ഫോബ്‌സ് പട്ടികയില്‍ ഒന്നാമന്‍ മുകേഷ് അംബാനി, രണ്ടാം സ്ഥാനത്ത് ഈ കോടീശ്വരന്‍, ആദ്യ പത്തില്‍ ഇവര്‍

ഇന്ത്യയിലെ കോടീശ്വരന്‍മാരില്‍ ആരാണ് മുന്നില്‍ നില്‍ക്കുന്നത്. വലിയ മത്സരം ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഫോബ്‌സിന്റെ പുതിയ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. നവംബര്‍ മാസത്തില്‍ ഇന്ത്യയില്‍ സമ്പത്തില്‍ മുന്നില്‍ ആരൊക്കെയാണെന്ന് ഫോബ്‌സ് ഇന്ത്യയാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരിക്കല്‍ കൂടി മുകേഷ് അംബാനിയാണ് ഇന്ത്യയില്‍ ആസ്തിയില്‍ ഒന്നാമതുള്ളത്. 93.2 ബില്യണാണ് അംബാനിയുടെ ആസ്തി.

രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായി റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് ഇതോടെ മാറുകയും ചെയ്തു. ബിടി 500 ലിസ്റ്റ് റാങ്കിംഗിലും മുകേഷ് അംബാനി നേരത്തെ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഏകദേശം 7.79 ലക്ഷം കോടി രൂപയുണ്ടാവും മുകേഷ് അംബാനിയുടെ ആസ്തി. അതേസമയം ഇന്ത്യയില്‍ ഒന്നാമനാണെങ്കില്‍ മുകേഷ് അംബാനി ആഗോള തലത്തില്‍ പതിനഞ്ചാം സ്ഥാനത്താണ്.

mukesh-ambani-gautam-adani

രണ്ടാം സ്ഥാനത്ത് അദാനി ഗ്രൂപ്പിന്റെ മേധാവി ഗൗതം അദാനിയാണ്. അദ്ദേഹത്തിന്റെ ആസ്തി 57.6 ബില്യണ്‍ വരും. അടുത്തിടെ വലിയ തിരിച്ചടികളുണ്ടായെങ്കിലും, അദാനി ഓഹരി വിപണിയില്‍ അടക്കം നേട്ടങ്ങളുണ്ടാക്കി തിരിച്ചുവന്നിരിക്കുകയാണ്. 7 ലക്ഷം കോടിയാണ് അദാനിയുടെ ആസ്തി. അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍, അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി വില്‍മാര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനനി ടോട്ടല്‍ ഗ്യാസ്, എസിസി. അംബുജ സിമന്റ്‌സ് എന്നിവയെല്ലാം അദാനി ഗ്രൂപ്പിന്റെ ഭാഗമാണ്.

മുകേഷ് അംബാനിയുടെ നേരിട്ടുള്ള മത്സരവും അദാനിയുമായിട്ടാണ്.അതേസമയം ഗൗതം അദാനിയുടെ ആഗോള റാങ്കിംഗ് 23 ആണ്. മൂന്നാം സ്ഥാനത്ത് എച്ച്‌സിഎല്‍ ടെക്‌നോളജീസ് സ്ഥാപകന്‍ ശിവ് നാടാരാണ്. 30.4 ബില്യണാണ് നാടാരുടെ ആസ്തി. അതേസമയം ആഗോള റാങ്കിംഗില്‍ 47ാം സ്ഥാനത്താണ് അദ്ദേഹം ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ സാവിത്രി ജിന്‍ഡാല്‍ ആന്‍ഡ് ഫാമിലിയാണ് നാലാം സ്ഥാനത്ത്. 26.6 ബില്യണാണ് ആസ്തി.ഇവരുടെ ആഗോള റാങ്കിംഗ് 57 ആണ്.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനാവാലയാണ് അഞ്ചാം സ്ഥാനത്ത്. 21.9 ബില്യണ്‍ ആണ് സൈറസിന്റെ ആസ്തി. ആഗോള കോടീശ്വരന്‍മാരില്‍ 78ാം സ്ഥാനത്താണ് സൈറസ് പൂനാവാല. കൊവിഡ് വാക്‌സിന്‍ അടക്കം നിര്‍മിച്ചത് ഇവരുടെ കമ്പനിയാണ്. ആറാം സ്ഥാനത്ത് ദിലീപ് സാംഗ്വിയാണ്. സണ്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ ഉടമയാണ് അദ്ദേഹം. 19.8 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. ലോക കോടീശ്വരന്‍മാരില്‍ 91ാം സ്ഥാനത്താണ് അദ്ദേഹം.

ഏഴാം സ്ഥാനത്ത് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ ബിര്‍ളയാണ്. 18.3 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. 96ാം സ്ഥാനത്താണ് അദ്ദേഹം ആഗോള റാങ്കിംഗില്‍. ഡിമാര്‍ട്ട്, അവന്യൂ സൂപ്പര്‍ മാര്‍ക്കറ്റ്‌സ് ഉടമ രാധാകിഷന്‍ ദമനിയാണ് എട്ടാം സ്ഥാനത്ത്. 17.2 ബില്യണാണ് ആസ്തി. എന്നാല്‍ ആഗോള റാങ്കിംഗില്‍ 101ാം സ്ഥാനത്താണ് അദ്ദേഹം. ലക്ഷ്മി മിത്തല്‍ ഒന്‍പതാം സ്ഥാനത്തും, കുശാല്‍ പാല്‍സിംഗ് പത്താം സ്ഥാനത്തുമാണ്. മിത്തലിന് 16.1 ബില്യണും. കുശാലിന് 14.4 ബില്യണുമാണ് ആസ്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+