• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനില്‍ നിന്ന് സുനാമി, ആണവ ദുരന്തം, 2023ല്‍ ഭൂമിക്ക് അഗ്നിപരീക്ഷ, വൈറലായി ബാബ വംഗയുടെ പ്രവചനം

Google Oneindia Malayalam News

ബള്‍ഗേറിയന്‍ ജ്യോതിഷിയായ ബാബ വംഗയുടെ ഈ വര്‍ഷത്തെ പ്രവചനങ്ങളെല്ലാം ഒന്നൊന്നായി സംഭവിച്ചിരിക്കുകയാണ്. ലോകം മുഴുവന്‍ അവര്‍ അടുത്ത വര്‍ഷത്തെ കുറിച്ച് നടത്തിയിരിക്കുന്ന പ്രവചനത്തെ കുറിച്ച് ഭയന്നിരിക്കുകയാണ്. അതിനുള്ള സൂചനകള്‍ ഈ വര്‍ഷം തന്നെ നല്‍കുന്നുണ്ട്. പലതും യാഥാര്‍ത്ഥ്യമായാല്‍ വലിയ ദുരന്തം തന്നെ ഭൂമി നേരിടേണ്ടി വരും.

ഭൂമിക്ക് അഗ്നിപരീക്ഷയാണ് വരാന്‍ പോകുന്നതെന്നാണ് സൂചന. അഞ്ച് ഞെട്ടിക്കുന്ന പ്രവചനങ്ങളാണ് ബാബ വംഗ നടത്തിയത്. ഇതില്‍ ഏത് സംഭവിച്ചാലും ഭൂമിക്ക് വലിയ നഷ്ടങ്ങളുണ്ടാവും. റഷ്യയില്‍ നിന്നുള്ള നീക്കങ്ങള്‍ ഈ പ്രവചനങ്ങള്‍ അടുത്ത വര്‍ഷം സത്യമാകുമെന്ന സൂചനയാണ് നല്‍കുന്നത്. പ്രവചനങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമായി പരിശോധിക്കാം....

1

ബാബ വംഗ മരിച്ചിട്ട് ഏകദേശം 25 വര്‍ഷത്തില്‍ അധികമായി. എന്നാല്‍ മരിക്കും മുമ്പ് അവര്‍ നടത്തിയ പ്രവചനങ്ങളാണ് 2023ല്‍ നടക്കുമെന്ന് കരുതുന്നത്. അഞ്ച് ഭയപ്പെടുത്തുന്ന പ്രവചനങ്ങളാണ്. പന്ത്രണ്ടാം വയസ്സില്‍ കാഴ്ച്ച നഷ്ടമായ ബാബ വംഗ പല കാര്യങ്ങളും കൃത്യമായി പ്രവചിച്ചിട്ടുണ്ട്. എന്നാല്‍ ഭൂമി ഇല്ലാതാവുമെന്നും, ലോകാവസാനം വരുമെന്നും ഇതിലുണ്ട്. തനിക്ക് ദൈവത്തില്‍ നിന്ന് കിട്ടിയ സമ്മാനമാണ് ഭാവി കാണാനുള്ള കഴിവെന്ന് ബാബ വംഗ പറഞ്ഞിരുന്നു. ബാല്‍ക്കന്‍സിലെ നോസ്ട്രഡാമസ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

2

ചാള്‍സിന്റെ ഭരണം രാജഭരണം ഇല്ലാതാക്കുമോ? കുടുംബപ്രശ്‌നം രൂക്ഷം, കാണാന്‍ അനുമതി തേടി മേഗന്‍ചാള്‍സിന്റെ ഭരണം രാജഭരണം ഇല്ലാതാക്കുമോ? കുടുംബപ്രശ്‌നം രൂക്ഷം, കാണാന്‍ അനുമതി തേടി മേഗന്‍

അവര്‍ പറഞ്ഞ കാര്യങ്ങളില്‍ 85 ശതമാനവം ശരിയായി വന്നിട്ടുണ്ട്. ചെര്‍ണോബില്‍ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, അങ്ങനെ നീളുന്നു അവരുടെ പ്രവചനങ്ങള്‍. 2023ല്‍ നിരവധി നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബാബ വംഗയുടെ പ്രവചനത്തില്‍ സര്‍വനാശമാണ് ഉള്ളത്. ഭൂമിക്ക് കത്തിയെരിയാനുള്ള എല്ലാം അടുത്ത വര്‍ഷം സംഭവിക്കുമെന്ന് അവര്‍ പ്രവചിക്കുന്നു. മനുഷ്യന്‍ ഒരിക്കലും വിചാരിക്കാത്ത കാര്യം പോലും അടുത്ത വര്‍ഷം നടക്കുമെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്.

