Get Updates
Get notified of breaking news, exclusive insights, and must-see stories!

190 അടിയുള്ള ഭീമാകാരന്‍, ഒപ്പം 4 ഛിന്നഗ്രഹങ്ങള്‍, ഭൂമി അതിജീവിക്കുമോ? സംഭവിക്കാം ഇക്കാര്യങ്ങള്‍

വാഷിംഗ്ടണ്‍: ഭൂമി ഉണ്ടായ കാലം മുതല്‍ ബഹിരാകാശത്ത് നിന്നുള്ള അപകടങ്ങള്‍ നമ്മളെ തേടിയെത്താറുണ്ട്. ആ അപകടങ്ങളില്‍ ഏറ്റവും ഭയപ്പെടുത്തുന്നതാണ് ഛിന്നഗ്രഹങ്ങളുടെ വരവ്. അതിനെ ഭയപ്പെടാന്‍ കാരണങ്ങളുമുണ്ട്. ഭൂമിയെ മുമ്പ് വലിയ നാശങ്ങളിലേക്ക് നയിച്ചവയാണ് ഛിന്നഗ്രഹങ്ങളും, ഉല്‍ക്കാവര്‍ഷവും. ഭൂമിയില്‍ ദിനോസറുകളുടെ വംശനാശത്തിന് പോലും കാരണമായത് ഇത്തരം ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ ഇടിച്ചിറങ്ങിയതാണ്.

നമ്മുടെ ഗ്രഹത്തെ തന്നെ പൂര്‍ണമായും തകര്‍ക്കാന്‍ ശേഷിയുള്ളവയാണ് ഇത്തരം അപകടങ്ങള്‍. ഇന്ന് ഭൂമിയെ ലക്ഷ്യമിട്ട് അതേ പോലുള്ള ഭീമാകാരന്മാരാണ് എത്തി കൊണ്ടിരിക്കുന്നത്. ഭൂമി ഇതിനെ അതിജീവിക്കുമോ? അറിയാം അതിനെ കുറിച്ചുള്ള വിവരങ്ങള്‍.

asteroid-hitting-earth-2023

അതേസമയം 2018 യുവൈ എന്ന ഭീമാകാരനായ ഛിന്നഗ്രഹം അടുത്തയാഴ്ച്ച ഭൂമിയുടെ പ്രതലത്തിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്. നാസയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 800 അടി വ്യാപ്തിയുള്ളതാണ് ഈ ഛിന്നഗ്രഹം. അതില്‍ നിന്ന് തന്നെ എത്രത്തോളം അപകടകാരിയാണ് ഇവയെന്ന് മനസ്സിലാക്കാം. ഭൂമിയുടെ തൊട്ടടുത്ത് ഇവ എത്തുമെന്നാണ് നാസയുടെ മുന്നറിയിപ്പ്. ഏറ്റവും ഭയപ്പെടുത്തുന്നത് മൊത്തം അഞ്ച് ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്നുവെന്നാണ്.

ഇതിനെ ഭൂമി എങ്ങനെ നേരിടുമെന്നാണ് ശാസ്ത്രപ്രേമികള്‍ ചോദിക്കുന്നത്. ഛിന്നഗ്രഹങ്ങള്‍ നമ്മുടെ കാന്തിക മണ്ഡലത്തിലെത്തും മുമ്പ് വഴിമാറി പോകാറുണ്ട്. എന്നാല്‍ റഡാറുകളെ പോലും അമ്പരപ്പിച്ച് ചെറുതും, മീഡിയം വലിപ്പത്തിലുള്ള ഛിന്നഗ്രഹങ്ങളും ഭൂമിയില്‍ പതിച്ചിട്ടുമുണ്ട്. അതാണ് ഇവയുടെ വരവ് ഭയപ്പെടുത്താന്‍ കാരണം.ഈ അഞ്ചെണ്ണത്തില്‍ ഏറ്റവും വലിപ്പമേറിയത് 2023 എല്‍എന്‍ 1 ആണ്. 190 അടി നീളമുള്ളതാണ് ഈ ഛിന്നഗ്രഹം.

ഭൂമിയുടെ 2.26 മില്യണ്‍ മൈല്‍ ചുറ്റളവിലാണ് ഈ ഛിന്നഗ്രഹം വരുന്നത്. ഇത് നിയര്‍ എര്‍ത്ത് ഒബജക്ടായിട്ടാണ് നാസ കാണുന്നത്. അതുകൊണ്ട് അപകടസാധ്യതയുള്ളവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനര്‍ത്ഥം ഇത് ഭൂമിയുമായി ഉറപ്പായിട്ടും ഇടിക്കുമെന്നല്ല. 2018 എന്‍ഡബ്ല്യു ആണ് അടുത്തത്. 31 അടിയാണ് ഇതിന്റെ നീളം. ഭൂമിയിലേക്ക് ഇവ ഇന്ന് തന്നെ എത്തും. 4.29 മില്യണ്‍ ചുറ്റളവിലാണ് ഇവ എത്തുക. ഭൂമിയിലേക്ക് മണിക്കൂറില്‍ 78542 കിലോമീറ്റര്‍ വേഗത്തിലാണ് ഇവയുടെ വരവ്. അതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്നത്. അതിവേഗത്തിലുള്ളവ ഏത് ദിശയിലേക്ക് വേണമെങ്കിലും മാറിപ്പോകാം.

2023 എംഡി 2 എന്ന മറ്റൊരു ഛിന്നഗ്രഹവും ഭൂമിയിലേക്ക് വരുന്നുണ്ട്. ഇതിന് 150 അടി നീളമുണ്ട്. ഇതിന്റെയും വരവ് സാമാന്യം നല്ല വേഗത്തിലാണ്. മണിക്കൂറില്‍ 30362 കിലോമീറ്റര്‍ വേഗത്തിലാണ് ഇവയുടെ സഞ്ചാരം. ഭൂമിയുടെ 1.33 മില്യണ്‍ മൈല്‍ ചുറ്റളവിലാണ് ഇവ എത്തുക. ജൂലായ് പതിനൊന്നിനാണ് ഈ ഛിന്നഗ്രഹത്തിന്റെ വരവുണ്ടാവുകയെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്.

2023 എംക്യു 1 ആണ് അടുത്ത ഛിന്നഗ്രഹം. ഇതിനും 150 അടി വീതിയുണ്ട്. ജൂലായ് പതിനൊന്നിനാണ് ഇതിന്റെ വരവുണ്ടാകുക. ഭൂമിയുടെ 2.56 മില്യണ്‍ മൈല്‍ ചുറ്റളവില്‍ ഇവ എത്തും. 21504 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. 2023 എന്‍ ഇ 130 അടിയുള്ള ഛിന്നഗ്രഹമാണ്. 43173 കിലോമീറ്റര്‍ വേഗത്തിലാണ് ഇവയുടെ വരവ്. 2.69 മില്യണ്‍ ചുറ്റളവിലാണ് ഇവ എത്തുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+