Get Updates
Get notified of breaking news, exclusive insights, and must-see stories!

2023ല്‍ സര്‍വവും കത്തിനശിക്കും, പുതിയ മനുഷ്യവംശം വരും; നോസ്ട്രഡാമസ് പ്രവചിച്ചത് ഈ 6 കാര്യങ്ങള്‍

പാരീസ്: ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസ് പ്രവചനങ്ങളില്‍ അഗ്രഗണ്യനായിരുന്നു. അദ്ദേഹം മരിച്ചിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഓരോ കാലത്തും എന്ത് സംഭവിക്കുമെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. നിര്‍ണായക സംഭവങ്ങളെല്ലാം അദ്ദേഹം പ്രവചിച്ചതാണ്. അഡോള്‍ഫ് ഹിറ്റ്‌ലറുടെ വളര്‍ച്ച, രണ്ടാം ലോക മഹായുദ്ധം, സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണം, ഫ്രഞ്ച് വിപ്ലവം എന്നിവയെല്ലാം നോസ്ട്രഡാമസിന്റെ അകകണ്ണില്‍ തെളിഞ്ഞവയാണ്.

6338 പ്രവചനങ്ങളാണ് അദ്ദേഹം കുറിച്ചിട്ടുള്ളത്. ഇത് എപ്പോഴൊക്കെ നടക്കുമെന്നും ഇതില്‍ പറഞ്ഞിട്ടുണ്ട്. അത് മാത്രം ലോകത്തിന്റെ അവസാനം എങ്ങനെയായിരിക്കുമെന്നും അദ്ദേഹത്തിന്റെ പ്രവചനത്തിലുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

1

കൊറോണവൈറസ് വരുമെന്നും, അത് ലോകത്തിന് ഭീഷണിയാവുമെന്നും നോസ്ട്രഡാമസിന്റെ പ്രവചനങ്ങളിലുണ്ട്. 1503ല്‍ ദക്ഷിണ ഫ്രാന്‍സിലെ സെയിന്റ് റെമി ഡെ പ്രവിശ്യയിലാണ് അദ്ദേഹം ജനിക്കുന്നത്. മൈക്കിള്‍ ഡി നോസ്ട്രഡാം എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. 1566 ജൂലായ് രണ്ടിനാണ് നോസ്ട്രഡാമസ് മരിച്ചത്. എന്നാല്‍ ഇക്കാലയളവില്‍ അദ്ദേഹം നടത്തിയ പ്രവചനങ്ങളെല്ലാം ശരിയായി കൊണ്ടിരിക്കുകയാണ്. 70 ശതമാനത്തില്‍ അധികം പ്രവചനങ്ങള്‍ ഇതുവരെ സംഭവിച്ച് കഴിഞ്ഞു.

2

2023നെ കുറിച്ചുള്ള നോസ്ട്രഡാമസിന്റെ പ്രവചനങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇതില്‍ പറയുന്നത്. ലോകമഹായുദ്ധം 2023ല്‍ ഉണ്ടാവുമെന്നാണ് പ്രവചനം. ഏഴ് മാസത്തോളം ഈ യുദ്ധം നീണ്ടുനില്‍ക്കും. ആളുകള്‍ അവരുടെ ദുഷ്ടതകള്‍ കൊണ്ട് മരിക്കും. ഇത് സൂചിപ്പിക്കുന്നത് റഷ്യ-യുക്രൈന്‍ യുദ്ധം ഇനിയും വലുതാകുമെന്നാണ്. ഇത് മൂന്നാം ലോകമഹായുദ്ധത്തില്‍ കലാശിക്കുമെന്ന പ്രവചനമാണ് നോസ്ട്രഡാമസിന്റേത്. ഈ പ്രവചനം സത്യമായാല്‍ ലോകത്തിന് തന്നെ അത് വലിയ രീതിയില്‍ ബാധിക്കും.

3

ഒരുപക്ഷേ ദക്ഷിണകിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ ചൈനയും തായ്വാനും തമ്മിലുള്ള സംഘര്‍ഷം വലുതാവാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അമേരിക്ക അതില്‍ ഇടപെടുമെന്ന് ഉറപ്പാണ്. അതോടെ ആണവയുദ്ധം തന്നെ നടന്നേക്കാം. അതേസമയം ഫ്രഞ്ച് നഗരങ്ങളായ റൂസന്‍, എവറക്‌സ് എന്നിവ യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കേണ്ടി വരില്ലെന്നാണ് പ്രവചനത്തിലുള്ളത്. ഇവര്‍ യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടുമെന്നും നോസ്ട്രഡാമസിന്റെ പ്രവചനത്തിലുണ്ട്.