3

60 ലക്ഷം കടം വാങ്ങി യുവാവ്; കാരണം കേട്ടാല്‍ ഞെട്ടും, തിരിച്ചടവിലൂടെ കിട്ടുന്നത് എട്ടിന്റെ പണി60 ലക്ഷം കടം വാങ്ങി യുവാവ്; കാരണം കേട്ടാല്‍ ഞെട്ടും, തിരിച്ചടവിലൂടെ കിട്ടുന്നത് എട്ടിന്റെ പണി

ഭൂമിയുടെ ഭ്രമണപഥം ആകെ മാറുമെന്നാണ് ബാബ വംഗയുടെ ഞെട്ടിക്കുന്ന ആദ്യത്തെ പ്രവചനം. 2023ല്‍ ഭൂമി ഇപ്പോള്‍ സഞ്ചരിക്കുന്ന പാത മാറുമെന്നാണ് ഇവര്‍ പറയുന്നത്. അത് എങ്ങനെയാണ് മാറുക എന്നത് മാത്രം ബാബ വിശദീകരിച്ചിട്ടില്ല. എന്ത് മാറ്റമുണ്ടായാലും, അത് ഭൂമിക്ക് ഭീകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. നിലവിലെ ഭ്രമണപഥത്തില്‍ നിന്ന് മാറിയാല്‍ ഭൂമിയുടെ തകര്‍ച്ച പോലും സംഭവിക്കാം. ഇപ്പോള്‍ ഉള്ളത് കൃത്യമായ ബാലന്‍സിംഗിലാണ്. അതൊന്ന് മാറിയാല്‍ പ്രതീക്ഷിക്കാത്ത പലതും ഭൂമിയിലേക്ക് വരും.

4

കാലാവസ്ഥാ മാറ്റം മുതല്‍ സമുദ്ര നിരപ്പ് ഉയരുന്നത് വരെ അതിലുണ്ടാവും. സൂര്യനോട് കൂടുതല്‍ അടുത്താല്‍ റേഡിയേഷനും താപനിലയും ഉയരും. പിന്നെന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. അത് മാത്രമല്ല മഞ്ഞുപാളികള്‍ പലതും ഉരുകി ഒലിക്കും. അതിലൂടെ സമുദ്രത്തിലെ ജലനിരപ്പ് ഒരുപാട് ഉയരും. ആഗോള അടിയന്തരാവസ്ഥ തന്നെ അതിലൂടെ ഉണ്ടാവും. ഇനി സൂര്യനില്‍ നിന്നാണ് ഒരുപാട് അകലുന്നതെങ്കില്‍ ഭൂമി നേരിടാന്‍ പോകുന്നത് കടുത്ത ശൈത്യമായിരിക്കും. ഹിമയുഗത്തിലേക്ക് നമ്മള്‍ വീണ്ടും പോകും. മണിക്കൂറുകളോളം ഇരുട്ടിലാവും ഭൂമി. നമ്മുടെ ജീവജാലങ്ങള്‍ക്ക് തന്നെ അത് ഭീഷണിയാവും.

5

അടുത്ത ദുരന്തമായി പറയുന്നത് ജൈവ ആയുധങ്ങളാണ്. ജൈവായുധ പഠനം മനുഷ്യനില്‍ ഒരു വലിയ ലോക ശക്തി നടത്തുമെന്നാണ് ബാബ വംഗയുടെ മറ്റൊരു പ്രവചനം. ഇതിലൂടെ ആയിരക്കണക്കിന് പേര്‍ മരിക്കുമെന്നും അവര്‍ പ്രവചിക്കുന്നുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നത് യുഎന്‍ നിരോധിച്ചതാണ്. എന്നാല്‍ ഇതിനെ മറികടന്ന് ഏതെങ്കിലും രാജ്യം പരീക്ഷണം നടത്തിയാല്‍ പ്രശ്‌നം ഗുരുതരമാകും. ചൈനയെ പോലുള്ള ശക്തികള്‍ക്ക് അത് സാധ്യമാണ്. ചൈനയില്‍ ജൈവായുധ കേന്ദ്രം തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

