• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Viral Video: ഇതാണ് പൂളിലെ 'ഗര്‍ബ', ഇത്രയ്ക്കും വേണ്ടായിരുന്നെന്ന് സോഷ്യല്‍ മീഡിയ, പരിഹാസം

Google Oneindia Malayalam News

ഉദയ്പൂര്‍: രാജ്യം ഇപ്പോള്‍ നവരാത്രി ആഘോഷത്തിന്റെ തിരക്കിലാണ്. ഹൈന്ദവരുടെ ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തില്‍ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. രാജ്യത്തെ നവരാത്രി ആഘോഷങ്ങളുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന് പരമ്പരാഗത നൃത്തരൂപമായ 'ഗര്‍ബയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്.

1

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഒരു ഗര്‍ബ നൃത്തത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഒരു നീന്തല്‍കുളത്തില്‍ നിന്നും ഒരു കൂട്ടം യുവാക്കള്‍ ഗര്‍ബ കളിക്കുന്നതാണ് വീഡിയോയിലുള്ളത്. ആയുഷ് ശര്‍മ്മയും വാരിന ഹുസൈനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ലൗയാത്രി' എന്ന ചിത്രത്തിലെ ദര്‍ശന്‍ റാവലിന്റെ ഹിറ്റ് ഗാനമായ 'ചോഗഡ'യ്ക്കാണ് യുവാക്കളും യുവതികളുംഅംഗങ്ങള്‍ ഗര്‍ബ അവതരിപ്പിച്ചത്.

2

രാജസ്ഥാനിൽ സച്ചിൻ-ഗെഹ്ലോട്ട് പൊരിഞ്ഞ പോര്; താരമായി സാറ അബ്ദുള്ള, ബോളിവുഡ് സിനിമ തോറ്റ് പോകുന്ന പ്രണയംരാജസ്ഥാനിൽ സച്ചിൻ-ഗെഹ്ലോട്ട് പൊരിഞ്ഞ പോര്; താരമായി സാറ അബ്ദുള്ള, ബോളിവുഡ് സിനിമ തോറ്റ് പോകുന്ന പ്രണയം

ഒരു സ്‌കൂളിലെ നീന്തല്‍കുളത്തില്‍ നിന്നാണ് നൃത്തം അവതരിപ്പിക്കുന്നത്. ഭാരമേറിയ ഗര്‍ബ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചാണ് അംഗങ്ങള്‍ നീന്തല്‍ക്കുളത്തില്‍ നൃത്തം അവതരിപ്പിച്ചത്. ''നീന്തല്‍ക്കുളത്തില്‍ ഗര്‍ബ അവതരിപ്പിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല, എന്നാല്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു, ഞങ്ങളുടെ അര്‍പ്പണബോധവും കഠിനാധ്വാനവും കൊണ്ട് ഞങ്ങള്‍ അത് ചെയ്‌തെന്ന് നീന്തല്‍ക്കുളത്തില്‍ ഗര്‍ബ അവതരിപ്പിച്ച പെണ്‍കുട്ടികളിലൊരാള്‍ പറഞ്ഞു,

3

അതേസമയം, ഈ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പലരും അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തെത്തി. ചിലര്‍ നൃത്തെ അഭിനന്ദിച്ചപ്പോള്‍ മറ്റ് ചിലര്‍ പരിഹാസവുമായി രംഗത്തെത്തി. എന്തിനാണ് ഇത്തരത്തില്‍ ഗര്‍ബ അവതരിപ്പിച്ചതെന്നാണ് പലരും ചോദിക്കുന്നത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

4

അതേസമയം, ശൈത്യത്തിന്റെ ആരംഭമായ ശരത് ഋതുവിലാണ് നവരാത്രി ആഘോഷിക്കുന്നത്. മഹാ നവരാത്രി എന്നും പേരുണ്ട്. ദുര്‍ഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓര്‍മയിക്കാണ് ഇത് ആഘോഷിക്കുന്നത്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതല്‍ പ്രാധാന്യമുള്ളത്.

5

ഇറ്റലിയുടെ ആദ്യ വനിത പ്രധാനമന്ത്രിയാകാന്‍ മെലോനി; ട്രംപിന്റെ ആരാധിക 'രണ്ടാം മുസോളിനി'യാകുമോ?ഇറ്റലിയുടെ ആദ്യ വനിത പ്രധാനമന്ത്രിയാകാന്‍ മെലോനി; ട്രംപിന്റെ ആരാധിക 'രണ്ടാം മുസോളിനി'യാകുമോ?

വടക്കേ ഇന്ത്യയില്‍ ചിലര്‍ ബന്ദാസുര വധത്തിന്റെ ഓര്‍മയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നതെങ്കില്‍ മറ്റു ചിലര്‍ ശ്രീരാമന്‍ രാവണനെ വിജയിച്ചതിന്റെ ഓര്‍മ്മക്കായും ആഘോഷിക്കുന്നു. മൈസൂര്‍ ചാമുണ്ഡി ക്ഷേത്രത്തിലെ ദസ്സറ പ്രസിദ്ധമാണ്. കേരളത്തില്‍ ഇത് സരസ്വതീ പ്രധാനമാണ്. പൂജവെപ്പും വിദ്യാരംഭവും ഇതോട് അനുബന്ധിച്ചു നടക്കുന്നു.

'ഇതാണ് മോനെ ശരിക്കും ബമ്പര്‍'; 1508 കോടിയുടെ ലോട്ടറി, പേര് വെളിപ്പെടുത്താതെ യുവാവ്'ഇതാണ് മോനെ ശരിക്കും ബമ്പര്‍'; 1508 കോടിയുടെ ലോട്ടറി, പേര് വെളിപ്പെടുത്താതെ യുവാവ്

English summary
Navratri 2022: People Perform Garba In A Swimming Pool Goes Viral, Netizens Hilarious Trolled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X