ഭക്ഷണത്തിന് നിങ്ങളെ കൊതിപ്പിക്കാൻ വെറും 108 മില്ലി സെക്കന്റ് മതി, പഠനങ്ങൾ പറയുന്നതിങ്ങനെ
ഭക്ഷണത്തിന്റെ ചിത്രമോ വീഡിയോയോ അല്ലെങ്കിൽ സാക്ഷാൽ ഒറിജിനൽ ഭക്ഷണമോ നമ്മുടെ മാനസിക പ്രക്രിയകളിൽ സ്വാധീനം ചെലുത്താറുണ്ടെന്നുള്ളത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നമ്മുടെ വിശപ്പ്, ഇഷ്ടപ്പെട്ട ഭക്ഷണങ്ങളുടെ പ്രയോരിറ്റി, ഒരു പ്രത്യേക തരം ഭക്ഷണത്തോടുള്ള വൈകാരികത എന്നിങ്ങനെ നീളുന്നു ഇതിന്റെ ലിസ്റ്റ്. അതേ സമയം ഈ വിഷയത്തിൽ വന്ന പുതിയ പഠന റിപ്പോർട്ടുകൾ നമ്മളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്.
ഭക്ഷണം കാണുമ്പോൾ നമ്മുടെ തലച്ചോറ് അതിനെ ഏത് തലത്തിൽ എടുക്കണമെന്ന് തീരുമാനിക്കുന്നതിന്റെ സമയമാണ് ഓസ്‌ട്രേലിയയിലെ സിഡ്‌നി യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ശാസ്ത്രഞ്ജർ കണ്ടെത്തിയിട്ടുള്ളത്. സമീപകാല പഠനങ്ങൾ വെളിപ്പെടുത്തുന്നത് നമ്മുടെ തലച്ചോറിന് കേവലം 108 മില്ലിസെക്കൻഡിൽ ഭക്ഷണ വസ്തുക്കളെ തിരിച്ചറിയാനുള്ള കഴിവുണ്ടെന്നാണ്. ന്യൂ സയന്റിസ്റ്റിലെ റിപ്പോർട്ടിലാണ് ഈ വിവരം നൽകിയിരിക്കുന്നത്. വിഷ്വൽ ഫുഡ് പെർസെപ്ഷനെക്കുറിച്ചുള്ള ഈ പുതിയ കണ്ടെത്തൽ ലോകത്തെ തന്നെ ഞെട്ടിക്കുന്നതാണ്.

ഭക്ഷണം കാണുമ്പോൾ നമ്മുടെ തലച്ചോർ എങ്ങനെ അതിനെ പ്രൊസസ് ചെയ്യുന്നു എന്നതിനെക്കുറിച്ച് ശാസ്ത്രഞ്ജർക്ക് വളരെ ചെറിയ അളവേ ഉള്ളൂ എന്ന് ഓസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയിലെ ശാസ്ത്രഞ്ജൻ ടോം കാൾസൺ പറയുന്നു. കൺമുന്നിൽ ഏത് ഭക്ഷണം തിരഞ്ഞെടുക്കണം എന്ന തീരുമാനത്തിൽ നമ്മുടെ കാഴ്ച്ച ഇത്ര വലിയ പങ്ക് വഹിക്കുന്നു എന്നത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. നമ്മുടെ പൂർവ്വികരെ സംബന്ധിച്ചിടത്തോളം ദൂരെയുള്ള ഭക്ഷണത്തെ തിരിച്ചറിയുന്നതിനുള്ള ഒരു ഇന്ദ്രിയം മാത്രമായിരുന്നു കാഴ്ച്ച. കാരണം മണം പോലുള്ള ജീവികളുടെ കഴിവിന് പരിമിതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
20 പേരിലാണ് കാൾസണും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും പരീക്ഷണങ്ങൾ നടത്തിയത്. ഭക്ഷണത്തിന്റെയും ഭക്ഷണ സാധനങ്ങളല്ലാത്തവയുടെയും ചിത്രങ്ങൾ ഈ 20 പേരെ കാണിച്ചു. ഓരോരുത്തരുടെയും തലച്ചോറിന്റെ വൈദ്യുത പ്രവർത്തനം ഒരു ഇലക്ട്രോഎൻസെഫലോഗ്രാം വഴി നിരീക്ഷിച്ചു. ഇങ്ങനെയാണ് ഈ കണ്ടെത്തലിലേക്കെത്തിയതെന്ന് ന്യൂ സയന്റിസ്റ്റിലെ റിപ്പോർട്ടിൽ പറയുന്നു.
വിവിധ ഭക്ഷണത്തിന്റെ ചിത്രം കണ്ടാലുള്ള തലച്ചോറിന്റെ പ്രതികരണം വിലയിരുത്തുന്നതിന് വിവിധ പരീക്ഷണങ്ങളും പ്രാക്ടിക്കൽ എക്സ്പിരിമെന്റുകളും നടത്തി നോക്കി. ഇതിൽ 108 മുതൽ 116 മില്ലിസെക്കൻഡ് വരെ മാത്രമാണ് സമയമെടുക്കുന്നതെന്ന് കണ്ടെത്തി. റെറ്റിനയിൽ നിന്ന് കോർട്ടെക്സിലേക്ക് വിവരങ്ങൾ പോകാൻ 40 മുതൽ 60 മില്ലിസെക്കൻഡ് വരെ മാത്രമാണ് സമയമെടുക്കുന്നത്. അതു കൊണ്ടാണ് ഇത് പെട്ടെന്ന് കാണാനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications