കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാള്‍സ് രാജാവ് പദവി ഉപേക്ഷിക്കും; ബോറിസ് ജോണ്‍സന്‍ തിരിച്ചെത്തും, ജ്യോതിഷിയുടെ പ്രവചനം വൈറല്‍

Google Oneindia Malayalam News

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ നിരവധി പ്രവചനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്ഞി മരിക്കുമെന്ന് തങ്ങള്‍ നേരത്തെ പ്രവചിച്ചിരുന്നുവെന്ന് പലരും അവകാശപ്പെട്ടിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നോസ്ട്രഡാമസിന്റെയും മറ്റൊരു പത്തൊന്‍പതുകാരി കാരോളിന്റെയും പ്രവചനങ്ങള്‍ മാത്രമാണ് ഇതുവരെ ആധികാരികമായി ശരിയാണെന്ന് തെളിഞ്ഞത്.

ചാള്‍സ് രാജാവിന് പദവി നഷ്ടമാകുമെന്ന് ഇതിനോടകം പല പ്രവചനങ്ങളും വന്ന് കഴിഞ്ഞു. ഇപ്പോഴിതാ ലോകത്താകെ തരംഗമായ മറ്റൊരു ജ്യോതിഷി ബ്രിട്ടീഷ് രാജകുടുംബത്തെയും രാഷ്ട്രീയത്തെയും ബന്ധിപ്പിക്കുന്ന പ്രവചനം നടത്തിയിരിക്കുകയാണ്. ഇതും വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

ഭാവി പ്രവചിക്കുന്ന ഒരു ജ്യോതിഷിയാണ് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇവരുടെ പറയുന്നത് ചാള്‍സ് മൂന്നാമന്‍ രാജാവ് അധിക കാലം രാജാവായി തുടരില്ലെന്നാണ്. ശതാവരി ചെടി ഉപയോഗിച്ചാണ് ഇവര്‍ ഭാവിയില്‍ നടക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ പ്രവചിക്കുക. ചാള്‍സ് രാജാവ് സ്ഥാനമൊഴിയുമെന്നാണ് ഈ ജ്യോതിഷി പ്രവചിച്ചിരിക്കുന്നത്. ഇവരുടെ പ്രവചനങ്ങളെല്ലാം സാധാരണ സത്യമായി തന്നെയാണ് വരാറുള്ളത്. നേരത്തെ പുറത്തുവന്ന പല പ്രവചനങ്ങളിലും ചാള്‍സ് രാജാവ് അധിക കാലം ഭരിക്കില്ലെന്നാണ് പ്രവചിച്ചിരിക്കുന്നത്.

2

2023ല്‍ സര്‍വവും കത്തിനശിക്കും, പുതിയ മനുഷ്യവംശം വരും; നോസ്ട്രഡാമസ് പ്രവചിച്ചത് ഈ 6 കാര്യങ്ങള്‍2023ല്‍ സര്‍വവും കത്തിനശിക്കും, പുതിയ മനുഷ്യവംശം വരും; നോസ്ട്രഡാമസ് പ്രവചിച്ചത് ഈ 6 കാര്യങ്ങള്‍

ചാള്‍സിനെ കുറിച്ച് മാത്രമല്ല മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ കുറിച്ചും പ്രവചിച്ചിട്ടുണ്ട്. ബ്രിട്ടനിലെ പ്രമുഖ ജ്യോതിഷിയായ ജെമിമ പാക്കിങ്ടണ്‍ പ്രവചിച്ചതൊക്കെയും സത്യമായിട്ടുണ്ട്. മിസ്റ്റിക് വെജ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ലോകത്തെ ഏക എസ്പരാമെന്‍സറാണ് ജെമിമ. വായുവിലേക്ക് ശതാവരി ചെടിയുടെ തണ്ട് എറിഞ്ഞാല്‍ ഇവര്‍ക്ക് ഭാവിക്ക് കാണാന്‍ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. ഇവ എങ്ങനെ താഴെ പതിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഇവര്‍ ഭാവി പ്രവചിക്കുക. നിരവധി ആരാധകര്‍ ഇവര്‍ക്കുണ്ട്.

