നോസ്റ്റര്‍ഡോമസിന്റെ ' മോദി, ഒബാമ' പ്രവചനങ്ങള്‍ സത്യമാകുമോ? 2014 - 2026 കാലഘട്ടത്തിലെ പ്രവചനം
നോസ്റ്റര്‍ഡാമസ് പ്രവചനങ്ങളില്‍ എടുത്തു പറയേണ്ട ഒന്നാണ് മോദി, ഒബാമ എന്നിവരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍. വാക്കുകള്‍ പിഴയ്ക്കാതെ പ്രവചനങ്ങള്‍ സത്യമാക്കുമ്പോള്‍ മനുഷ്യകുലം ഇനി എത്രനാള്‍ എന്നാണ് അടുത്ത ചോദ്യം.
2014- 2016 കാലഘട്ടത്തെക്കുറിച്ച് വളരെ നിര്‍ണായകമായണ് നോസ്റ്റര്‍ഡാമസ് പ്രവചിച്ചിരിക്കുന്നത്. പ്രവചനങ്ങള്‍ ഇവയാണ്...

ഇന്ത്യ ഭരിക്കുന്നത്
2014- 2026 കാലഘട്ടത്തില്‍ ഇന്ത്യയുടെ നിയന്ത്രണം ഒരു വ്യക്തിയില്‍ മാത്രമായിരിക്കും. തുടക്കത്തില്‍ ഇദ്ദേഹത്തെ ജനങ്ങള്‍ എതിര്‍ക്കുകയും തള്ളിപറയുകയും ചെയ്യും. പിന്നീട് ഇദ്ദേഹത്തെ ജനങ്ങള്‍ ഒരുപാട് സ്‌നേഹിക്കാന്‍ തുടങ്ങും. ഇന്ത്യയുടെ ഭാവിയെ തന്നെ തിരുത്തിക്കുറിക്കുന്ന മുന്നേറ്റങ്ങളായിരിക്കും ഇദ്ദേഹം നടത്തുന്നത്... ആ മഹാനായ വ്യക്തി ഇന്ത്യന്‍ പ്രധാന മന്ത്രി മോദിയാണോ...

ഒബാമ അവസാനത്തെ പ്രസിഡന്റോ
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നല്ല പ്രസിഡന്റ് ഒബാമ ആയിരിക്കും എന്നാണ് നോസ്റ്റര്‍ഡാമസ് പറയുന്നത്. കറുത്ത വര്‍ഗക്കാരന്റെ ഭരണത്തെ ചരിത്രത്തില്‍ കുറിക്കപ്പെടും. അടുത്ത ഭരണാധികാരി അമേരിക്കയെ ഗതിയെ തകര്‍ക്കും.. വിവാദത്തിന്റെ തീപൊരികള്‍ വാരിയെറിയുന്ന അടുത്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയിരിക്കുമോ?

മൂന്നാം ലോകമഹായുദ്ധം
ലോകത്തിലെ രണ്ടു വന്‍കിട ശക്തികള്‍ ചേര്‍ന്നായിരിക്കും മൂന്നാം ലോക മഹായുദ്ധം നടക്കുന്നത്. 27 വര്‍ഷം നീണ്ടു നില്‍ക്കുന്ന യുദ്ധത്തില്‍ ലോകം മുഴുവന്‍ കത്തിയെരിയും.

മിഡിള്‍ ഈസ്റ്റ് കത്തിയെരിയും
മിഡിള്‍ ഈസ്റ്റ് രാജ്യങ്ങള്‍ കത്തിയെരിയാന്‍ പോവുകയാണ്. പെട്രോളും ഓയിലും കത്തിയമര്‍ന്ന് ഒരു തീ ഗോളമായി ആളികത്തും എന്നാണ് പ്രവചനത്തില്‍ പറയുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന സ്‌ഫോടനങ്ങള്‍ പ്രവചനത്തിന് തുടക്കം കുറിക്കുന്നു.

ധ്രുവങ്ങള്‍ ഉരുകാന്‍ തുടങ്ങും
ആഗോളതാപനത്തിന്റെ ഭാഗമായി ദക്ഷിണധ്രുവവും ഉത്തരധ്രുവവും ഉരുകാന്‍ തുടങ്ങുകയും മനുഷ്യരാശിയെ വിഴുങ്ങാനുള്ള ആയുധം ഭൂമി മൂര്‍ച്ച കൂട്ടുകയും ചെയ്യും.
പ്രവചനാതീതമായ കാലാവസ്ഥ
2016 മുതല്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പ്രവചനാതീതമായ കാലാവസ്ഥയായിരിക്കും. ഓരോ മാസവും കഴിഞ്ഞ മാസത്തേക്കാള്‍ ചൂട് കൂടുതലായിരിക്കും. അക്ഷരാര്‍ത്ഥത്തില്‍ ശരിയായി ഭവിച്ചു കൊണ്ടിരിക്കുന്ന പ്രവചനങ്ങളില്‍ ഒന്ന്.

വൈറ്റ് ഹൗസ്
യുദ്ധത്തിന്റെ കരുക്കള്‍ നീക്കുന്ന കളമായി വൈറ്റ് ഹൗസ് മാറും. ലോകത്തെ തകിടം മറിക്കാനുള്ള യുദ്ധതന്ത്രങ്ങള്‍ വൈറ്റ് ഹൗസില്‍ മെനഞ്ഞെടുക്കും.

ഇസ്രായേലിന്റെ വിധി
ജറുസലേം ആക്രമിക്കപ്പെടുമെന്നാണ് നോസ്റ്റര്‍ഡോമസ് പറയുന്നത്. ആക്രമണത്തെ ചെറുത്ത് നില്‍ക്കാന്‍ ഇസ്രായേലിന് വേണ്ടി പല രാജ്യങ്ങും എത്തും.












Click it and Unblock the Notifications