ഇനി ലിംഗവര്ദ്ധകയന്ത്രത്തിന്റെ പിറകേ പോകണ്ട; ജനനേന്ദ്രിയം വലിപ്പം കൂട്ടാം, കുടവയറിലെ കൊഴുപ്പ് മതി!!!
ലണ്ടന്‍: പല പുരുഷന്മാരും നേരിടുന്ന വലിയ വെല്ലുവിളിയാണ് ജനനേന്ദ്രിയത്തിന്റെ വലിപ്പക്കുറവ്. ലൈംഗികതയെ കുറിച്ച് ബോധമില്ലാത്തത്തിന്റെ പ്രശ്നമാണ് പലര്‍ക്കും ഇതേച്ചൊല്ലിയുള്ള മാനസിക പ്രശ്നങ്ങള്‍.
അത് മുതലെടുക്കാനാകട്ടെ ഇഷ്ടം പോലെ തട്ടിപ്പുകാരും ഉണ്ട്. ലിംഗവര്‍ദ്ധകയന്ത്രം എന്ന പേരില്‍ പ്രത്യക്ഷപ്പെടുന്ന പത്രപ്പരസ്യങ്ങള്‍ കണ്ടാല്‍ തന്നെ മനസ്സിലാകും ഈ തട്ടിപ്പിന്റെ വ്യാപ്തി.
ഇത്രയൊക്കെ ആയിട്ടും വലിപ്പത്തിന്റെ കാര്യത്തില്‍ വലിയ ആശങ്കയുള്ളവര്‍ക്ക് പ്രതീക്ഷ നല്കുന്ന വാര്‍ത്തയാണ് ലണ്ടനില്‍ നിന്ന് വരുന്നത്. അതിനാണെങ്കില്‍ വലിയ റിസ്കും ഇല്ല. ശരീരത്തിലെ ഇത്തിരി കൊഴുപ്പുകൊണ്ട് കാര്യം സാധിക്കാം.

ജനനേന്ദ്രിയത്തിന്റെ വലിപ്പം കൂട്ടാനുള്ള ശാസ്ത്രീയമായ ചികിത്സാ വിധികള്‍ കുറവാണ്. ശസ്ത്രക്രിയപോലുള്ള സാധ്യതകളുണ്ടെങ്കിലും അതില്‍ റിസ്കും കൂടുതലാണ്.

ആയിരക്കണക്കിന് പുരുഷന്മാരുടെ ഈ ആധിയാണ് പല തട്ടിപ്പുക്കാരും പണംവാരാന്‍ വേണ്ടി ഉപയോഗിക്കുന്നത്. തട്ടിപ്പുമരുന്നുകളുടെ നിരതന്നെയുണ്ട് വിപണിയില്‍. എന്നാല്‍ ഫലം കിട്ടാത്തതിന്റെ പേരില്‍ ആരും കേസ് ഒന്നും കൊടുക്കാറും ഇല്ല.

ലണ്ടനിലെ ഒരു ഡോക്ടര്‍ ഇതിന് ഒരു വഴികണ്ടെത്തിയിട്ടുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. 'പെനോപ്ലാസ്റ്റി' എന്ന ചെറിയ ശസ്ത്രക്രിയമതി... കാര്യം സാധിക്കാം.

ലണ്ടനിലെ ഒരു ഡോക്ടറാണ് റോബെര്‍ട്ടോ വീല്‍. തടികുറയ്ക്കുന്നതിനായി വയറിലേയും തുടയിലേയും ഒക്കെ കൊഴുപ്പ് ശസ്ത്രക്രിയ ചെയ്ത് നീക്കുന്നതില്‍ വിദഗ്ധനാണ് ഇദ്ദേഹം. അതിനിടയിലാണ് ഇങ്ങനെ ഒരു കണ്ടെത്തല്‍.

ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാനായി കുത്തിയെടുക്കുന്ന കൊഴുപ്പുകൊണ്ടുള്ള ഉപയോഗം ആണ് ഇപ്പോള്‍ ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്നത്. സംഗതി ജനനേന്ദ്രിയത്തില്‍ കുത്തിവച്ചാല്‍ വലിപ്പം കൂടുമെന്നാണ് പറയുന്നത്.

സാധാരണ ശസ്ത്രക്രിയ പോലെ അത്രയ്ക്ക് ദൈര്‍ഘ്യമേറിയതോ റിസ്ക് കൂടുതലുള്ളതോ അല്ല ഇത്. വെറും 45 മിനിട്ട് മതിയത്രെ ഇതിന്. അധികം വിശ്രമവും ആവശ്യമില്ല ശസ്ത്രക്രിയ നടത്തി ആ ദിവസം തന്നെ വീട്ടിലേക്ക് തിരിക്കാം.

ഇങ്ങനെ ശസ്ത്രക്രിയ നടത്തി വിജയിച്ച ഒരാളുടെ അനുഭവ കഥയാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വകാര്യത മാനിച്ച് അയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല എന്ന് മാത്രം.

വയറ് കുറയ്ക്കാനുള്ള ശസ്ത്രക്രിയ നടത്താന്‍ വേണ്ടിയാണ് ഇയാള്‍ ഡോക്ടറെ സമീപിച്ചത്. അപ്പോഴാണ് ഡോക്ടര്‍ ഇക്കാര്യം പറയുന്നത്. വലിപ്പക്കുറവ് സംബന്ധിച്ച് ഇത്തിരി വിഷമമുള്ള കക്ഷിയായിരുന്നു അയാള്‍. ഒടുവില്‍ സമ്മതിച്ചു, ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

ശസ്ത്രക്രിയക്ക് അനസ്തേഷ്യയൊന്നും വേണ്ട. ആ സ്ഥലം മാത്രം ഒന്ന് തരിപ്പിക്കും. അതിന് ശേഷം ശരീരത്തില്‍ നിന്ന് കുത്തിയെടുത്ത കൊഴുപ്പ് ജനനേന്ദ്രിയത്തിലേക്ക് 'ഇന്‍ജക്ട്' ചെയ്യും. വേദനയൊന്നും ഇല്ലെങ്കിലും ഇത്തിരി അസ്വസ്ഥതയൊക്കെ ഉണ്ടാകും എന്നാണ് അനുഭവസ്ഥന് പറയുന്നത്.

എന്തായാലും ഈ മനുഷ്യന്റെ കാര്യത്തില്‍ സംഗതി വിജയം ആയിരുന്നു. തന്റെ ഗേള്‍ഫ്രണ്ട് തന്നെയാണ് ഇതിന് സാക്ഷ്യം പറഞ്ഞതെന്നും ്അയാള്‍ അവകാശപ്പെടുന്നുണ്ട്.

നീളം കൂട്ടുക എന്നതിലല്ല കാര്യം എന്നാണ് ഡോ റോബര്‍ട്ടോ നീല്‍ പറയുന്നത്. ചുറ്റളവ് കൂട്ടുന്നതിലാണത്രെ കാരം. പെനോപ്ലാസ്റ്റി വഴി രണ്ട് ഇഞ്ചുവരം ചുറ്റളവ് കൂട്ടാനാകും എന്നാണ് ഡോക്ടറുടെ അവകാശവാദം. വലിപ്പം കൂട്ടിയാലും പ്രശ്നമാണത്രെ!
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications