അന്യഗ്രഹജീവികളുടെ വരവ് വെറുതെയല്ല, വേറെ ലക്ഷ്യം, ഭൂമിയില്‍ അക്കാര്യം സംഭവിക്കുമെന്ന് ജ്യോതിഷി
തുടര്‍ച്ചയായി യുഎസ്സിലെയും ബ്രിട്ടനിലെയും ആകാശത്ത് കണ്ടുവരുന്ന കാഴ്ച്ചകള്‍ സാധാരണമായതല്ലെന്ന് ജ്യോതിഷി പ്രവചിക്കുന്നു. വരാനിരിക്കുന്നത് അത്ര നല്ല കാര്യമല്ലെന്നും ജ്യോതിഷി പറയുന്നു

ലണ്ടന്‍: അന്യഗ്രഹ ജീവികള്‍ ഭൂമിയെ ലക്ഷ്യമിട്ട് എത്തുമെന്ന് മുന്നറിയിപ്പുമായി ജ്യോതിഷിയും പറക്കുംതളിക വിദഗ്ധനുമായ മാല്‍ക്കം റോബിന്‍സന്‍. അദ്ദേഹം അന്യഗ്രഹജീവികള്‍ നമ്മള്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പും നല്‍കി. മനുഷ്യര്‍ വിചാരിക്കുന്നത് പോലെ സൗഹാര്‍ദപരമായ സമീപനം അവരില്‍ നിന്ന് പ്രതീക്ഷിക്കേണതെന്ന് അദ്ദേഹം പറയുന്നു.
തുടര്‍ച്ചയായി യുഎസ്സിലെയും ബ്രിട്ടനിലെയും ആകാശത്ത് കണ്ടുവരുന്ന കാഴ്ച്ചകള്‍ സാധാരണമായതല്ലെന്ന് ജ്യോതിഷി പ്രവചിക്കുന്നു. വരാനിരിക്കുന്നത് അത്ര നല്ല കാര്യമല്ലെന്നും ജ്യോതിഷി പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്....

സമാധാനം ആഗ്രഹിക്കുന്നവരല്ല
അന്യഗ്രഹ ജീവികള്‍ ഭൂമിയെ ലക്ഷ്യമിട്ട് വരുന്നുണ്ട്. എന്നാല്‍ അവ ഒരിക്കലും വരുന്നത് സമാധാനത്തിന് വേണ്ടിയല്ലെന്നും മറ്റെന്തോ ലക്ഷ്യമുണ്ടെന്ന് ജ്യോതിഷിയും പറക്കുംതളിക വിദ്ഗധനുമായ മാല്‍ക്കം റോബിന്‍സന്‍ പറയുന്നു. 45 വര്‍ഷത്തോളം പറക്കുംതളികകളെയും അന്യഗ്രഹജീവികളെയും നിരീക്ഷിച്ച ശേഷമാണ് അദ്ദേഹം ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഇതിനോടകം പത്ത് പുസ്തകങ്ങളും അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് അദ്ദേഹം രചിച്ചിട്ടുണ്ട്. ബ്രിട്ടന്റെ ഏറ്റവും തിരക്കേറിയ അന്യഗ്രജീവി സ്‌പെഷ്യലിസ്റ്റാണ് അദ്ദേഹം.

മനുഷ്യരെ തട്ടിയെടുക്കുന്നു
അന്യഗ്രഹജീവികളുടെ മുന്‍കാല പെരുമാറ്റങ്ങളൊന്നും അത്ര നല്ലതല്ല. പല കാലങ്ങളായി അന്യഗ്രഹജീവികള്‍ നമ്മളെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. അത് മനുഷ്യരെ തട്ടിക്കൊണ്ടുപോവുക വരെ ചെയ്തിട്ടുണ്ടെന്ന് മാല്‍ക്കം പറയുന്നു. പല പറക്കുംതളികാ കാഴ്ച്ചകളും വിശദീകരിക്കാന്‍ പറ്റാത്തതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അത് പൂര്‍ണമായു മനസ്സിലാക്കാന്‍ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ലെന്ന് മാല്‍ക്കം റോബിന്‍സന്‍ പറയുന്നു. അന്യഗ്രഹജീവികള്‍ കൃത്യമായ അജണ്ടയോടെയാണ് വരാന്‍ പോകുന്നതെന്നും റോബിന്‍സന്‍ പ്രവചിക്കുന്നു.

അന്യഗ്രഹജീവികളുടെ ലക്ഷ്യം
അന്യഗ്രഹജീവികളുടെ കൃത്യമായ ലക്ഷ്യം എന്താണെന്ന് പറയാനാവില്ല. പക്ഷേ അതൊരിക്കലും മനുഷ്യന് നല്ലതായ കാര്യങ്ങള്‍ സംഭവിക്കുന്നതിന് വേണ്ടിയല്ലെന്നും റോബിന്‍സന്‍ പറയുന്നു. താനും സഹപ്രവര്‍ത്തകരും ഈ പറക്കുംതളികാ ദൃശ്യങ്ങളെ കുറിചാണ് പഠിക്കുന്നത്. ഒരു കാര്യം ഉറപ്പാണ്. ഈ പറക്കുംതളികാ സന്ദര്‍ശം ഉള്ളതാണ്. കാലങ്ങളായി ഈ പറക്കുംതളികകള്‍ നമുക്കൊപ്പം ഉണ്ടെന്നും റോബിന്‍സന്‍ പ്രവചിക്കുന്നു. പുരാതന ചിത്രങ്ങളിലെല്ലാം ഇതിന്റ സെൂചനയുണ്ട്. മനുഷ്യരില്‍ നിന്ന് എന്തെങ്കിലും അന്യഗ്രഹജീവികള്‍ക്ക് തീര്‍ച്ചയായും വേണ്ടി വരും. അത് പ്രവചിക്കാന്‍ മാത്രമാണ് തനിക്ക് സാധിക്കുകയെന്നും റോബിന്‍സന്‍ പ്രവചിക്കുന്നു












Click it and Unblock the Notifications