Get Updates
Get notified of breaking news, exclusive insights, and must-see stories!

തുര്‍ക്കിയുടെ ആവര്‍ത്തനം ഗ്രീസില്‍ ഉണ്ടാവും, അതിശക്തമായ ഭൂകമ്പമെത്തും; വമ്പന്‍ പ്രവചനം!!

പല രാജ്യങ്ങളും ഭൂകമ്പ സാധ്യതകള്‍ പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്. അതേസമയം അത്തരമൊരു സാധ്യത മുന്നില്‍ നില്‍ക്കുന്ന ഗ്രീസിലാണെന്ന് വമ്പന്‍ പ്രവചനമാണ് ഇപ്പോള്‍ ശാസ്ത്രജ്ഞരില്‍ നിന്ന് തന്നെ വന്നിരിക്കുന്നത്

greece prediction

ഇസ്താബൂള്‍: തുര്‍ക്കിയിലെ അതിശക്തമായ ഭൂചലനം ആ നാടിനെ ദുരിതത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ഇതോടെ ലോകരാജ്യങ്ങളെല്ലാം വലിയ ഭീഷണിയിലാണ്. ഇനി എന്ത് നടക്കും എന്നാണ് അവര്‍ ആലോചിക്കുന്നത്. പല രാജ്യങ്ങളും ഭൂകമ്പ സാധ്യതകള്‍ പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്.

അതേസമയം അത്തരമൊരു സാധ്യത മുന്നില്‍ നില്‍ക്കുന്ന ഗ്രീസിലാണെന്ന് വമ്പന്‍ പ്രവചനമാണ് ഇപ്പോള്‍ ശാസ്ത്രജ്ഞരില്‍ നിന്ന് തന്നെ വന്നിരിക്കുന്നത്. ഇവരുടെ വാന ജ്യോതിഷിയായ ഫ്രാങ്കിനെ പോലെ ഭൂകമ്പത്തിന്റെ പാറ്റേണ്‍ പിന്തുടര്‍ന്നാണ് ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. എന്തൊക്കെയാണ് ഇവര്‍ പറഞ്ഞതെന്ന് വിശദമായി പരിശോധിക്കാം....

ഗ്രീസ് തരിപ്പണമാകും

ഗ്രീസ് തരിപ്പണമാകും

തുര്‍ക്കിയിലും സിറിയയിലും ആഞ്ഞടിച്ച അതേ ഗണത്തിലുള്ള ഭൂകമ്പം ഗ്രീസിലും ആഞ്ഞടിക്കുമെന്നാണ് പ്രവചനം. ഗ്രീക്കിലെ ഭൗമ ശാസ്ത്രജ്ഞരാണ് ഇത്തരമൊരു പ്രവചനം നടത്തിയത്. ഇത് ഉടനുണ്ടാവില്ലെങ്കിലും, സമീപ ഭാവിയില്‍ ഗ്രീസില്‍ സര്‍വനാശം വിതയ്ക്കാന്‍ ഭൂകമ്പത്തിന് സാധിക്കുമെന്നാണ് പ്രവചനം. പ്രൊഫസര്‍ കോണ്‍സ്റ്റാന്‍ഡിനോസ് സൈനോലാകിസാണ് ഇത്തരമൊരു പ്രവചനം നടത്തിയത്. അതേ അഭിപ്രായം തന്നെയാണ് പ്രൊഫസര്‍ കോസ്റ്റാസ് പാപ്പാസാച്ചോസിനുമുള്ളത്.

ഭൂകമ്പ ബാധിത മേഖല

ഭൂകമ്പ ബാധിത മേഖല

ഗ്രീക്ക് അതിശക്തമായ ഭൂചലനങ്ങള്‍ ഉണ്ടാവുന്ന സജീവമേഖലയാണ്. അതുകൊണ്ട് തുര്‍ക്കിയില്‍ ഉണ്ടായതിനേക്കാള്‍ അതിശക്തമായ ഭൂചലനത്തിന് സാധ്യതയുണ്ടെന്നാണ് ഇവര്‍ പറയുന്നത്. പ്രകൃതി ദുരന്തങ്ങളെ കുറിച്ച് പഠനം നടത്തുകയും, നിരീക്ഷിക്കുകയും ചെയ്യുന്ന പ്രൊഫസറാണ് സൈനോലാക്കിസ്. തുര്‍ക്കിയിലും സിറിയയിലും ബാധിക്കപ്പെട്ടവര്‍ അധികവും താമസിച്ചിരുന്നത് ജനസാന്ദ്രയേറിയ മേഖലയില്‍ ആയിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഇതിലൂടെ പലര്‍ക്കും രക്ഷപ്പെടാനുള്ള സാധ്യത കുറഞ്ഞു. കെട്ടിടങ്ങള്‍ തകര്‍ന്ന് അവരുടെ ദേഹത്തേക്കാണ് വീണതെന്നും സൈനോലാകിസ് പറഞ്ഞു.