4

ചൊവ്വയില്‍ മനുഷ്യന്‍ സന്ദര്‍ശനം നടത്തുമെന്നാണ് മറ്റൊരു പ്രവചനം. ഇത് രണ്ടാം പ്രവചനങ്ങളിലൊന്നാണ്. 2023ല്‍ മനുഷ്യന്‍ ചൊവ്വയില്‍ കാലുകുത്തുമെന്നാണ് സൂചിപ്പിക്കുന്നത്. അതേസമയം ഇലോണ്‍ മസ്‌ക് ചൊവ്വയില്‍ 2029ഓടെ മനുഷ്യന്‍ സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം പുതിയൊരു പോപ്പ് 2023ല്‍ വരുമെന്നാണ് നോസ്ട്രഡാമസിന്റെ മൂന്നാമത്തെ പ്രവചനം. ഫ്രാന്‍സിസ് മാര്‍പ്പാപ്പ മാറുമെന്നും പറയുന്നുണ്ട്. ഏറ്റവും സത്യസന്ധനായ മാര്‍പ്പാപ്പമാരില്‍ അവസാനത്തെ ആളായിരിക്കും ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്നാണ് പ്രവചനത്തില്‍ കൃത്യമായി പറുയന്നത്.

5

ഏറ്റവും സല്‍പ്പേരുള്ള അഴിമതിക്കറ പുരളാത്ത അവസാനത്തെ മാര്‍പ്പാപ്പ ഫ്രാന്‍സിസ് ആയിരിക്കും. അടുത്ത മാര്‍പ്പാപ്പ വലിയ അഴിമതി തന്നെ നടത്തുമെന്നും നോസ്ട്രഡാമസ് പ്രവചനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. സെവന്‍ ഹില്‍ഡ് സിറ്റി അഥവാ റോം തകരുമെന്നും, അവിടെയുള്ള അഴിമതിക്കാരനായ വിധികര്‍ത്താവ് ജനങ്ങളെ നാശത്തിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇത് പുതിയ മാര്‍പ്പാപ്പയെ കുറിച്ചുള്ള വാക്കുകളാണ്. അതേസമയം ഈ പ്രവചനം വിശ്വാസികള്‍ക്കിടയില്‍ തന്നെ വലിയ പ്രചാരത്തിലുള്ളതാണ്.

6

അതേസമയം വലിയൊരു തീഗോളം ഭൂമിയില്‍ പതിക്കുമെന്ന് നോസ്ട്രഡാമസിന്റെ പ്രവചനത്തിലുണ്ട്. ഇത് നിലവിലെ മനുഷ്യ വംശത്തിന് നാശങ്ങളുണ്ടാക്കുമെന്നാണ് നോസ്ട്രഡാസിന്റെ അനുയായികളില്‍ ഒരു വിഭാഗം പറയുന്നത്. ഇതില്‍ നിന്നൊരു പുതിയൊരു മനുഷ്യവംശം ഉണ്ടാവുമെന്നും, പുതിയ രീതികളാണ് വരികയെന്നും വിശ്വസിക്കുന്നവരുണ്ട്. അത് മാത്രമല്ല ലോകാവസാനമാണ് ഇതിലൂടെ സംഭവിക്കുന്നതെന്ന് വിശ്വസിക്കുന്നവര്‍ വേറെയുണ്ട്. ഇതില്‍ നിന്ന് പുതിയൊരു ലോകം ഉണ്ടായി വരുമെന്നാണ് ഈ വിഭാഗം കരുതുന്നത്.

7

2023ല്‍ രണ്ട് വന്‍ ശക്തികള്‍ ഒരുമിക്കുമെന്നാണ് മറ്റൊരു പ്രവചനം. ഇതാണ് ആറാമത്തെ പ്രവചനങ്ങള്‍. ലോകശക്തികളാണ് ഒന്നിക്കുകയെന്നാണ് പ്രവചനത്തിലുള്ളത്. ഒരുശക്തനായ വ്യക്തിയും ഒരു ദുര്‍ബലനായ വ്യക്തിയും തമ്മിലാവാം ഈ സഖ്യം. അതുമല്ലെങ്കില്‍ ഒരു പുരുഷ നേതാവും ഒരു വനിതാ നേതാവും തമ്മിലുള്ള ബന്ധമാവാം. എന്നാല്‍ ഈ സഖ്യത്തിലൂടെയുണ്ടാവുന്ന നല്ല കാര്യങ്ങള്‍, അധികം നീണ്ടുനില്‍ക്കില്ലെന്നാണ് നോസ്ട്രഡാമസ് പ്രവചിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+