മന്ത്രവാദിയോട് കടുത്ത പ്രണയം; രാജകുമാരി ഒടുവില്‍ ആ തീരുമാനമെടുത്തു; രാജ്യവും കൊട്ടാരവും അമ്പരപ്പില്‍!
മന്ത്രിവാദിയെ പ്രണയിച്ച രാജകുമാരകിയുടെ കഥകള്‍ നമ്മള് ചെറുപ്പത്തില്‍ കേട്ടുകാണും. മന്ത്രവാദിക്കൊപ്പം കുതിരയില്‍ ദൂരേക്ക് മറഞ്ഞപോകുന്ന രാജകുമാരിയെക്കുറിച്ചും. എന്നാല്‍ ജീവിതത്തില്‍ ഒരു രാജകുമാരി മന്ത്രവാദിയെ പ്രണയിച്ച സംഭവം കേട്ടിട്ടുണ്ടോ. എന്നാല്‍ അങ്ങനെ ഒന്നുണ്ട്...
മന്ത്രവാദിയെ സ്നേഹിക്കുക മാത്രമല്ല അയാള്‍ക്കൊപ്പം ജീവിക്കാന്‍ രാജകീയ ജീവിതം ഉപേക്ഷിക്കുകയും ചെയ്ത ഒരു രാജകുമാരിയെക്കുറിച്ചാണ് ഇനി പറയുന്നത്. ഒരു രാജ്യം മുഴുവന്‍ വിമര്‍ശിച്ചിട്ടും രാജകുമാരിക്ക് മന്ത്രവാദിയോടുള്ള പ്രണയം ഇല്ലാതായില്ല...വളരെ നേരത്തെ തന്നെ ഇവരുടെ പ്രണയം ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ രാജകുമാരിയുടെ ഒരു പ്രഖ്യാപനത്തിന് പിന്നാലെയാണ് വീണ്ടും ഇവരുടെ പ്രണയം ചര്‍ച്ചയായത്. എന്താണ് രാജകുമാരിയുടെ പ്രഖ്യാപനം എന്ന് വിശദമായി വായിക്കാം...

നോര്‍വേ രാജ്യത്തെ ഹരാള്‍ഡ് രാജാവിന്റെ ഏക മകളായ മാര്‍ത്ത ലൂയിസ് രാജകുമാരിയാണ് മന്ത്രവാദിയായ ഷമന്‍ ഡുറക് എന്നാളുമായി പ്രണയത്തിലായത്. ഇപ്പോള്‍ തന്റെ പ്രതിശ്രുതവരനുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ തന്റെ രാജകീയ ചുമതലകള്‍ ഉപേക്ഷിക്കുമെന്ന് ആണ് മാര്‍ത്ത പ്രഖ്യാപിച്ചത്. വിവാദങ്ങളില്‍ ഇടയ്ക്കിടെ വരാറുള്ള ആണ് ഷമന്‍ ഡുറക് . സാക്രമെന്റോയില്‍ ജനിച്ച ഇദ്ദേഹം 'ആറാം തലമുറയിലെ ഷമന്‍', എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വിമര്‍ശകര്‍ അദ്ദേഹത്തെ 'കോണ്‍മാന്‍' എന്നും ഗൂഢാലോചന തിയറിസ്റ്റെന്നും വിളിക്കുന്നു.

രാജകുമാരി മാര്‍ത്ത ലൂയിസും ഡുറക്കും ചേര്‍ന്ന് വലിയ പദ്ധികളാണ് ആലോചിക്കുന്നത്. അത് കൊണ്ട് തന്നെയാണ് രാജകീയ ചുമതല ഉപേക്ഷിക്കുന്നത്. രാജകുമാരി അവരുടെ പദവി നിലനിര്‍ത്തും, പക്ഷേ ഒരു ബിസിനസ്സ് പ്രവര്‍ത്തനങ്ങളിലും അത് ഉപയോഗിക്കില്ല. ഒരു വീഡിയോ പ്രസ്താവനയില്‍ അവര്‍ പറഞ്ഞു. ഈ മാറ്റം തനിക്കും തന്റെ പ്രതിശ്രുത വരനും 'ശാന്തവും കൂടുതല്‍ സമാധാനപരവുമായ അന്തരീക്ഷത്തിലേക്ക് നയിക്കുമെന്ന്' പ്രതീക്ഷിക്കുന്നതായും മാര്‍ത്ത ലൂയിസ് പറഞ്ഞു.

ജൂണിൽ വിവാഹനിശ്ചയം പ്രഖ്യാപിച്ചതു മുതൽ ഡൂറക് തീവ്രമായ നിരീക്ഷണത്തിലുള്ള വ്യക്തിയാണ്. "സുഖം എന്താണ് അർത്ഥമാക്കുന്നത്" എന്ന് പുനർ നിർവചിക്കുന്നതിന് താൻ സമർപ്പിതനാണെന്നാണ് അദ്ദേഹം പറയുന്നത്. "ഷാമൻ സ്കൂൾ" കോഴ്സുകളും "വോക്ക്ഷോപ്പുകളും" വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹത്തിന്റെ വെബ്സൈറ്റ് പറയുന്നു. കാൻസർ ഒരു തിരഞ്ഞെടുപ്പാണ് എന്ന ഇയാളുടെ വാദം വിവാദങ്ങൾക്ക് കാരണമായിരുന്നു, തന്റെ മറ്റ് അവകാശവാദങ്ങളിൽ, താൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റതായും 9/11 ആക്രമണങ്ങൾ സംഭവിക്കുന്നതിന് രണ്ട് വർഷം മുമ്പ് പ്രവചിച്ചതായും ഇയാൾ പറയുന്നു.

ഷമൻ ഡൂറെകിനോടുള്ള പ്രണയത്തെ തുടർന്ന് വിവാഹബന്ധം വരെ രാജകുമാരി വേർപെടുത്തിയിരുന്നു. ഉപാധികളില്ലാത്ത പ്രണയമെന്താണെന്ന് ഷമനെ പരിചയപ്പെട്ട ശേഷം ആണ് മനസിലാകുന്നതെന്ന് രാജകുമാരി പറയുന്നത്. ഷമൻ ജീവിതം മാറ്റിമറിച്ചു. ഭയമില്ലാതെയും ചോദ്യങ്ങളില്ലാതെയും എന്നെ പ്രണയിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കാമുകിയായതിൽ താൻ സന്തോഷിക്കുന്നുവെന്നും മാർത്ത പറഞ്ഞിരുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications