കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Viral Video: ട്രെയിനില്‍ നിന്ന് തെറിച്ചുവീണ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് ആര്‍പിഎഫ്; വൈറലായി വീഡിയോ

Google Oneindia Malayalam News

മരണത്തിനും ജീവിതത്തിനും ഇടയിലെ ഒരു നിമിഷം എന്നുപറഞ്ഞുകേള്‍ക്കാറില്ലെ..മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് എത്താന്‍ ചിലപ്പോള്‍ ആ ഒരു നിമിഷം മാത്രം മതി.

അങ്ങനെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരമ്മയുടേയും കുഞ്ഞിന്റെയും കാര്യമാണ് പറയാന്‍ പോകുന്നത്. രക്ഷകരായത് ആര്‍പിഎഫിന്റെ (റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്) ക്രൈം വിംഗിലെ രണ്ട് ജവാന്‍മാര്‍. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

train

88ാം വിവാഹത്തിന് ഒരുങ്ങി 61 കാരന്‍..വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീക്കൊരു പ്രത്യേകതയുണ്ട്‌88ാം വിവാഹത്തിന് ഒരുങ്ങി 61 കാരന്‍..വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീക്കൊരു പ്രത്യേകതയുണ്ട്‌

മുംബൈയിലെ മന്‍ഖുര്‍ദ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന ലോക്കല്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ സ്ത്രീയും കുട്ടിയുമാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ കൃത്യമായ ഇടപെടല്‍ മൂലം രക്ഷപ്പെട്ടത്. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ വലിയ ദുരന്തത്തിലേക്ക് എത്തുമായിരുന്നു.

ബഹിരാകാശത്ത് നിന്ന് ഒരു 'എ' പടം?; ആഗ്രഹം വെളിപ്പെടുത്തി ജോണി സിന്‍സ്; പക്ഷേ മസ്‌ക് കനിയണംബഹിരാകാശത്ത് നിന്ന് ഒരു 'എ' പടം?; ആഗ്രഹം വെളിപ്പെടുത്തി ജോണി സിന്‍സ്; പക്ഷേ മസ്‌ക് കനിയണം

ട്രെയിനില്‍ നിറയെ ആളുകളായിരുന്നു. ആളുകള്‍ തിങ്ങിനില്‍ക്കുകയായിരുന്നു. അതിന് ഇടയിലായിരുന്നു സ്ത്രീയും കുട്ടിയും തെറിച്ചുവീണത്. എന്നാല്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഓടിച്ചെന്ന് ഇവരെ രക്ഷിച്ചു. നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ അഭിന്ദിച്ചുകൊണ്ട് നിരവധിപേര്‍ കമന്റുകള്‍ ഇട്ടു. എന്നാല്‍ ട്രെയിനുകളുടെ അവസ്ഥയെ വിമര്‍ശച്ചുകൊണ്ടും ആളുകള്‍ കമന്റുകള്‍ ഇടുന്നുണ്ട്. മെട്രോട്രെയിനുകളില്‍ പോലെ ഓട്ടോമാറ്റിക് ആയി അടയുന്ന വാതിലുകള്‍ ലോക്കല്‍ ട്രെയിനുകള്‍ വേണം, ഡോറില്‍ നിന്ന് യാത്ര ചെയ്യരുതെന്ന് നിയമമമുണ്ടായിട്ടും ട്രെയിനില്‍ നിന്ന് തെറിച്ച് വീണ് എത്ര അപകടങ്ങളാണ് ഉണ്ടാവുന്നത്..എന്തിനാണ് തിങ്ങുഞെരിഞ്ഞ് പോയി അപകടകത്തിലേക്ക് എത്തിക്കുന്നത് എന്നിങ്ങനെയാണ് ചിലര്‍ പറയുന്നത്....

വൈറല്‍ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

English summary
Mumbai: RPF saved mother and child who fell from a running train, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X