200 രൂപയ്ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത 54കാരിക്ക് നഷ്ടമായത് എട്ടര ലക്ഷത്തോളം രൂപ!!
ഓണ്‍ലൈന്‍ ആയി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതൊക്കെ സാധാരണയാണ്. ഹോട്ടലില്‍ പോകേണ്ട ആവശ്യമില്ല, തിരക്കില്‍ നില്‍ക്കേണ്ട ആവശ്യമില്ല, ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്യുന്നു, ഓണ്‍ലൈന്‍ ആയി തന്നെ പേമെന്റ് നടത്തുന്നു. പക്ഷേ അങ്ങനെ ഓണ്‍ലൈന്‍ ആയി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത 54 വയസ്സുള്ള ഒരു സ്ത്രീക്ക് വളരെ വലിയ അബദ്ധം പറ്റി..
200 രൂപയുടെ ഭക്ഷണം ആണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തത്. ഓണ്‍ലൈന്‍ ആയിത്തന്നെ പണം അടയ്ക്കുകയും ചെയ്തു. പക്ഷേ പിന്നീചാണ് തനിക്ക് പറ്റിയ അബദ്ധം ആ സ്ത്രീ അറിഞ്ഞത്. 200 രൂപയുടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത സ്ത്രീക്ക് നഷ്ടമായത്. എട്ടര ലക്ഷത്തോളം രൂപയാണ്. സംഭവം വിശദമായി പറയാം.

മഹാരാജാ ബോഗ് താലി ആണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തത്. രണ്ട് പേര്‍ക്കുള്ള ഭക്ഷണം. ഒരു താലി ഓര്‍ഡര്‍ ചെയ്താല്‍ ഒന്ന് ഫ്രീ. ബൈ വണ്‍ ഗെറ്റ് ഓഫര്‍ കണ്ടാണ് ഇവര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് ഇവര്‍ ഫേസ്ബുക്കില്‍ മഹാരാജ താലിയുടെ പരസ്യം കാണുന്നത്.

ഫേസ്ബുക്കില്‍ കണ്ട ലിങ്കില്‍ ആ സ്ത്രീ ക്ലിക്ക് ചെയ്തു. ബാങ്ക് ഡീറ്റെയ്ല്‍സും മൊബൈല്‍ നമ്പറും ചോദിച്ചു. അത് അവര്‍ അതില്‍ ഫില്‍ ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സംഭവം മാറിമറിഞ്ഞത്. പിന്നീടങ്ങോട്ട് കൃത്യമായി പ്ലാൻ ചെയ്ത പദ്ധതിയുടെ നടപ്പാക്കലായിരുന്നു സംഭവിച്ചത്. ആ പദ്ധതിയിൽ അവർ പെട്ടുപോയി.

ഓഡർ ചെയ്തതിന് പിന്നാലെ ഇവര്‍ക്കൊരു ഫോണ്‍കോള്‍ വന്നു. മറ്റൊരു ലിങ്കില്‍ കയാറാന്‍ പറഞ്ഞു. അതില്‍ ഇവരുടെ ഡെബിറ്റ് കാര്‍ഡ് ഡീറ്റെയ്ല്‍സ് ചോദിച്ചു. ആ വിവരങ്ങളും നല്‍കി. ഫോണ്‍ ചെയ്ത വ്യക്തി ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറഞ്ഞു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു. റിമോട്ട് ആക്‌സസ് നല്‍കുന്ന ഒരു ആപ്പായിരുന്നു അത്.

ഇതോടെ ഇവരുടെ ഫോണിലേക്ക് അയച്ച വണ്‍ടൈം പാസ് വേര്‍ഡ് വിളിച്ച ആള്‍ക്കാ വായിക്കാന്‍ പറ്റി. ഇതിന് പിന്നാലെയായിരുന്നു ഇയാള്‍ 8.46 ലക്ഷം രൂപ ഇവരുടെ അക്കൗണ്ടില്‍ പലതവണയായി ട്രാന്‍സഫര്‍ ചെയ്തത്. ഇത് മനസ്സിലാക്കിയ സ്ത്രീ ഉടനെ പോലീസിനെ അറിയിച്ചു, 24 ട്രാന്‍സാക്ഷന്‍ വ്യാഴാഴ്ച നടന്നു. സംഭവത്തില്ഡ പോലീസ് എഫ്ഐആർ രജിസ്ട്രർ ചെയ്ത് കേസ് എടുത്തിട്ടുണ്ട്.












Click it and Unblock the Notifications