600 വര്‍ഷം കൂടുമ്പോള്‍

600 വര്‍ഷം കൂടുമ്പോള്‍

ഗ്രീസും ഭൂകമ്പത്തില്‍ നിന്ന് ഒട്ടും സേഫല്ല. ഓരോ 600 വര്‍ഷം കൂടുമ്പോഴും അതിശക്തമായ ഭൂകമ്പം ആഞ്ഞടിക്കാറുണ്ടെന്ന് സൈനോലാക്കിസ് പറഞ്ഞു. 1403ലാണ് ഗ്രീസ് നില്‍ക്കുന്ന മേഖലയില്‍ അവസാനമായി മെഗാ ഭൂകമ്പമുണ്ടായത്. അത്തരമൊരു ഭൂകമ്പം 600 മുതല്‍ 800 വര്‍ഷം വരെ കൂടുമ്പോഴാണ് സംഭവം. നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് അത്തരമൊരു കാലത്താണ്. ഈ വര്‍ഷം ഉണ്ടായില്ലെങ്കില്‍ വൈകാതെ തന്നെ അടുത്ത വര്‍ഷങ്ങളിലായി ഉണ്ടാവുമെന്നും അദ്ദേഹം പ്രവചിക്കുന്നു. റിക്ടര്‍ സ്‌കെയില്‍ 8.5 വരെ ആ ഭൂകമ്പത്തിന്റെ തീവ്രതയുണ്ടാവുമെന്നും സൈനോലാകിസ് പ്രവചിക്കുന്നു.

നൂറ് കൊല്ലത്തിനിടെ പലതവണ

നൂറ് കൊല്ലത്തിനിടെ പലതവണ

കോസ്റ്റാസ് പാപ്പാച്ചോസിനും ഇതേ നിലപാടാണ് ഉള്ളത്. വലിയ ഭൂകമ്പം മുമ്പ് പലപ്പോഴും ഗ്രീസിലുണ്ടായിട്ടുണ്ട്. അമോര്‍ഗോസില്‍ 1956ല്‍ ഉണ്ടായത് ഒരു ഉദാഹരണമാണ്. 1953ല്‍ കെഫാലോനിയയില്‍ ഉണ്ടായതും അത്തരമൊരു ഭൂകമ്പമാണ്. എന്നാല്‍ അതിന് മുകളിലേക്ക് അടുത്തൊന്നും പോയിട്ടില്ല. എഡി 365ല്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. അന്ന് ഗ്രീസ് മൊത്തത്തില്‍ തകര്‍ന്ന് പോയി. ഗ്രീസ്. ലിബ്യ, ഈജിപ്ത്, സൈപ്രസ്, ഇറ്റലി, സ്‌പെയിന്‍ എന്നിവയെ അടക്കം തുടര്‍ ചലനങ്ങള്‍ ബാധിച്ചു. അതിശക്തമായ സുനാമിയാണ് ഇവരെ തകര്‍ത്തത്.

പ്രവചനം കൃത്യമാകുമോ

പ്രവചനം കൃത്യമാകുമോ

ഭൂകമ്പം കൃത്യമായി ആര്‍ക്കും പ്രവചിക്കാനാവില്ല. അതേസമയം പല ഭൂകമ്പ മുന്നറിയിപ്പുകളും സാധാരണ കാലാവസ്ഥാ നിരീക്ഷണം പോലെയാണ്. ഇതിനെ പ്രവചനമായി കാണാനാവില്ലെന്നാണ് വിലയിരുത്തല്‍. തീര്‍ച്ചയായും ഗ്രീസ് എന്ത് ചെയ്യുന്നു എന്നുള്ളത് പ്രധാനപ്പെട്ടതാണ്. കാരണം ഗ്രീസിന്റെ മുഖച്ഛായ തന്നെ ഈ ഭൂകമ്പം കാരണം ഇല്ലാതായേക്കും. അതേസമയം ഗ്രീക്ക് മേഖലയില്‍ ഉണ്ടാവുന്ന ഭൂകമ്പങ്ങള്‍ പൊതുവേ ആഘാതം കുറവായിരിക്കും. ഇവ അധികവും സമുദ്ര മേഖലയിലാണ് ഉണ്ടാവാറുള്ളത്. ഇവ മറ്റുള്ള സ്ഥലത്തേക്ക് എത്തിപ്പെടില്ല. അതാണ് ആഘാതം കുറയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+