ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരാണോ നിങ്ങള്‍... സുഹൃത്തിനെ ഓണ്‍ലൈനിലൂടെ പര്‍ച്ചേയ്‌സ് ചെയ്യൂ...
ഡേറ്റിംങ് ആപ്പുകളും മാട്രിമോണിയല്‍ സൈറ്റുകളും സജ്ജീവമായ ലോകത്ത് നിങ്ങളുടെ അഭിരുചിയ്ക്ക് ചേര്‍ന്ന സുഹൃത്തുക്കളെ പര്‍ച്ചേയ്‌സ് ചെയ്യുന്നതിനും അവസരം.
ആണ്‍സുഹൃത്തുക്കളെയും പെണ്‍സുഹൃത്തുക്കളെയും ഓണ്‍ലൈനിലൂടെ പര്‍ച്ചേയ്‌സ് ചെയ്യാം. സാധാരണ ഡേറ്റിങ് ആപ്പുകള്‍ക്ക് സമാനമായല്ല ഇത് പ്രവര്‍ത്തിക്കുന്നത്.

നല്ല സുഹൃത്തുക്കള്‍
നല്ലൊരു സുഹൃത്തിനെ ആഗ്രഹിക്കാത്തവര്‍ ഇല്ല. വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും ഏതെങ്കിലും വിഷയത്തെക്കുറിച്ച് തുറന്ന് സംസാരിക്കാനും മനസ്സിനിണങ്ങിയ ഒരു സുഹൃത്തില്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ ആയി സുഹൃത്തുക്കളെ പര്‍ച്ചേയ്‌സ് ചെയ്യാം.

ഓണ്‍ലൈന്‍ സൈറ്റുകള്‍
rentafriend.com, rentalocalfriend.com, findfrind.com എന്നിങ്ങനെയാണ് സൈറ്റുകള്‍.

മണിക്കൂറിന് പണം
തുടക്കത്തില്‍ മെംബര്‍ഷിപ്പ് എടുക്കുന്നതിന് 1000 മുതല്‍ 1500 രൂപയും മണിക്കൂറിന് 600 രൂപ മുതലുമാണ് ചാര്‍ജ് ഈടാക്കുന്നത്.

നിങ്ങള്‍ക്കൊപ്പം എവിടെയും
കോഫി ഷോപ്പിലോ, ഷോപ്പിംങ് മാളിലോ, സിനിമയ്ക്ക്, ഡിന്നറിനോ എവിടെ വേണമെങ്കിലും സുഹൃത്ത് കൂടെ വരും.

സോഷ്യല്‍ മീഡിയകളിലും സജീവം
ഇത്തരം സൈറ്റുകള്‍ ഫേസ്ബുക്ക് പേജിലും സജീവമായി പ്രവര്‍ത്തിക്കുന്നു.