Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ ശക്തി ലോകത്തെ അധികാരം നിയന്ത്രിക്കും, സൂക്ഷിച്ചില്ലെങ്കില്‍ എല്ലാം നഷ്ടമാകുമെന്ന് ജ്യോതിഷി

തന്നെ ഇല്യുമാനിറ്റിയുടെ ചാരനായിട്ടാണ് പലരും കാണുന്നതെന്ന് സലോമി പറയുന്നു. ഇതിന് മുമ്പ് പല കാര്യങ്ങളും ഞാന്‍ അവരുമായി ബന്ധപ്പെട്ട് പറഞ്ഞിട്ടുണ്ട്

athos salome

ലണ്ടന്‍: ബ്രസീലിയന്‍ ജ്യോതിഷി അഥോസ് സലോമി സോഷ്യല്‍ മീഡിയയില്‍ വൈറലായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ പ്രവചനങ്ങളെല്ലാം വൈറലായതാണ്. നേരത്തെ ലോകകപ്പിന്റെ ആര് കപ്പടിക്കുമെന്ന് കൃത്യമായി അദ്ദേഹം പ്രവചിച്ചിരുന്നു. അത് മാത്രമല്ല ഫൈനല്‍ കളിക്കുന്ന ടീമുകള്‍ ആരൊക്കെയാവുമെന്നും നേരത്തെ തന്നെ സലോമി പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ പുതിയ പ്രവചനങ്ങള്‍ ലോകത്തെ തന്നെ ഞെട്ടിക്കുന്നവയാണ്. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കോണ്‍സ്പിറസി തിയറികളെ കുറിച്ചാണ്. സൂക്ഷിച്ചില്ലെങ്കില്‍ മനുഷ്യര്‍ക്ക് വരാന്‍ പോകുന്ന അപകടത്തെ കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. വിശദമായ വിവരങ്ങളിലേക്ക്....

ഇല്യൂമാനിറ്റിയുടെ ചാരന്‍

ഇല്യൂമാനിറ്റിയുടെ ചാരന്‍

തന്നെ ഇല്യുമാനിറ്റിയുടെ ചാരനായിട്ടാണ് പലരും കാണുന്നതെന്ന് സലോമി പറയുന്നു. ഇതിന് മുമ്പ് പല കാര്യങ്ങളും ഞാന്‍ അവരുമായി ബന്ധപ്പെട്ട് പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല, അന്തി ക്രിസ്തുവിന്റെ സന്ദേശവാഹകനാണ് താന്‍ എന്നാണ് പലരും കരുതുന്നതെന്നും സലോമി പറയുന്നു. ഇവരുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രവചനങ്ങളെല്ലാം മുമ്പ് ശരിയായി വന്നിരുന്നു. അതുകൊണ്ടാണ് താന്‍ ഇവരുടെ ആളാണെന്ന് വിശ്വസിക്കാന്‍ കാരണം. പക്ഷേ അതുമായി തനിക്ക് ബന്ധമില്ലെന്നും സലോമി വ്യക്തമാക്കി.

ലോകത്തിന് മുന്നിലെ വലിയ ശക്തി

ലോകത്തിന് മുന്നിലെ വലിയ ശക്തി

ഇവരുടെ വാദങ്ങളുടെ സത്യാവസ്ഥ എന്താണെന്നും സലോമിയുടെ പ്രവചനത്തിലുണ്ട്. ലോകത്തെ നയിക്കുന്ന ഒരു ശക്തിയുണ്ടെന്ന് കോണ്‍സ്പിറസി തിയററികള്‍ വിശ്വസിക്കുന്നുണ്ട്. 1776ല്‍ ജര്‍മനിയിലെ ബവാരിയയിലാണ് ഈ രഹസ്യ സമൂഹം രൂപം കൊണ്ടത്. ജൂറിസ്റ്റായ ആദം വെയ്‌ഷോപ്റ്റാണ് ഇല്യൂമിനാറ്റി രൂപീകരിച്ചത്. ഈ അധികാര കേന്ദ്രമാണ് സഭകളുടെയും, പള്ളികളുടെയും അധികാര സ്വാധീനത്തെ അവസാനിപ്പിച്ചതെന്ന് സലോമി പറയുന്നു. കാള്‍ തിയോഡോര്‍ അധികാരത്തിലെത്തിയ ശേഷം ഈ അധികാര വിഭാ8ഗത്തെ പിരിച്ചുവിട്ടെന്നും, 1785ല്‍ അത് സംഭവിച്ചുവെന്നും സലോമി വെളിപ്പെടുത്തി.

അധികാരത്തെ നിയന്ത്രിക്കുന്നു

അധികാരത്തെ നിയന്ത്രിക്കുന്നു

ഈ രഹസ്യ വിഭാഗത്തെ പിരിച്ചുവിട്ടെങ്കിലും ഇന്നും ലോകത്തെമ്പാടുമുള്ള സര്‍ക്കാരുകളെയും, സമൂഹത്തെയും നിയന്ത്രിക്കുന്നത് ഇല്യുമാനിറ്റിയാണെന്ന് പലരും വിശ്വസിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതിന് വലിയ ആരാധകരുമുണ്ട്. അമേരിക്കന്‍ ചരിത്രകാരനായ മിച്ച് ഹോറോവിറ്റ്‌സ് ഈ ആശയത്തെ കുറിച്ച് വിശദീകരിച്ചതും സലോമി ചൂണ്ടിക്കാണിച്ചു. ജനങ്ങള്‍ ഇതില്‍ വിശ്വസിക്കുന്നുണ്ട്. പ്രധാന കാരണം, ലോകത്തെ ഒരു രഹസ്യ ഗ്രൂപ്പ് നിയന്ത്രിക്കുന്നുവെന്നത് കേള്‍ക്കാന്‍ പലരും താല്‍പര്യമുള്ള കാര്യമാണ്. അതുകൊണ്ടാണ് അവരത് വിശ്വസിക്കുന്നതെന്നും ഹോറോവിറ്റ്‌സ് പറഞ്ഞിട്ടുണ്ടെന്ന് സലോമി പറഞ്ഞു.

രാഷ്ട്രീയ സംഘടന

രാഷ്ട്രീയ സംഘടന

ഇല്യുമിനാറ്റി രാഷ്ട്രീയ സംഘടനയാണെന്ന് സലോമി പറയുന്നു. സംഗീതജ്ഞര്‍ ഈ ചിഹ്നം ഉപയോഗിക്കുന്നത് അതിന്റെ ആകര്‍ഷണീയത കൊണ്ടാണ്. ഒരിക്കലും ആ ഗ്രൂപ്പിന്റെ ഭാഗമല്ല സംഗീതജ്ഞര്‍ എന്നും സലോമി പറഞ്ഞു. ലേഡി ഗാഗയും, ബിയോണ്‍സുമെല്ലാം ഇല്യുമാനിറ്റി അംഗങ്ങളാണെന്ന തിയറി തന്നെ പ്രചരിക്കുന്നുണ്ട്. ഇല്യൂമിനാറ്റി പിരിച്ചുവിട്ടെങ്കില്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ട രഹസ്യ സമൂഹങ്ങള്‍ വഴി ഇവര്‍ പ്രവര്‍ത്തിക്കുന്നതായും അമേരിക്കന്‍ എഴുത്തുകാരനായ മാര്‍ക്ക് ഡൈസ് പറഞ്ഞു.

ആ സമൂഹം ഇത്തരത്തില്‍

ആ സമൂഹം ഇത്തരത്തില്‍

സോഷ്യലിസ്റ്റ് ആശയത്തില്‍ അടിസ്ഥാനമാക്കിയുളള്ള സമൂഹവും, സര്‍ക്കാരും ആഗോള തലത്തില്‍ തന്നെ ഉണ്ടാക്കുകയാണ് ഇല്യൂമിനാറ്റിയുടെ ശ്രമമെന്ന് സലോമി പറയുന്നു. അതേസമയം ഇത്തരമൊരു സമൂഹമുണ്ടോ എന്ന് ഉറപ്പായും പറായനാവില്ല. പക്ഷേ വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഇല്യൂമിനാറ്റിയില്‍ നിന്നാണെന്ന് പറഞ്ഞ് നിങ്ങള്‍ക്ക് കോള്‍ വരാം. അവരുടെ സേവനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങും. ഇതൊരു തട്ടിപ്പാണ്. അതില്‍ വീഴരുതെന്നും സലോമി മുന്നറിയിപ്പ് നല്‍കുന്നു. വെറും മാര്‍ക്കറ്റിങ് മാത്രമാണ് ഇത്. ഇത് രാഷ്ട്രീക്കാര്‍ക്ക് വേണ്ടി ഉണ്ടാക്കപ്പെട്ടതാണെന്നും സലോമി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+