റെമോ: ഗാനങ്ങളുടെ പ്രമോഷന് ആദ്യമായി മ്യുസിക് ആല്‍ബം !
ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന റെമോ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ പ്രോമോഷനായി മ്യുസിക് ആല്‍ബം പുറത്തിറക്കി. ഇതാദ്യമായാണ് ചിത്രത്തിലെ ഗാനങ്ങളുടെ പ്രൊമോഷനായി മ്യുസിക് ആല്‍ബം പുറത്തിറക്കുന്നത്. ഗാനങ്ങളുടെ ടീസര്‍ ഇറങ്ങുന്നതില്‍ നിന്ന് വ്യത്യസ്തമാണ് മ്യുസിക് ആല്‍ബമിറക്കിയുളള പ്രമോഷന്‍.
തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഗാനങ്ങള്‍ക്കു പ്രമോഷന്‍ നല്‍കിയിരിക്കുന്നത്. യുവസംഗീത സംവിധായകന്‍ അനിരുദ്ധ് രവി ചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ബോളിവുഡ് പോപ്പ് ഗായകന്‍ അര്‍ജ്ജുന്‍ കനുങ്കോയും ശ്രീനിഥി വെങ്കിടേഷുമാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

യുവസംവിധായകന്‍ വിഘ്‌നേശ് ശിവയാണ് ഗാനരചയിതാവ്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. 24 എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ ഡി രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. റെമോ ഒക്ടോബര്‍ ഏഴിന് തിയറ്ററുകളിലെത്തും.












Click it and Unblock the Notifications