ചാള്‍സ് രാജാവിന് സ്ഥാനം നഷ്ടപ്പെടും, 2024ല്‍ സംഭവിക്കുക ഇക്കാര്യങ്ങള്‍; പ്രവചിച്ച് നോസ്ട്രഡാമസ്
ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസ് പ്രവചനത്തില്‍ ഏറെ പ്രസിദ്ധനാണ്. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവചിച്ച കാര്യങ്ങള്‍ പലതും പല കാലങ്ങളിലായി സത്യമായി മാറിയിരുന്നു. നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ എന്ന പേരില്‍ അവ പ്രശസ്തവുമാണ്. ലോകാവസാനം വരെയുള്ള കാര്യങ്ങള്‍ അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. നോസ്ട്രഡാമസിന്റെ പ്രവചന പുസ്തകത്തില്‍ 942 പ്രവചനങ്ങളാണ് ഉള്ളത്.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി, സെപ്റ്റംബര്‍ 11 ഭീകരാക്രമണം, കൊവിഡ് മഹാമാരി എന്നിവ സംഭവിക്കുമെന്ന് നോസ്ട്രഡാമസിന്റെ പ്രവചനത്തിലുണ്ടായിരുന്നു. 2023 ആഗോള സാമ്പത്തിക ദുരന്തമുണ്ടാകുമെന്നും നോസ്ട്രഡാമസിന്റെ പ്രവചനത്തിലുണ്ടായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ 2024ല്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചുള്ള പ്രവചനങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അതൊന്ന് പരിശോധിക്കാം.

2024ല്‍ നോസ്ട്രഡാമസിന്റെ നിര്‍ണായക പ്രവചനങ്ങളിലൊന്ന് കാലാവസ്ഥാ ദുരന്തമാണ്. ഭൂമി ആകെ വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും പ്രവചനത്തിലുണ്ട്. വലിയ പ്രളയങ്ങള്‍ ഭൂമിയിലുണ്ടാവും. കടുത്ത ക്ഷാമവും, വരള്‍ച്ചയും അതുപോലെ ലോകത്തുണ്ടാവും. വലിയ സുനാമികള്‍ ആഞ്ഞടിക്കും. കൃഷിയെ ആകെ നശിപ്പിക്കും.
അതുവഴി രോഗങ്ങളെ ലോകമാകെ പടര്‍ത്തും. അതിനൊപ്പം തന്നെ പട്ടിണി ഈ ലോകത്ത് പിടിമുറുക്കാന് തുടങ്ങുമെന്നും നോസ്ട്രഡാമസ് പ്രവചിക്കുന്നു. അതേസമയം ഈ പ്രവചനം സത്യമായാല്‍ വീണ്ടുമൊരു വര്‍ഷം കൂടി കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കേണ്ടി വരും.ചൈനയുമായുള്ള ഏറ്റുമുട്ടലാണ് പ്രവനത്തിലെ മറ്റൊരു പ്രധാനപ്പെട്ട സംഭവം. ആഗോള ശക്തിയായിട്ടുള്ള ചൈനയുടെ വളര്‍ച്ചയും അത് വലിയ പോരാട്ടങ്ങള്‍ക്ക് വഴിവെക്കുമെന്നും നോസ്ട്രഡാമസ് പറയുന്നു.
ദക്ഷിണ ചൈനാ കടലിലും, തായ്‌വാനിലും ചൈന അവരുടെ ഉരുക്കുമുഷ്ടി പ്രയോഗിക്കുന്നതും ആഗോള തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. പ്രത്യേകിച്ച് നാവികസേനാ സാന്നിധ്യം ഈ മേഖലയില്‍ ശക്തമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വലിയ നാവിക ഏറ്റുമുട്ടലുണ്ടാവുമെന്നും, വലിയ മഹായുദ്ധത്തിന് അത് വഴിയൊരുക്കുമെന്നുമാണ് നോസ്ട്രഡാമസിന്റെ പ്രവചനം. ചാള്‍സ് രാജാവ് സ്ഥാനഭ്രഷ്ടനാകുന്നതാണ് നോസ്ട്രാമസിന്റെ അടുത്ത പ്രവചനം.
ഭാര്യക്കും, അദ്ദേഹത്തിനുമെതിരെ നടക്കുന്ന നിരന്തരം ആക്രമണങ്ങളുടെ പേരില്‍ ചാള്‍സ് രാജാവ് രാജപദവി ഒഴിയുമെന്നും നോസ്ട്രഡാമസിന്റെ പ്രവചനത്തിന്റെ പുസ്തകത്തിലുണ്ട്. ഇതേ പുസ്തകത്തില്‍ 2022ല്‍ എലിസബത്ത് രാജ്ഞി മരിക്കുമെന്നുണ്ടായിരുന്നു. പുതിയ മാര്‍പ്പാപ്പയുടെ വരവാണ് അവസാനത്തെ പ്രവചനം. ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ വരും. പ്രായമേറി വരുന്നത് കൊണ്ട് അദ്ദേഹം സ്ഥാനമൊഴിയും. പകരം ചെറുപ്പക്കാരനായ മാര്‍പ്പാപ്പ സ്ഥാനമേല്‍ക്കും. ദീര്‍ഘകാലം ഈ മാര്‍പ്പാപ്പ വത്തിക്കാനിലുണ്ടാവും. എന്നാല്‍ സഭയുടെ സ്വാധീനം കുറയുമെന്ന സൂചനയും നോസ്ട്രഡാമസ് നല്‍കുന്നു.












Click it and Unblock the Notifications