാസം വരുന്നില്ല അല്ലേ. അംബാനി കുടുംത്തിന് എല്ലാം വാങ്ങിയാണ് ശീലം. വില്‍ക്കുന്നത് നമ്മള്‍ കേട്ടിട്ട് പോലുമുണ്ടാവില്ല. എന്നാല്‍ അങ്ങനെ ഒന്ന് സംഭവിച്ചിരിക്കുകയാണ്. മാന്‍ഹട്ടനിലെ ആഢംബര വീട് അദ്ദേഹം വിറ്റുവെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ് വില്ലേജില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്വറി വീടാണിതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം റെക്കോര്‍ഡ് തുകയാണ് ഇതിന് ലഭിച്ചിരുന്നു. ഒന്‍പത് മില്യണ്‍ ഡോളറിനാണ് അംബാനിയുടെ ലക്ഷ്വറി കോണ്ടോ വിറ്റുപോയത്. അതായത് 74 കോടി രൂപ വരും ഇത്. ഇന്ത്യയിലെ ഏറ്റവും ലാഭത്തിലുള്ള കമ്പനി എന്ന പദവി റിലയന്‍സ് ഇന്‍ഡസ്ട്രീസിന് നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് വീടിന്റെ വില്‍പ്പനയുടെ വാര്‍ത്തകള്‍ പുറത്തുവന്നത്.ഒരുപാട് പ്രത്യേകതകള്‍ ഉള്ളതാണ് ഈ വീട്.

17 നിലകളുള്ള പ്രീമിയം റെസിഡെന്‍ഷ്യല്‍ ടവറായ സുപ്പീരിയര്‍ ഇങ്കിന്റെ നാലാം നിലയിലാണ് ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. രണ്ട് കിടപ്പുമുറികളാണ് ഇവിടെയുള്ളത്. മുമ്പ് ഇവിടെ മൂന്ന് കിടപ്പുമുറികള്‍ ഉണ്ടായിരുന്നു. അത് രൂപമാറ്റം വരുത്തിയാണ് രണ്ടാക്കി മാറ്റുകയായിരുന്നു. മൂന്ന് ബാത്‌റൂമുകളും വീട്ടിലുണ്ട്. 2406 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീര്‍ണ്ണം. ഹഡ്‌സന്‍ നദിയുടെ മനോഹരമായ കാഴ്ച്ച ഇവിടെയിരുന്ന് തന്നെ ആസ്വദിക്കാനാവും എന്ന പ്രത്യേകതയും വീടിനുണ്ട്.
അതിഗംഭീരമായ ഡിസൈനാണ് ഈ വീടിനായി ഉള്ളത്. 1919 മുതല്‍ സുപ്പീരിയല്‍ ഇങ്ക് ഫാക്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നതായിരുന്നു ഈ കെട്ടിടം. 2009ല്‍ റോബര്‍ട്ട് എഎം സ്‌റ്റോണ്‍ ആര്‍ക്കിടെക്ടറ്റസാണ് രൂപമാറ്റം വരുത്തി ഇന്ന് കാണുന്ന നിലയിലേക്ക് നവീകരിച്ചത്. ഈ വീട് പ്രമുഖരിലൂടെയാണ് അംബാനിയിലെത്തിയത്. ഹിലരി സ്വാങ്ക്, നാസ്‌കറിന്റെ ജിമ്മി ജോണ്‍സന്‍, പ്രശസ്ത ഡിസൈനര്‍ മാര്‍ക്ക് ജേക്കബ്‌സ് എന്നിവരാണ് തുടക്കത്തില്‍ ഇവിടെ താമസിച്ചവര്‍.
പിന്നീട് പ്രമുഖ കോടീശ്വരനായ ലെസ്ലി അലക്‌സാണ്ടര്‍ ഈ വീട് 25.46 മില്യണിന് വാങ്ങിയിരുന്നു. 2010ല്‍ ബഹിരാകാശ സഞ്ചാരിയായ മാര്‍ക്ക് ഷട്ടില്‍വര്‍ത്തിന് ഈ കെട്ടിടം വില്‍ക്കുകയായിരുന്നു ലെസ്ലി അലക്‌സാണ്ടര്‍. 31.5 മില്യണിനായിരുന്നു വില്‍പ്പന. രാജ്യാന്തര ഡിസൈന്‍ സ്റ്റുഡിയോയായ യാബു പുഷല്‍ബര്‍ഗാണ് ഈ വീടിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളും ഇവിടെ താമസക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ലോഞ്ച് ഔരിയ, സര്‍വ സജ്ജമായ ജിം, യോഗ സെന്റര്‍, പൈലറ്റ് സ്റ്റുഡിയോ, പ്ലേ റൂം, സൈക്ലിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കുള്ള ബൈക്ക് റൂം, വാലറ്റ് പാര്‍ക്കിങ്ങ് എന്നിവയെല്ലാം ഇവിടെ താമസക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ചരിത്രശേഷിപ്പുകളും ഈ കെട്ടിടത്തില്‍ ഉണ്ട്. അതേസമയം അംബാനി കുടുംബത്തിന് വിദേശത്തുള്ള വീടുകളില്‍ ഏറ്റവും പ്രശസത്യമായിരുന്നു ഈ കെട്ടിടം. എന്തുകൊണ്ട് ഇത് കൈമാറി എന്നതിലും അംബാനി വിശദീകരണം നല്‍കിയിട്ടില്ല.












Click it and Unblock the Notifications