വിമാനം തകര്‍ന്ന് വീഴും, ബോട്ടുകള്‍ കാണാതാവും, 2024 ദുരന്ത വര്‍ഷം, ബാബ വംഗയെ പിന്നിലാക്കുന്ന പ്രവചനം
ലണ്ടന്‍: ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗയെ പോലെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ടൈം ട്രാവലര്‍മാര്‍. ഇവരുടെ പ്രവചനങ്ങള്‍ പലതും ആളുകളെ ഭയപ്പെടുത്തുന്നതുമാണ്. നിരവധി ഫോളോവേഴ്‌സും ഇവര്‍ക്ക് സൈബര്‍ ലോകത്തുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു ട്രൈം ട്രാവലറുടെ പ്രവചനം ചര്‍ച്ചയായിരിക്കുകയാണ്. താന്‍ 2858ല്‍ നിന്നുള്ള ടൈം ട്രാവലര്‍ ആണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.
അതുകൊണ്ട് ഭാവിയിലെ പല കാര്യങ്ങളും നേരത്തെ കഴിഞ്ഞുവെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഡാര്‍ക്‌നസ് ടൈംട്രാവല്‍ എന്നാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. വരുന്ന വര്‍ഷം വന്‍ ദുരന്തങ്ങള്‍ ലോകത്ത് സംഭവിക്കുമെന്നാണ് ഇയാളുടെ പ്രവചനം.ലോകത്തെ ആകെ നടുക്കുന്ന ഒരു വിമാന ദുരന്തമുണ്ടാകുമെന്നാണ് ടൈം ട്രാവലര്‍ പ്രവിക്കുന്നു.

അതുപോലെ ബോട്ടുകള്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുമെന്നും പ്രവചനത്തിലുണ്ട്. അതേസമയം ഈ പോസ്റ്റിന് നിരവധി ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. 2023നും 2024നും ഇടയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളാണ് ഇവയെന്നാണ് ഇയാള്‍ പറയുന്നത്. മറ്റുള്ളവരെ പോലെയല്ല, താനൊരു യഥാര്‍ത്ഥ ടൈം ട്രാവലര്‍ ആണെന്നാണ് ഇയാളുടെ അവകാശവാദം.
ഇയാള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ 60000ത്തോളം ഫോളോവേഴ്‌സുണ്ട്. ഏതൊക്കെ തിയതികളാണ് ദുരന്തങ്ങള്‍ സംഭവിക്കാന്‍ പോകുന്നതെന്നും ഇയാളുടെ പ്രവചനത്തിലുണ്ട്. ആദ്യ ദുരന്തം ഈ വര്‍ഷം സംഭവിക്കുമെന്നാണ് ടൈം ട്രാവലര്‍ പ്രവചിക്കുന്നു. ഡിസംബര്‍ 13നായിരിക്കും ലോകമാകെ ഞെട്ടാന്‍ പോകുന്നത്. അമേരിക്കയിലെ വിസ്‌കോന്‍സിനിന്റെ പശ്ചിമ ഭാഗത്തായി ഒരു വിമാനം തകര്‍ന്ന് വീഴുമെന്നാണ് ഇയാളുടെ മുന്നറിയിപ്പ്.
യാത്രക്കാരില്‍ പകുതിയും കൊല്ലപ്പെടുമെന്നാണ് ഇയാള്‍ പറയുന്നത്. ഇത് ലോകത്താകെ വലിയ വാര്‍ത്തയാകുമെന്ന സൂചനയാണ് ഇയാള്‍ നല്‍കുന്നത്. 2024ന്റെ തുടക്കത്തില്‍ തന്നെ വലിയൊരു പ്രതിഭാസം ഈ ഭൂമിയില്‍ ദൃശ്യമാകുപം. ജമൈക്കയ്ക്ക് പുറത്ത് പറക്കുംതളികകളെ കാണാന്‍ സാധിക്കുമെന്നാണ് പ്രവചനം. ജനുവരി ഏഴിനാണ് ഇക്കാര്യം സംഭവിക്കുക. ഈ മേഖലയില്‍ പറക്കുംതളിക കാണുന്നതും ആദ്യമായിട്ടായിരിക്കുമെന്നും യുവാവ് പറഞ്ഞു.
ഒക്ടോബര്‍ 19നായിരുന്നു 2024 കാത്തിരിക്കുന്ന മറ്റൊരു കാര്യം സംഭവിക്കുക. ഈഫല്‍ ടവറിന്റെ മുകള്‍ ഭാഗം ഒരു അജ്ഞാത മേഘം വന്ന് മൂടുമെന്നാണ് പ്രവചനത്തില്‍ പറയുന്നത്. ഒരു മിനുട്ടില്‍ താഴെ മാത്രമേ ഈ പ്രതിഭാസം കാണപ്പെടൂ എന്നാണ് പ്രവചനം. സെപ്റ്റംബര്‍ 28ന് വന്‍ ദുരന്തത്തിന് തന്നെ ലോകം സാക്ഷ്യം വഹിക്കും. ബെര്‍മുഡ ട്രയാങ്കിളില്‍ നിരവധി ബോട്ടുകളും, വിമാനങ്ങളും കാണാതാവുമെന്നാണ് പ്രവചനം.
ഒരാഴ്ച്ചയോളം ഈ ദുരന്തങ്ങള്‍ നീണ്ട് നില്‍ക്കും. ആയിരങ്ങളെ കാണാതാവുമെന്നും പ്രവചനത്തിലുണ്ട്. അതേസമയം മാര്‍ച്ച് 21നും അതുപോലെ വമ്പനൊരു കാര്യം സംഭവിക്കും. ബ്രസീലിന്റെ തീരത്ത് ജലത്തിനടിയിലാണ് ഒരു കെട്ടിടം കണ്ടെത്തും. നമ്മള്‍ ഇതുവരെ കാണാത്ത പല മത്സ്യങ്ങളെയും അവിടെ കാണാന്‍ സാധിക്കുമെന്നും ടൈം ട്രാവലര്‍ പറഞ്ഞു.












Click it and Unblock the Notifications