ഈ ദിവസം ഇവിടെ ആരും പാന്റസ് ധരിക്കാറില്ല; വലിയ ആഘോഷം, പിന്നില്‍ ഒരു കാരണം മാത്രം
ലണ്ടന്‍: ഓരോ നാട്ടിലെയും ജനങ്ങള്‍ അവരവരുടേതായ ആഘോഷങ്ങള്‍ക്ക് വലിയ പ്രധാന്യമാണ് നല്‍കാറുള്ളത്. പലര്‍ക്കും വിചിത്രമായി തോന്നുമെങ്കിലും അവരെ സംബന്ധിച്ച് അത് വലിയ ഒരു ആഘോഷം തന്നെയാണ്. അങ്ങനെ ലണ്ടനില്‍ നടന്നുവരുന്ന ഒരു ആഘോഷത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. നിങ്ങള്‍ കേട്ടാല്‍ ചിലപ്പോള്‍ തലയില്‍ കൈവച്ചു പോകും. മറ്റ് ചിലര്‍ക്ക് ചിലപ്പോള്‍ അത്ഭതമായി തോന്നാം. കാരണം, ഈ ഒരു ആഘോഷത്തില്‍ പങ്കെടുക്കുന്നര്‍ ആരും തന്നെ പാന്റ്സ് ധരിക്കാറില്ല.

എല്ലാവരും അണ്ടര്‍വെയര്‍ ധരിച്ച് മാത്രമാണ് ആ ആഘോഷത്തില്‍ പങ്കെടുക്കുന്നത്. ലണ്ടനിലെ യാത്രക്കാരെ സംബന്ധിച്ച് ഈ ഒരു ആഘോഷം ഉത്സവം തന്നെയാണ്. നോ പാന്റ്സ് സബ് വേ റൈഡ് എന്നാണ് ഈ ആഘോഷത്തെ അറിയപ്പെടുന്നത്. ഈ വര്‍ഷം ജനുവരി എട്ടിനായിരുന്നു ഈ ആഘോഷം നടന്നത്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ആഘോഷം സംഘടിപ്പിച്ചിരുന്നില്ല.

എന്നാല്‍ ഇത്തവണ എല്ലാ കുറവുകളും പരിഹരിച്ച് ആഘോഷം ഗംഭീരമാക്കുകയായിരുന്നു. ആയിരക്കണക്കിനോളം പേരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. ഈ ആഘോഷ ദിവസം ട്രെയിനികളില്‍ യാത്ര ചെയ്യുന്നവര്‍ പാന്റ്സ് ദറിക്കില്ല. പകരം അണ്ടര്‍ വെയറും ബനിയനൂും മാത്രമായിരിക്കും ദറിക്കുക.

എലിസബത്ത് ലൈനില്‍ വച്ചാണ് ഈ യാത്ര ആരംഭിക്കുക. തുടര്‍ന്ന് പരിപാടിയില്‍ പങ്കാളികളായ എല്ലാവരും തലസ്ഥാന നഗരിയില്‍ ഒത്തുചേരും. ഈ പരിപാടിക്ക് അങ്ങനെ കൃത്യമായ ലക്ഷ്യങ്ങള്‍ ഒന്നും തന്നെയില്ല. ആളുകളെ ചിരിപ്പിക്കുക എന്നൊരു ഉദ്ദേശ്യം മാത്രമാണ് ഈ പരിപാടിക്കുള്ളത്. അതിന് വേണ്ടി മാത്രമാണ് ഇങ്ങനയൊരു പരിപാടി സംഘടിപ്പിക്കുന്നത്.

മറ്റ് ഒരു തരത്തിലുള്ള അജണ്ടയോ ഒന്നും തന്നെ പരിപാടിക്ക് ഇല്ല. മൈ ലണ്ടന്‍ എന്നൊരു തീമിന് അപ്പുറത്തേക്ക് യാതൊന്നും ഈ പരിപാടിക്ക് ഇല്ല. എന്തെങ്കിലും ബോധവത്കരണമോ ധനസമാഹരണമോ ഇ പരിപാടിക്ക് ഇല്ലെന്ന് സംഘാടകരില്‍ ഒരാളായ ഇവാന് മാര്‍ക്കോവിച്ച് പറഞ്ഞു.

നമ്മള് സ്വയം ചിരിക്കുന്നതിന് വേണ്ടിയും മറ്റുള്ളവരെ ചിരിപ്പിക്കുന്നതിന് വേണ്ടിയുമാണ് ഈ ഒരു നിമിഷം ഉണ്ടാക്കിയെടുക്കുന്നത്. എന്തുകൊണ്ടാണ് അണ്ടര്‍വെയര്‍ മാത്രം ധരിച്ച് പുറത്തേക്കിറങ്ങുന്നതെന്ന് ചോദിച്ചാല്‍ അതിനൊരു വ്യക്തമായ ഉത്തരവുമില്ല എന്നാണ് മറ്റൊരു പ്രധാനപ്പെട്ട വസ്തുത. ലണ്ടന്‍ ജനത വലിയ രീതിയില്‍ തന്നെയാണ് ഈ ഒരു ആഘോഷം നടത്തിവരുന്നത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications