ഒരു ചായ കപ്പ് വേണം, ഇന്ത്യയില്‍ മുടിഞ്ഞ വില! ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്ത് നിത ശ്രീലങ്കയിലേക്ക്! ലാഭം 80%
മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ഒരേസമയം ആഡംബരം കൊണ്ടും അതേസമയം തന്നെ ലാളിത്യം കൊണ്ടും വാര്‍ത്തകളില്‍ നിറയുന്ന താരമാണ്. ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ഭാര്യ എന്ന നിലയില്‍ അംബാനി കുടുംബത്തിന്റെ നട്ടെല്ലാണ് നിത അംബാനി. കുടുംബത്തിന്റെ കീഴിലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് നിത അംബാനിയാണ്.
നല്ലൊരു നര്‍ത്തകി കൂടിയായ നിത അംബാനിയാണ് റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണ്‍. ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ എന്നാണ് മുകേഷ് അംബാനി അറിയപ്പെടുന്നത്. സമ്പത്തിന്റെ കാര്യത്തില്‍ നിത അംബാനിയും അത്ര പിന്നിലൊന്നുമല്ല. നിത അംബാനിയുടെ വ്യക്തിഗത ആസ്തി ഏകദേശം 2.8 ബില്യണ്‍ ഡോളര്‍ മുതല്‍ 3 ബില്യണ്‍ ഡോളര്‍ വരും. അതായത് ഏകദേശം 23000 കോടി രൂപ!

ആഡംബരത്തിന്റെ അത്യുന്നതിയില്‍ നില്‍ക്കുന്ന അതേസമയത്ത് തന്നെ വിലക്കുറവെന്ന് കേട്ട് ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്ത് പറന്ന ആള്‍ കൂടിയാണ് നിത അംബാനി. ജപ്പാനിലെ ഏറ്റവും പഴക്കം ചെന്ന പോര്‍സലൈന്‍ നിര്‍മ്മാതാക്കളാണ് നോറിടേക്ക്. ഇവര്‍ തയ്യാറാക്കിയ കപ്പിലാണ് നിത അംബാനി എല്ലാ ദിവസവും ചായ കുടിക്കുന്നത്. ഏകദേശം 3600 ഡോളര്‍, അതായത് 3 ലക്ഷം രൂപയിലധികമാണ് ഈ കപ്പിന്റെ വില.
സ്വര്‍ണമടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ വെച്ചാണ് ഈ കപ്പ് നിര്‍മിച്ചിരിക്കുന്നത്. നിത അബാനിയുടെ ചായ സെറ്റിന്റെ മൊത്തം മൂല്യം 1.8 മില്യണ്‍ ഡോളര്‍ വരും എന്നാണ് റിപ്പോര്‍ട്ട്. അതായത് ഏകദേശം 15 കോടിയിലധികം രൂപ! 2010 ല്‍ അടുക്കള ഉപകരണങ്ങള്‍ വാങ്ങുന്നതിനായി നിത അംബാനി നടത്തിയ യാത്രയുടെ കഥയാണ് ഇപ്പോള്‍ എല്ലാവരുടേയും ചര്‍ച്ചാ വിഷയമാകുന്നത്.
25,000 പീസ് നോറിറ്റേക്ക് ചൈനാവെയര്‍ ആയിരുന്നു അന്ന് നിത വാങ്ങാന്‍ പദ്ധതിയിട്ടിരുന്നത്. 22 കാരറ്റ് സ്വര്‍ണ്ണം, പ്ലാറ്റിനം എന്നിവ വെച്ചാണ് പോര്‍സലൈന്‍ ക്രോക്കറി ഉപകരണങ്ങള്‍ നിര്‍മിക്കുന്നത്. ഇന്ത്യയില്‍ ഇതിന് വന്‍ വില കൊടുക്കേണ്ടി വരും. എന്നാല്‍ ശ്രീലങ്കയില്‍ നിര്‍മാണ ഫാക്ടറിയുണ്ട്. അതിനാല്‍ തന്നെ അവിടെ ഈ വസ്തുക്കള്‍ക്കെല്ലാം താരതമ്യേന വില കുറവാണ്.
ശ്രീലങ്കയില്‍ ഈ കപ്പുകളുടെ 50 പീസിന് ഏകദേശം 300- 500 ഡോളറാണ് വില വരുന്നത്. അതായത് ഏകദേശം 25,000- 42,000 രൂപ. എന്നാല്‍ ഇതേ സെറ്റിന് ഇന്ത്യയില്‍ 800 മുതല്‍ 2,000 ഡോളര്‍ വരെ വില വരും. അതായത്(ഏകദേശം 67,000 മുതല്‍ മുതല്‍ 1.6 ലക്ഷം രൂപ വരെ! വിലയിലെ ഈ വ്യത്യാസം കാരണം തന്നെ നിത അംബാനി ഫ്‌ളൈറ്റ് ചാര്‍ട്ട് ശ്രീലങ്കയിലേക്ക് വിടുകയായിരുന്നത്രേ! ഇതുവഴി 70-80 ശതമാനം വരെ വിലക്കുറവിലാണ് നിത ഈ കപ്പുകള്‍ വാങ്ങിയത്.












Click it and Unblock the Notifications