Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യ ആ തീരുമാനമെടുക്കും, പുടിന്‍ അത് ചെയ്താല്‍ സര്‍വനാശം, സംഭവിക്കുക ഇക്കാര്യങ്ങളെന്ന് ജ്യോതിഷി

റഷ്യ ലോകത്തെ തന്നെ നശിപ്പിക്കാനുള്ള കാര്യങ്ങളാണ് ചിന്തിക്കുന്നതെന്ന് പ്രമുഖ ബ്രിട്ടീഷ്-ഇസ്രയേല്‍ ജ്യോതിഷി യുറി ജെല്ലര്‍ പ്രവചിക്കുന്നു. റഷ്യയെ ഈ ഘട്ടത്തില്‍ സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരിക മാത്രമാണ് മാര്‍ഗം.

uri geller

ലണ്ടന്‍: യൂറോപ്പ്യന്‍ മേഖലയില്‍ നിര്‍ണായകമായ ചില കാര്യങ്ങള്‍ സംഭവിക്കുമെന്ന പ്രവചനവുമായി ജ്യോതിഷി. റഷ്യയില്‍ നിന്ന് ഞെട്ടിക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാവുമെന്നാണ് ജ്യോതിഷി പ്രവചിക്കുന്നത്. റഷ്യയും യുക്രൈനും തമ്മിലുള്ള സംഘര്‍ഷം ലോകത്തെ തന്നെ ഞെട്ടിക്കുന്ന വഴിത്തിരിവിലേക്ക് എത്തുമെന്ന് ഇവര്‍ പറയുന്നു.

അതേസമയം ഈ സംഘര്‍ഷം തടഞ്ഞില്ലെങ്കില്‍ അത് വലിയ പ്രശ്‌നമായി മാറുമെന്ന മുന്നറിയിപ്പും ജ്യോതിഷിയായ യുറി ജെല്ലര്‍ നല്‍കുന്നു. വ്‌ളാദിമിര്‍ പുടിന്‍ മനസ്സില്‍ വിചാരിച്ചിരിക്കുന്ന കാര്യം ലോകത്ത് ഒരിക്കലും നടക്കാന്‍ പാടില്ലെന്നും, അങ്ങനെ സംഭവിച്ചാല്‍ വലിയ ദുരന്തമാണ് വരാന്‍ പോകുന്നതെന്നും പ്രവചനത്തില്‍ പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്....

റഷ്യ ചിന്തിക്കുന്നത് നടക്കരുത്

റഷ്യ ചിന്തിക്കുന്നത് നടക്കരുത്

റഷ്യ ലോകത്തെ തന്നെ നശിപ്പിക്കാനുള്ള കാര്യങ്ങളാണ് ചിന്തിക്കുന്നതെന്ന് പ്രമുഖ ബ്രിട്ടീഷ്-ഇസ്രയേല്‍ ജ്യോതിഷി യുറി ജെല്ലര്‍ പ്രവചിക്കുന്നു. റഷ്യയെ ഈ ഘട്ടത്തില്‍ സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരിക മാത്രമാണ് മാര്‍ഗം. പുടിന്‍ ശരിക്കുമൊരു ഭ്രാന്തനാണ്. അദ്ദേഹത്തിന്റെ ചിന്തയില്‍ ഭ്രാന്തമായ ആശയങ്ങളാണ് ഉള്ളത്. തീര്‍ച്ചയായും അദ്ദേഹം ഏത് നിമിഷവും ആണവായുധം പ്രയോഗിക്കാമെന്നാണ് ജെല്ലറുടെ മുന്നറിയിപ്പ്. പുടിന്റെ കൈവശമാണ് ആണവായുധത്തിന്റെ ബട്ടണ്‍ ഉള്ളതെന്നും യൂറി പ്രവചിക്കുന്നു.

അന്ന് ഉപയോഗിച്ച തന്ത്രം

അന്ന് ഉപയോഗിച്ച തന്ത്രം

image credit: NBCUniversal

1987ല്‍ ഇതുപോലൊരു ആണവ ആക്രമണത്തിന് റഷ്യ ശ്രമിച്ചതാണ്. അവരുടെ കൈയ്യില്‍ അതിനുള്ള ശേഖരം ഉണ്ടായിരുന്നു. അന്ന് അവരെ ഞാന്‍ പിന്തിരിപ്പിച്ചത് വലിയൊരു തന്ത്രം ഉപയോഗിച്ചാണ്. ടെലിപ്പതി ഉപയോഗിച്ചാണ് അവരുടെ മനസ്സ് മാറ്റിയത്. അതിലൂടെ റഷ്യക്കാരെ സമാധാന കരാറില്‍ ഒപ്പുവെപ്പിച്ചു. അതുകൊണ്ടാണ് ആണവായുധം ഉപയോഗിക്കാതെ പോയത്. അന്ന് ലോകത്തിന് വലിയൊരു ദുരന്തമാണ് നേരിടുമായിരുന്നത്. എന്നാല്‍ അതിലൂടെ ദുരന്തം ഒഴിവായെന്നും ജെല്ലര്‍ പറഞ്ഞു.