6

ആണവ വിസ്‌ഫോടനമാണ് 2023നെ കാത്തിരിക്കുന്ന മറ്റൊരു ദുരന്തം. ആണവ നിലയത്തില്‍ വലിയ പൊട്ടിത്തെറി ഉണ്ടാവുമെന്നാണ് ബാബ വംഗ പ്രവചിച്ചത്. ചെര്‍ണോബില്‍ ദുരന്തത്തിന് പിന്നാലെയാണ് ഇവര്‍ ഇത് പ്രവചിച്ചത്. യുക്രൈനില്‍ അതിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. റഷ്യ അവരുടെ ആണവ റിയാക്ടറുകളെയാണ് ലക്ഷ്യമിടുന്നത്. നേരത്തെ സാപ്പോറിസിയ ആണവ നിലയത്തിന്റെ നിയന്ത്രണവും റഷ്യ ഏറ്റെടുത്തിരുന്നു. ചെറിയൊരു പിഴവ് റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ അത് യൂറോപ്പ്യന്‍ രാജ്യങ്ങളെ മൊത്തത്തില്‍ ബാധിക്കും.

7

ഞെട്ടിക്കുന്ന മറ്റൊരു പ്രവചനം ബഹിരാകാശത്ത് നിന്നാണ്. സൂര്യനില്‍ നിന്ന് സുനാമി തന്നെയുണ്ടാവുമെന്നാണ് ബാബ വംഗ പറയുന്നത്. ഭൂമി ഇതുവരെ കാണാത്ത തരത്തിലുള്ളതായിരിക്കും ഈ സോളാര്‍ സുനാമി. ഭൂമി തകര്‍ത്ത് തരിപ്പണമാക്കാന്‍ ഇതിന് സാധിക്കും. അടുത്തിടെയായി ധാരാളം സൗര കൊടുങ്കാറ്റുകള്‍ ഭൂമിയിലേക്ക് വരുന്നുണ്ട്. അടുത്ത വര്‍ഷം ഇതിന്റെ തീവ്രത കൂടുമെന്നും റിപ്പോര്‍ട്ടുണ്ട്. അത് സംഭവിക്കാന്‍ അതുകൊണ്ട് സാധ്യതയുണ്ട്. റേഡിയോ കമ്മ്യൂണിക്കേഷനും ഇന്റര്‍നെറ്റും ജിപിഎസ്സും വരെ താറുമാറാകും. ഇരുണ്ട യുഗത്തിലേക്ക് നമ്മളെ അത് നയിക്കാനും സാധ്യതയുണ്ട്.

8

മൂങ്ങയുടെ ചിത്രത്തില്‍ സുന്ദരിയുണ്ട്; ബുദ്ധി പവര്‍ഫുളെങ്കില്‍ കണ്ടെത്താം, 7 സെക്കന്‍ഡ് തരാംമൂങ്ങയുടെ ചിത്രത്തില്‍ സുന്ദരിയുണ്ട്; ബുദ്ധി പവര്‍ഫുളെങ്കില്‍ കണ്ടെത്താം, 7 സെക്കന്‍ഡ് തരാം

അഞ്ചാമത്തെ പ്രവചനം നടക്കില്ലെന്ന് നമ്മള്‍ കരുതുന്നത്. മനുഷ്യന്‍ സ്വാഭാവികമായി പ്രസവിക്കുന്നത് നിര്‍ത്തുമെന്നാണ്. അതായത് സ്ത്രീകള്‍ ഗര്‍ഭം ധരിക്കില്ലെന്ന്. ഇത് പല നാടുകളിലും വിലക്കപ്പെടുമെന്നാണ് പ്രവചനം. പകരം ലാബില്‍ കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുമെന്നാണ് ബാബ വംഗ പറയുന്നത്. ഏതൊക്കെ കുട്ടികളാണ് ജനിക്കേണ്ടതെന്ന് നേതാക്കളും ആരോഗ്യ വിദഗ്ധരും തീരുമാനിക്കും. മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ലുക്ക്, മുടിയുടെ നിറം കണ്ണിന്റെ നിറമൊക്കെ എങ്ങനെ വേണമെന്ന് തീരുമാനിക്കാം. ഇതൊക്കെ കുറച്ച് കടന്നുപോയതായി തോന്നാം. എന്നാല്‍ ജനസംഖ്യാ നിയന്ത്രണം വന്നാല്‍ ഇതൊക്കെ നടക്കാന്‍ സാധ്യതയുണ്ട്.

English summary
mystic baba vanga predicts solar tsunami and nuclear explosion happens in 2023, predictions goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X