3

ഈ ചിത്രത്തിലൊരു കടുവ ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം, 7 സെക്കന്‍ഡ് തരാംഈ ചിത്രത്തിലൊരു കടുവ ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം, 7 സെക്കന്‍ഡ് തരാം

ബ്രെക്‌സിറ്റ്, ഫിലിപ്പ് രാജകുമാരന്റെ മരണം, തെരേസ മേയ്ക്ക് പ്രധാനമന്ത്രി സ്ഥാനം നഷ്ടമാകും തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ കൃത്യമായി പ്രവചിച്ചിരുന്നു. ഇവരുടെ മഹാ പ്രവചനങ്ങളിലൊന്നാണ് എലിസബത്ത് രാജ്ഞിയുടെ മരണം. ഈ വര്‍ഷം എലിസബത്ത് രാജ്ഞി മരിക്കുമെന്ന് ജെമിമ പ്രവചിച്ചിരുന്നു. അതുപോലെ തന്നെ സംഭവിച്ചിരിക്കുകയാണ്. ഇതുപ്രകാരം പരിശോധിച്ചപ്പോഴാണ് ബ്രിട്ടീഷ് രാജകുടുംബത്തെ കുറിച്ചുള്ള കാര്യങ്ങള്‍ മനസ്സിലായതെന്നും ജ്യോതിഷി പറയുന്നു.

4

3 മക്കളുടെ കാഴ്ച്ച നഷ്ടമാകും; ദുരന്തത്തിന് മുമ്പ് മക്കളെ ലോകം ചുറ്റിക്കാണിക്കാനിറങ്ങി മാതാപിതാക്കള്‍3 മക്കളുടെ കാഴ്ച്ച നഷ്ടമാകും; ദുരന്തത്തിന് മുമ്പ് മക്കളെ ലോകം ചുറ്റിക്കാണിക്കാനിറങ്ങി മാതാപിതാക്കള്‍

അടുത്ത വര്‍ഷം ചാള്‍സ് രാജാവ് സ്ഥാനമൊഴിയുമെന്നാണ് ജെമിമ പറയുന്നു. ചാള്‍സ് തന്റെ പദവികള്‍ വില്യം രാജകുമാരന് കൈമാറുമെന്നാണ് ഇവരുടെ പ്രവചനത്തിലുള്ളത്. പകരം ആന്‍ രാജകുമാരി എഡിന്‍ബര്‍ഗിലെ ഡച്ചസാവുമെന്നും ഇവര്‍ പറയുന്നു. ബ്രിട്ടീഷ് രാഷ്ട്രീയത്തെ കുറിച്ചും അവര്‍ പ്രവചിച്ചിട്ടുണ്ട്. ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നാണ് മിസ്റ്റിക് വെജ് പ്രവചിക്കുന്നത്. ഇത് അപ്രതീക്ഷിതമായിരിക്കുമെന്നും ഇവര്‍ പറയുന്നു. ലിസ് ട്രസ്സില്‍ നിന്നായിരിക്കും ജോണ്‍സന്‍ നേതൃത്വം ഏറ്റെടുക്കുകയെന്നും ഇവര്‍ പറയുന്നു.

5

പ്രായം കാരണമാണ് ചാള്‍സ് രാജപദവിയില്‍ നിന്ന് ഒഴിയുകയെന്നും, പകരം വില്യമിനെ കൊണ്ടുവരുമെന്നും ഇവര്‍ പറയുന്നു. വില്യം രാജകുമാരന്‍ ചാള്‍സിന്റെ പല ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കും. അടുത്ത പന്ത്രണ്ട് മാസത്തിനുള്ളില്‍ തന്നെ ഇത് നടക്കുമെന്നും ജെമിമ വ്യക്തമാക്കി. അതേസമയം ബോറിസ് ജോണ്‍സന്‍ പിന്നണിയിലിരുന്ന് രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുകയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ഇവരുടെ പ്രവചനം വൈകാതെ തന്നെ സത്യമാകാനുള്ള സാധ്യത ശക്തമാണ്.

English summary
mystic asparagus predicts king charles will abdicate the throne, her predictions goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X