പുടിന്‍ ആ കരാര്‍ ഇല്ലാതാക്കി

പുടിന്‍ ആ കരാര്‍ ഇല്ലാതാക്കി

1987ല്‍ ടെലിപ്പതിയിലൂടെ താന്‍ നേടിയെടുത്ത ആ കരാര്‍ ഇപ്പോള്‍ ഇല്ലാതാവാന്‍ പോവുകയാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ആണവകരാര്‍ തന്നെ ഇല്ലാതാക്കുകയാണ്. അദ്ദേഹത്തിന് ഭ്രാന്തമായ ചിന്തകളാണ് ഉള്ളത്. ലോകത്തെ തന്നെ അടിമുടി ബാധിക്കുന്ന സര്‍വനാശമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് യൂറി ജെല്ലര്‍ പ്രവചിക്കുന്നു. പുടിന്‍ ആ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പ്രശ്‌നമാണെന്നും ജെല്ലര്‍ പറയുന്നു.

മുന്നിലുള്ളത് ആ വഴി മാത്രം

മുന്നിലുള്ളത് ആ വഴി മാത്രം

യുക്രൈനെ ലക്ഷ്യമിട്ടാണ് പുടിന്‍ ആണവായുധം തയ്യാറാക്കുന്നത്. അത് ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയാണ്. ഈ ദുരന്തം ഒഴിവാക്കാന്‍ ഒരു മാര്‍ഗമേയുള്ളൂ. റഷ്യയിലേക്ക് താനൊരു യാത്രയ്ക്ക് പ്ലാന്‍ ചെയ്യുകയാണ്. തീര്‍ച്ചയായും അത് വ്‌ളാദിമിര്‍ പുടിനെ കാണാനാണ്. കുറച്ച് കടുപ്പമേറിയ കാര്യമാണത്. അദ്ദേഹത്തെ കാണാനാവുമോ എന്നറിയില്ല. പക്ഷേ ഇസ്രയേല്‍ അധികൃതരുമായി ചേര്‍ന്ന് അത് സാധ്യമാക്കും. ചില കാര്യങ്ങള്‍ കൂടി കൃത്യമായി ചേര്‍ന്നാല്‍ മാത്രമേ അത് സാധ്യമാകൂ എന്നും ജെല്ലര്‍ പ്രവചിക്കുന്നു.

ആണവ ബട്ടണെ അകറ്റി നിര്‍ത്തണം

ആണവ ബട്ടണെ അകറ്റി നിര്‍ത്തണം

പുടിന്റെ കൈകള്‍ ആണവ ബട്ടണ് ചുറ്റുമായി കറങ്ങി കൊണ്ടിരിക്കുകയാണ്. അതിനെ മാറ്റിയെടുക്കാന്‍ ചില ശ്രമങ്ങളാണ് വേണ്ടത്. അതിനായി കുറച്ച് സമയം എല്ലാവരും മാറ്റിവെക്കണം. പ്രാര്‍ത്ഥിക്കുകയാണ് വേണ്ടതെന്നും ജെല്ലര്‍ പറയുന്നു. നേരത്തെ റഷ്യയും യുഎസ്സും തമ്മിലുള്ള ആണവക്കരാറില്‍ നിന്ന് പിന്‍മാറുമെന്ന് സൂചന പുടിന്‍ നല്‍കിയിരുന്നു. ആണവായുധ പരീക്ഷണം വീണ്ടും ആരംഭിക്കാന്‍ റഷ്യ തയ്യാറായി ഇരിക്കുകയാണെന്നും പുടിന്‍ പറഞ്ഞിരുന്നു. യുഎസ്സ് ആണവപരീക്ഷണം ആരംഭിച്ചാല്‍ തീര്‍ച്ചയായും റഷ്യയും ആരംഭിക്കുമെന്ന് പുടിന്‍ മുന്നരിയിപ്പ് നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+