ജ്യോതിഷിയെ കടത്തിവെട്ടി പ്രവചനം; ഭൂമിയില്‍ ആദ്യമായി അവരെത്തും, അവഗണിക്കാനാവാത്ത കാര്യങ്ങള്‍ നടക്കും
ഇത്തരത്തിലുള്ള പ്രവചനം ഇതേ യുവാവ് നേരത്തെയും നടത്തിയിരുന്നു. അതെല്ലാം വലിയ തരംഗമായിരുന്നു. ഇപ്പോള്‍ അത്തരത്തിലുള്ള പ്രവചനം വീണ്ടും വന്നതോടെ ഇത് സത്യമാകുമോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്.

ലണ്ടന്‍: ഭൂമിയെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ ഇനിയങ്ങോട്ടുള്ള മാസങ്ങളില്‍ നടക്കുമെന്ന് വമ്പന്‍ പ്രവചനം. ബാബ വംഗയ്ക്ക് തുല്യമായൊരു പ്രവചനമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ് പ്രവചനം. ഭൂമിയില്‍ നിന്ന് മനുഷ്യര്‍ അപ്രത്യക്ഷമാകുമെന്ന സൂചനയാണ് ഈ പ്രവചനത്തിലുള്ളത്.
നേരത്തെയും ഇത്തരത്തിലുള്ള പ്രവചനം ഇതേ യുവാവ് നടത്തിയിരുന്നു. അതെല്ലാം വലിയ തരംഗമായിരുന്നു. ഇപ്പോള്‍ അത്തരത്തിലുള്ള പ്രവചനം വീണ്ടും വന്നതോടെ ഇത് സത്യമാകുമോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

ടൈം ട്രാവലര്‍ പ്രവചനം
താനൊരു ടൈം ട്രാവലര്‍ കൂടിയാണെന്ന് ഈ യുവാവ് പറയുന്നു. 2671ല്‍ നിന്നുള്ളയാളാണ് താനെന്നും, അതുകൊണ്ട് മുന്‍കൂട്ടി ഭാവി കാണാന്‍ കഴിയുമെന്നും ഇയാള്‍ പറയുന്നു. ഈനോ അലാറിക് എന്നാണ് ഈ ടൈം ട്രാവലറുടെ പേര്. വലിയ ശാസ്ത്ര കണ്ടെത്തലുകള്‍ ഉടനുണ്ടാവുമെന്ന് ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നു. 2023ല്‍ മുഴുവനായി സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളാണ് താന്‍ പറയുന്നതെന്ന് ഇയാള്‍ പറയുന്നു.

ഇനി ദിവസങ്ങള്‍ മാത്രം
അപകടകരമായ ചില കാര്യങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിക്കുമെന്നാണ് യുവാവിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 23നായിരിക്കും ആ അപകടമെത്തുകയെന്നാണ് ടൈം ട്രാവലര്‍ പ്രവചിക്കുന്നത്. 8000 മനുഷ്യരെ ചാമ്പ്യന്‍ എന്ന് പേരുള്ള അന്യഗ്രഹ ജീവി രക്ഷിക്കുമെന്നാണ് ഇയാള്‍ പറയുന്നത്. ഈ സാഹചര്യമുണ്ടാകുന്നത് ഭൂമിയെ അന്യഗ്രഹജീവികള്‍ ആക്രമിക്കുമ്പോഴാണ്. മനുഷ്യവംശത്തെ ഒന്നാകെ ആ അപകടകരമായ അന്യഗ്രഹജീവികള്‍ ഇല്ലാതാക്കും. എന്നാല്‍ അതില്‍ ചാമ്പ്യന്‍ എന്ന് പേരായ അന്യഗ്രഹജീവി 8000 പേരെ മറ്റൊരു ഗ്രഹത്തിലേക്ക് രക്ഷിച്ച് കൊണ്ടുപോകും.

സുനാമി ആഞ്ഞടിക്കും
മെയ് പതിനഞ്ചിന് ഒരു മെഗാസുനാമി സാന്‍ഫ്രാന്‍സിസ്‌കോയില്‍ ആഞ്ഞുവീശും. രണ്ട് ലക്ഷം പേര്‍ മരിക്കും. 750 അടി ഉയരത്തിലുള്ള രാക്ഷസത്തിരമാലകളാണ് ആഞ്ഞുവീശുക. ജൂണ്‍ പന്ത്രണ്ടിന് 9.5 തീവ്രതയില്‍ ഭൂകമ്പമുണ്ടാവും. അത് അഞ്ച് മൈല്‍ നീളത്തില്‍ ഒരു ദ്വാരം വരും. അതിലൂടെ ലോകത്ത് നിന്ന് ഇല്ലാതായ പല ജീവികളും ഭൂമിയിലേക്ക് തിരിച്ചെത്തും. ജൂണ്‍ പതിനെട്ടിന് ആകാശത്ത് നിന്ന് ജനങ്ങള്‍ താഴേക്ക് വീഴുമെന്നും ടൈം ട്രാവലര്‍ പ്രവചിക്കുന്നു. ഓഗസ്റ്റ് പന്ത്രണ്ടിന് ചര്‍മ അര്‍ബുദത്തിന് ഡോക്ടര്‍മാര്‍ മരുന്ന് കണ്ടെത്തുമെന്നും ടൈം ട്രാവലര്‍ പ്രവചിച്ചു.












Click it and Unblock the Notifications