ശനിയില്‍ മനുഷ്യനുണ്ടോ? അന്യഗ്രഹജീവികളുണ്ടോ? അറിയാന്‍ നാസയുടെ റോബോട്ട്, ചെയ്യുന്നത് ഇക്കാര്യങ്ങള്‍
വാഷിംഗ്ടണ്‍: ചന്ദ്രനും ചൊവ്വയും പലപ്പോഴും ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായി വരുന്നതാണ്. എന്നാല്‍ മറ്റ് ഗ്രഹങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയുമോ? പലരും ചിന്തിക്കാത്തൊരു കാര്യമാണിത്. കാരണം പല വിവരങ്ങളും ലഭ്യമല്ല എന്നത് തന്നെയാണ്. എന്നാല്‍ ഇതിനൊരു മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് നാസ.
ശനി ഗ്രഹത്തിലേക്കാണ് അവരുടെ അടുത്ത മിഷന്‍ വരുന്നത്. ഇവിടെയുള്ള രഹസ്യങ്ങള്‍ പുറം ലോകത്തെ അറിയിക്കാനുള്ള ശ്രമത്തിലാണ് നാസ. പല രഹസ്യങ്ങളും ശനിയിലുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ അക്കാര്യങ്ങളെല്ലാം ശാസ്ത്രലോകത്തെ അറിയിക്കേണ്ടതുണ്ട്. നാസയുടെ മിഷന്റെ പ്രത്യേകത എന്താണെന്ന് നമുക്കൊന്ന് നോക്കാം.

പാമ്പിനെ പോലെയുള്ള റോബോട്ട്
നാസ പാമ്പിനെ പോലെയുള്ള റോബോട്ടിനെയാണ് നിര്‍മിച്ച് കൊണ്ടിരിക്കുന്നത്. ആരെയും അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ ഈ റോബോട്ടിന് ചെയ്യാന്‍ സാധിക്കും. ശനിയിലെ പര്യവേഷണത്തിനായി നാസ ഉപയോഗിക്കാന്‍ പോകുന്നത് ഈ റോബോട്ടിനെയാണ്.
ഭൂമിയില്‍ നിന്ന് അകലെയുള്ള ഗ്രഹങ്ങളില്‍ മനുഷ്യന് സമാനമായ ജീവികളുണ്ടോ എന്നാണ് ഈ മിഷനിലൂടെ അറിയാന്‍ ശ്രമിക്കുക. അന്യഗ്രഹജീവികളുണ്ടോ എന്നെല്ലാം അറിയുകയും ലക്ഷ്യമാണ്. ഇതിലൂടെ ജീവന്റെ കണികകള്‍ തേടിയുള്ള യാത്രയ്ക്കും നാസ തുടക്കമിട്ടിരിക്കുകയാണ്.
ശനിയിലെ ചന്ദ്രനിലേക്ക്
ശനിക്ക് 83 ചന്ദ്രന്മാരുണ്ട്. ഇതെല്ലാം അതിന്റെ ഉപഗ്രഹങ്ങളാണ്. ഇതിലൊന്നാണ് എന്‍സെലാഡസ്. അതിലാണ് ഈ പാമ്പ് എത്തുക. ശനിയുടെയും, അതിന്റെ ഉപഗ്രഹങ്ങളുടെയും തണുത്തുറഞ്ഞ പ്രതലത്തിലാണ് പര്യവേഷണം നടത്തുക. വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍, ജീവന്റെ സാന്നിധ്യവുമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാസ.
ഇഇഎല്‍എസ് എന്നാണ് റോബോട്ട് അറിയപ്പെടുന്നത്. ഈല്‍സ് എന്നും വിളിക്കാം. എക്‌സോബയോളജി എക്‌സറ്റന്റ് ലൈഫ് സര്‍വയര്‍ എന്നാണ് ഇതിന്റെ പേര്. വെള്ളത്തിന്റെ സാന്നിധ്യവും, ജീവന്‍ നിലനിര്‍ത്തുന്ന ഘടകങ്ങള്‍ക്കുമുള്ള തെളിവുകളാണ് നാസ തേടുക. ശനിയുടെ ആറാമത്തെ വലിയ ഉപഗ്രഹമാണ് എന്‍സെലാഡസ് എന്ന ഈ ചന്ദ്രന്‍.
എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുക
ഈല്‍സ് ഒരു മൊബൈല്‍ ഉപകരണമാണ്. ഇതിന് ശനിയുടെ പ്രതലത്തില്‍ വിശദമായ പരിശോധന നടത്താന്‍ സാധിക്കും. ഒപ്പം ശനി വാസയോഗ്യമാണോ എന്നും പരിശോധിക്കാനറിയാം. അതിലൂടെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. എന്ത് ഗുഹയിലൂടെയും, ഇടുങ്ങിയ സ്ഥലത്തിലൂടെയും, വെള്ളത്തിലൂടെയും വരെ ഈല്‍സിന് സഞ്ചരിക്കാന്‍ സാധിക്കും.
എന്‍സെലഡസിലെ അന്തരീക്ഷം ഐസ് നിറഞ്ഞതായത് കൊണ്ട് വളരെ മിനുസമേറിയതാണ്. താപനില 3000 ഡിഗ്രി ഫാരന്‍ഹീറ്റാണ്. പൂജ്യം ഡിഗ്രിയില്‍ താഴെയായിരിക്കും ഇത്. ശനിയിലെ ഐസ് നിറഞ്ഞ പ്രതലത്തിന് അടിയില്‍ ധാരാളം വെള്ളമുണ്ടാവാമെന്നാണ് ശാസ്ത്രജ്ഞരുടെ സംശയം.












Click it and Unblock the Notifications