ഭൂമിക്ക് അപരന്, പ്രതലത്തില്‍ എല്ലായിടത്തും അഗ്നിപര്‍വത വിസ്ഫോടനം, കണ്ട് ഞെട്ടി ശാസ്ത്രജ്ഞര്‍
ലണ്ടന്‍: ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹം കണ്ടെത്തി ശാസ്ത്രജ്ഞര്‍. ഇതുവരെ ജൂപിറ്ററിന്റെ ചന്ദ്രനിലാണ് ഏറ്റവും സജീവമായ അഗ്നിപര്‍വതങ്ങളെ കണ്ടെത്തിയിരുന്നത്. എന്നാല്‍ നക്ഷത്ര സമൂഹത്തിലെ ഏറ്റവും തീവ്രമായ അഗ്നിപര്‍വ വിസ്ഫോടനങ്ങള്‍ നടക്കുന്ന ഗ്രഹമായി പുതിയ ഭൂമി മാറിയിരിക്കുകയാണ്. ജൂപിറ്ററിനേക്കാള്‍ മുകളിലാണ് ഇതിന്റെ തീവ്രത.
സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ ലാവകളാല്‍ നിറഞ്ഞ ഒരു ഗ്രഹം കണ്ടെത്തുന്നത് ആദ്യമായിട്ടാണ്. നമ്മുടെ സൗരയൂഥത്തിന് പുറത്ത് പല സ്ഥലത്തും അഗ്നിപര്‍വതങ്ങളും, വിസ്ഫോടനങ്ങളും നടക്കുന്നുണ്ട് എന്നതിന് തെളിവാണിത്. ഇതുവരെ അക്കാര്യത്തില്‍ തെലിവുകളൊന്നും ലഭിച്ചിരുന്നില്ല.

ഈ ഗ്രഹത്തിന്റെ ഭ്രമണപഥം ഒരു ചുവന്ന കുള്ളന്‍ നക്ഷത്രമാണ്. 90 പ്രകാശവര്‍ഷം അകലെയാണിത്. ദക്ഷിണ നക്ഷത്ര സമൂഹത്തിനപ്പുറത്താണിത്. ഭൂമിയേക്കാള്‍ ഈ ഗ്രഹത്തിന് വലിപ്പമുണ്ട്. ഒരുപാട് വലിപ്പമില്ലെങ്കില്‍ ഭൂമിയേക്കാള്‍ കുറച്ച് വലുതാണിത്. ഭൗമശാസ്ത്രപരമായി ഈ ഗ്രഹം സജീവമാണെങ്കില്‍ ഇതിനൊരു അന്തരീക്ഷമുണ്ടാകാമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
എല്‍പി 791-18ഡി എന്നാണ് ഈ ഗ്രഹത്തിനെ തല്ക്കാലം നാസ വിശേഷിപ്പിക്കുന്നത്. ഇവിടെ നിരന്തരം അഗ്നിപര്‍വത വിസ്ഫോടനങ്ങള്‍ നടക്കുന്നുണ്ട്. ജൂപിറ്ററിന്റെ ചന്ദ്രനില്‍ നടക്കുന്നതിന് സമാനമായ രീതിയിലാണ് ഇവിടെയും വിസ്ഫോടനങ്ങള്‍ നടക്കുന്നത്.
എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് ഡാറ്റയില്‍ നിന്നാണ് ഈ വിദൂര ഗ്രഹം കണ്ടെത്തിയിരിക്കുന്നത്. സ്പിറ്റ്സര്‍ ബഹിരാകാശ ടെലസ്കോപ്പും ഇതിന്റെ കണ്ടെത്തലിന് സഹായിച്ചിട്ടുണ്ട്. പിന്നീട് കൃത്യമായ നിരീക്ഷണങ്ങളിലൂടെ ഈ ഗ്രഹത്തിന്റെ സാന്നിധ്യം നാസ സ്ഥിരീകരിച്ചു.
ഈ ഗ്രഹം പൂര്‍ണമായും അഗ്നിപര്‍വതങ്ങളാല്‍ മൂടി നില്‍ക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ ഗ്രഹത്തിലെ അഗ്നിപര്‍വത്തിലെ വിസ്ഫോടനവും, ലാവയുമെല്ലാം നേരിട്ട് നിരീക്ഷിക്കപ്പെട്ടിട്ടില്ല. ഗുരുത്വാകര്‍ഷണ ആശയവിനിമയം മറ്റ് രണ്ട് വന്‍ ഗ്രഹങ്ങളുമായി നടക്കുന്നുണ്ട്. അതുകൊണ്ടാണ് ഇവയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കാതെ വന്നത്.
ഈ ഗ്രഹം ഒരനക്കമില്ലാത്ത നിലയില്‍ ലോക്ക് ചെയ്തിരിക്കുകയാണ്. അതായത് ഇതിന്റെ ഒരേ വശം തന്നെ അതിന്റെ നക്ഷത്രത്തെ അഭിമുഖീകരിച്ച് നില്‍ക്കുകയാണ്. പകല്‍ നേരത്ത് അത്യുഷ്ണമായിരിക്കും ഇവിടെ അനുഭവപ്പെടുക. അതുകൊണ്ട് ജലത്തിന് നിലനില്ക്കാന് സാധിക്കില്ല. ആ ചൂട് വെള്ളം ഉരുകി പോകാനാണ് സാധ്യത. ഇല്ലെങ്കില്‍ വറ്റിപ്പോകും.
അഗ്നിപര്‍വത പ്രവര്‍ത്തനം കാരണം ഇതിനൊരു അന്തരീക്ഷമുണ്ടായിരിക്കും. രാത്രി കാലങ്ങളില്‍ ഇവിടെ ജലം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. ഭൂമിയേക്കാള്‍ ചെറിയ തോതില്‍ ചൂടേറിയതാണ് ഈ ഗ്രഹത്തിന്റെ പ്രതലത്തിലുള്ള താപനില.
ഹാബിറ്റബിള്‍ സോണ്‍ അഥവാ വാസയോഗ്യമായ മേഖലയടെ ഇന്നര്‍ എഡ്ജിലാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. ഗോള്‍ഡിലോക്സ് സോണ്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഒരുപാട് ചൂടും, ഒരുപാട് തണുപ്പും ഈ ഗ്രഹത്തില്‍ ഇല്ല. ജലാംശം ഇവിടെ കണ്ടേക്കാമെന്നാണ് വിലയിരുത്തല്‍.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications