Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിന് പോയി ഒരു പീസ് കേക്ക് കഴിച്ചതേ ഓർമയുള്ളൂ; ദാ വരുന്നു 333 രൂപ ചോദിച്ച് നവദമ്പതികളുടെ മെസേജ്

വിവാഹത്തിന് വിളിക്കലും വിവാഹത്തിന് പോകലുമൊക്കെ സാധാരണയാണ്. വിവാഹത്തിൽ പങ്കെടുത്ത് കഴിഞ്ഞാൽ വരനൊപ്പവും വധുവിനൊപ്പവും ഒരു ഫോട്ടോയും അത് കഴിഞ്ഞ് ഭക്ഷണവും ഒക്കെ ഒരാഘോഷം. എന്നാൽ ഇതുപോലെ വിവാഹത്തിന പോയി എട്ടിന്റെ പണി വേറെ ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ എന്തോ..അമ്മാതിരി ഒരു പണിയാണ് വിവാഹത്തിന് പങ്കെടുത്ത ഒരു അതിഥിക്ക് കിട്ടിയയത്. ‌‌

എന്താണെന്നല്ലേ നോക്കാം.വിവാഹത്തിന് പോയാൽ സാധാരണ ഒരുപാട് വിഭവങ്ങളുണ്ടാകും മധുര പലഹാരങ്ങളുണ്ടാകും കേക്ക് ഉണ്ടാകും അങ്ങനെ പല പല സാധനങ്ങൾ ഉണ്ടാകും. എന്നാൽ ഇവിടെ ഈ അഥിതിക്ക് പണി കൊടുത്ത് ഒരു കേക്കിന്റെ പീസാണ്. വിവാബമൊക്കെ കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഇദ്ദേഹത്തിന്റെ ഫോണിലേക്ക് ഒരി വാട്സാപ്പ് സന്ദേശം വന്നത്. വിചിത്രം ആയൊരു മെസേജ് ആയിരുന്നു അത്.

1

വിവാഹത്തിന്റെ അന്ന് താൻ ഒരു പീസ് കേക്ക് അധികം കഴിച്ചെന്നും രണ്ടാമത് കഴിച്ച കേക്കിന്റെ പൈസയായ 3.66 പൗണ്ട് (333 രൂപ) എത്രയും പെട്ടെന്ന് നൽകണം എന്നായിരുന്നു ആ സന്ദേശത്തിൽ വധൂ വരന്മാർ പറഞ്ഞത്. ഇതെന്തൊരു കഥ എന്നല്ലേ.. കഴിഞ്ഞില്ല. അവിടെ കേക്ക് കൊടുത്തത് തന്നെ പൈസയ്ക്കായിരുന്നു. വിവാഹത്തിന് എത്തിയവരോടൊക്കെ കേക്കിന് പണം നൽകാൻ ഇവർ ആവശ്യപ്പെട്ടിരുന്നുവെന്നും അതുകൊണ്ട് കേക്കിന് താനും പൈസ കൊടുത്തെന്നും അതിഥി പറയുന്നു.

2

എന്നാൽ താൻ ഒരു പീസ് കേക്ക് അധികം കഴിച്ചെന്നും അത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും അതിന്റെ പൈസ കൊടുക്കണമെന്നുമാണ് വധുവും വരനും ആവശ്യപ്പെട്ടതെന്നും ഇദ്ദേഹം പറയുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് രണ്ട് കഷ്ണം കേക്ക് കഴിക്കുന്നത് കണ്ടതായി ദമ്പതികൾ അദ്ദേഹത്തിന് സന്ദേശമയച്ചത് , എന്നാൽ ഒന്നിന് മാത്രമാണ് അദ്ദേഹം പണം നൽകിയത്. അധിക കഷ്ണം കഴിച്ചതിന് പണം നൽകാനും പറഞ്ഞു,.

3

"അവരുടെ കേക്കിന് പണം നൽകാൻ ഞങ്ങൾ സഹായിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം ആദ്യത്തെ പീസിന് ഞാൻ പണം നൽകി!! രണ്ടാമത്തേതിത് ഞാൻ കണക്കാക്കിയതില്ല അതിഥി പറഞ്ഞു. ദമ്പതികളിൽ നിന്ന് തനിക്ക് ലഭിച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചു. താൻ കേക്ക് തിന്നുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അവർ അയച്ചുതന്നിരുന്നു.

4

എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് മനസ്സിലായില്ലെന്ന് പറഞ്ഞപ്പോഴാണ് ദമ്പതികൾ കാര്യം പറഞ്ഞക്, "ഏയ്, ഞങ്ങൾ സിസിടിവി നോക്കുകയായിരുന്നു, നിങ്ങൾ രണ്ട് കഷണം വിവാഹ കേക്ക് കഴിക്കുന്നത് കണ്ടു. ഓരോ അതിഥിയും ഓരോ സ്ലൈസിന് പണം നൽകണമെന്ന് ഞങ്ങൾ പറയുകയും അത് ശ്രദ്ധിക്കുകയും ചെയ്തിരുന്നു. നിങ്ങൾ ഒന്നിന് മാത്രമേ പണം നൽകിയിട്ടുള്ളൂ. ദയവായി 3.66 പൗണ്ട് എത്രയും പെട്ടെന്ന് അയക്കാമോ എന്നാണ് ചോദിച്ചത്, അതിഥി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+