Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഡംബരം മാത്രമല്ല.. അംബാനി കുടുംബത്തിലെ മരുമക്കള്‍ പഠനത്തിലും മിടുക്കികള്‍..!

അംബാനി കുടുംബത്തിലെ വിവാഹം ലോകത്തിന് മുന്നില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു. മുകേഷ് അംബാനിയുടെ ഇളയ മകനായ ആനന്ദ് അംബാനിയുടെ വിവാഹമാണ് കഴിഞ്ഞ ആഴ്ച നടന്നത്. രാധിക മെര്‍ച്ചന്റിനെയാണ് ആകാശ് അംബാനി വിവാഹം കഴിച്ചത്. അംബാനി കുടുംബത്തിന്റെ ആഡംബരം മുഴുവന്‍ വിളിച്ചോതുന്ന വിവാഹചടങ്ങുകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

അളവറ്റ സൗകര്യങ്ങള്‍ക്കും സ്വത്തുക്കള്‍ക്കുമൊപ്പം വിദ്യാഭ്യാസ യോഗ്യതയിലും സമ്പന്നരാണ് അംബാനി കുടുംബം. കുടുംബത്തിലേക്ക് വന്ന മരുമക്കളുടെ കാര്യവും അങ്ങനെ തന്നെ. നിത അംബാനി തൊട്ട് രാധിക മെര്‍ച്ചന്റ് വരെയുള്ള അംബാനി കുടുംബത്തിലെ മരുമക്കള്‍ ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. നിത, ടിന, ശ്ലോക മേത്ത, രാധിക മെര്‍ച്ചന്റ്, കൃഷ ഷാ എന്നിവരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ നോക്കാം.

ambani

നിത അംബാനി

മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി മുംബൈയിലെ നര്‍സി മോന്‍ജി കോളേജ് ഓഫ് കൊമേഴ്സ് & ഇക്കണോമിക്സില്‍ നിന്ന് കൊമേഴ്സ് ബിരുദം നേടിയിട്ടുണ്ട്. ഇത് കൂടാതെ പരിശീലനം നേടിയ ഭരതനാട്യം നര്‍ത്തകി കൂടിയാണ് നിത അംബാനി. കരിയറിന്റെ ആദ്യ നാളുകളില്‍ അധ്യാപികയായും നിത ജോലി ചെയ്തിരുന്നു.

ടിന അംബാനി

അനില്‍ അംബാനിയുടെ ഭാര്യയായ ടിന അംബാനി ബോളിവുഡ് നടിയായിരുന്നു. ബോംബെയിലെ ഖാറിലെ എംഎം പ്യൂപ്പിള്‍സ് ഓണ്‍ സ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍ ബിരുദം നേടി. അതേ വര്‍ഷം, അവര്‍ ഫെമിന ടീന്‍ പ്രിന്‍സസ് ഇന്ത്യ കിരീടം ചൂടി. ജയ് ഹിന്ദ് കോളേജില്‍ കലയില്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

ശ്ലോക മേത്ത

ആകാശ് അംബാനിയുടെ ഭാര്യയും അംബാനി കുടുംബത്തിലെ മൂത്ത മരുമകളുമായ ശ്ലോക മേത്ത വജ്ര വ്യാപാരിയും വ്യവസായിയുമായ റസല്‍ മേത്തയുടെയും മോന മേത്തയുടെയും മകളാണ്. ആകാശ് അംബാനിയും ശ്ലോകയും ഒരുമിച്ച് പഠിച്ചവരാണ്. ഇരുവരും കുട്ടിക്കാലം തൊട്ടെ ഇഷ്ടത്തിലായിരുന്നു. ശ്ലോക മേത്ത ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.

പിന്നീട് ന്യൂജേഴ്സിയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് നിയമ ബിരുദവും നേടി.

രാധിക മെര്‍ച്ചന്റ്

അംബാനി കുടുംബത്തിലെ ഇളയ മരുമകളായ രാധിക മെര്‍ച്ചന്റ് വ്യവസായിയായ വിരേന്‍ മര്‍ച്ചന്റിന്റെയും ഷൈലയുടെയും ഇളയ മകളാണ്. മുംബൈയിലെ കത്തീഡ്രല്‍, ജോണ്‍ കോണണ്‍ സ്‌കൂള്‍, എക്കോള്‍ മൊണ്ടിയേല്‍ വേള്‍ഡ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു രാധിക പഠിച്ചത്. തുടര്‍ന്ന് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും പഠിച്ചു. നിത അംബാനിയെപ്പോലെ രാധികയും ഭരതനാട്യം പരിശീലിക്കുന്നു.

കൃഷ ഷാ അംബാനി

അനില്‍ അംബാനിയുടേയും ടീന അംബാനിയുടെയും മൂത്തമകന്‍ ജയ് അന്‍മോല്‍ അംബാനിയെയാണ് കൃഷ വിവാഹം കഴിച്ചത്. കൃഷ ഷാ ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. യുസി ബെര്‍ക്ക്ലിയില്‍ നിന്ന് പൊളിറ്റിക്കല്‍ ഇക്കണോമിയില്‍ ബിഎയും തുടര്‍ന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ സോഷ്യല്‍ പോളിസി ആന്‍ഡ് ഡെവലപ്മെന്റില്‍ എംഎസ്സിയും കരസ്ഥമാക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+