വിവാഹമൊന്ന് കഴിച്ചു, ജീവിതം വേറെ ലെവല്‍, പ്രൈവറ്റ് സ്കൂള്‍ ടീച്ചര്‍ നേരെ എത്തിയത് ഈ പോസ്റ്റില്‍
രാംപൂര്‍: ഒരു വിവാഹം ഒരാളുടെ ജീവിതം മാറ്റി മറിക്കുമോ? ഒരിക്കലും ഇല്ല എന്നായിരിക്കും നമ്മുടെ ഉത്തരം. കാരണം വിവാഹം കൊണ്ട് എങ്ങനെ ജീവിതം മാറാനാണ് അല്ലേ. പക്ഷേ ഉത്തര്‍പ്രദേശിലെ രാംപൂരില്‍ നിന്നുള്ള ഒരു സാനാ ഖനാം എന്ന യുവതിയുടെ വിവാഹത്തോടെ മാറി മറിഞ്ഞിരിക്കുകയാണ്. ആരും പ്രതീക്ഷിക്കാത്ത തലത്തിലേക്കാണ് മാറിയത്.
മാമൂന് ഷാ എന്ന യുവാവിനെയാണ് സന വിവാഹം ചെയ്തത്. വെറുമൊരു പ്രൈവറ്റ് സ്കൂള്‍ അധ്യാപികയായിരുന്നു ആ സമം അവര്‍. എന്നാല്‍ വിവാഹം കഴിച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍ അവരൊരു നഗര പഞ്ചായത്തിന്റെ അധ്യക്ഷയായി മാറിയിരിക്കുകയാണ്. രാംപൂര്‍ നഗര പരിഷത്തിന്റെ അധ്യക്ഷയായിട്ടാണ് അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ഏപ്രില്‍ പതിനഞ്ചിനായിരുന്നു സനയുടെയും മാമൂനിന്റെയും വിവാഹം. അടുത്ത ദിവസം തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ മാമൂന് ഷാ തന്നെ ഈ മണ്ഡലത്തില്‍ മത്സരിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഈ പദവി വനിതകള്‍ക്കായി സംവരണം ചെയ്തതായിരുന്നു.
ഇതോടെയാണ് സന മത്സരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി താന്‍ സാമൂഹ്യ സേവന രംഗത്തുണ്ടെന്ന് മാമൂന് പറഞ്ഞു. രാംപൂരിലെ പോളിയോ നിവാരണത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നേരത്തെ രാംപൂരിലെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു മാമൂന്. എന്നാല്‍ അടുത്തിടെ അദ്ദേഹം ആംആദ്മി പാര്‍ട്ടിയിലേക്ക് ചേക്കേറുകയായിരുന്നു.
ഏപ്രില്‍ പതിമൂന്നിനാണ് ഇവരുടെ വിവാഹം ഉറപ്പിച്ചത്. ഏപ്രില്‍ പതിനഞ്ചിന് വിവാഹവും നടക്കുകയായിരുന്നു. രാംപൂര്‍ നഗര പല്ലിക പരിഷത്ത് സ്ത്രീകള്‍ക്കായി സംവരണ ചെയ്യപ്പെട്ട ദിവസം തന്നെയാണ് വിവാഹവും നടന്നത്. അടുത്ത ദിവസം തന്നെ സന നാമനിര്‍ദേശ പത്രിക ഇതോടെ സമര്‍പ്പിക്കുകയായിരുന്നു.
ഈ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചതായിരുന്നുവെന്ന് യുവതി പറഞ്ഞു. റമദാന് മാസമാണ് വിവാഹം നടന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം വിവാഹത്തിന് ശേഷമാണ് തീരുമാനിച്ചത്. കാരണം സ്ത്രീകള്‍ക്കായി സീറ്റ് സംവരണം ചെയ്യപ്പെട്ടത് കൊണ്ടായിരുന്നുവെന്നും സന ഖനാം പറഞ്ഞു. പ്രചാരണ സമയത്ത് പലരുടെയും പ്രശ്നങ്ങള്‍ വളരെ അടുത്ത് നിന്ന് കണ്ടിരുന്നു. ഇനി അതെല്ലാം പരിഹരിക്കുമെന്നും അവര്‍ പറഞ്ഞു.
താന്‍ പഠിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥികളെല്ലാം ഈ വിജയത്തില്‍ വലിയ ആവേശത്തിലാണെന്നും സന പറഞ്ഞു. സന ഖനാമിന് 43121 വോട്ടുകളാണ് ലഭിച്ചത്. എഎപി ടിക്കറ്റിലാണ് ഇവര്‍ മത്സരിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി മസരത്ത് മുജീബ് 32173 വോട്ടുകളാണ് നേടിയത്. സമാജ് വാദി പാര്‍ട്ടിയുടെ ഫാത്തിമ ജാബി 16273 വോട്ടും സ്വന്തമാക്കി.
സമാജ് വാദി പാര്‍ട്ടിയുടെ നേതാവ് അസം ഖാന്റെ കോട്ടയായിട്ടാണ് ഈ മണ്ഡലം അറിയപ്പെടുന്നത്. താന്‍ ജനങ്ങള്‍ക്കൊപ്പം നിന്നയാളാണ്. അതുകൊണ്ട് അവര്‍ക്ക് എന്നെ ഇഷ്ടമാണെന്ന് മാമൂന് ഷാ പറഞ്ഞു. 40 വര്‍ഷമായി അസം ഖാന് മാത്രം വോട്ട് ചെയ്തിരുന്നവര്‍ ഇന്ന് എഎപിക്ക് വോട്ട് ചെയ്തെന്ന് മാമൂന് ഷാ പറഞ്ഞു.
മണ്ഡലത്തില്‍ ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഞാന്‍ കൂടെയുണ്ടാവുമായിരുന്നു. എന്നാല്‍ അസം ഖാന് ഒന്നും ചെയ്തിരുന്നില്ലെന്നും മാമൂന് ഷാ പറഞ്ഞു. ടീം വര്‍ക്കുണ്ടെങ്കില്‍ ഏത് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെയും നേരിട്ട് വിജയിക്കാന്‍ സാധിക്കുമെന്നും സന പറഞ്ഞു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications