Get Updates
Get notified of breaking news, exclusive insights, and must-see stories!

എലിസബത്ത് രാജ്ഞിയുടെ മരണം കൃത്യമായി പ്രവചിച്ചു; നോസ്ട്രഡാമസിന്റെ പുസ്തകത്തിന് വന്‍ ഡിമാന്‍ഡ്

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണം കൃത്യമായി പ്രവചിച്ചതിന് പിന്നാലെ ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസിന് വന്‍ ഡിമാന്‍ഡ്. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജ്യോതിഷിയാണ് അദ്ദേഹം. പ്രവചനങ്ങളുടെ പേരില്‍ വളരെ പ്രശസ്തനായിരുന്നു നോസ്ട്രഡാമസ്. പ്രവചനങ്ങള്‍ അടങ്ങിയ അദ്ദേഹത്തിന്റെ പുസ്തകത്തിനാണ് വന്‍ ഡിമാന്‍ഡ്.

ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഉദയം ഉണ്ടാകുമെന്ന് നോസ്ട്രഡാമസ് കൃത്യമായി പ്രവചിച്ചത്. യൂറോപ്പിനെ ആകെ ബാധിക്കുന്ന യുദ്ധം വരുമെന്നും, സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണം ഉണ്ടാകുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്.

1

എലിസബത്ത് രാജ്ഞിയുടെ മരണവും കൃത്യമായി പ്രവച്ചിരുന്നു നോസ്ട്രഡാമസ്. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സൂചനകള്‍ അടങ്ങിയ കവിതകളില്‍ രാജ്ഞി എന്ന് മരിക്കുമെന്ന് കുറിച്ചിരുന്നു. ലെസ് പ്രൊഫറ്റീസ് എന്ന നോസ്ട്രഡാമസിന്റെ പുസ്‌കത്തിലാണ് നിരവധി പ്രവചനങ്ങളുള്ളത്. 1555ലാണ് ഇത് പ്രസിദ്ധീകരിച്ചത്.

2

ഇതില്‍ കൃത്യമായ വര്‍ഷമൊന്നും പറയുന്നില്ല. അതുകൊണ്ട് വളരെ കഠിനമാണ് എന്തായിരിക്കും പ്രവചിച്ചതെന്ന് കണ്ടെത്തുക, എന്നാല്‍ നിരവധി പേര്‍ അദ്ദേഹത്തിന്റെ കവിതകളില്‍ പറയുന്ന പ്രവചനങ്ങളെ പറ്റി സംസാരിച്ചിട്ടുണ്ട്. അത് പ്രകാരം ഭാവിയില്‍ നടക്കാന്‍ കാര്യങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.

3

നോസ്ട്രഡാമസിന്റെ പ്രവചനങ്ങളെ കുറിച്ച് ഏറ്റവും ധാരണയുള്ള വിദഗ്ധനായ മരിയോ റീഡിംഗ് അതിനെ കുറിച്ച് ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. നോസ്ട്രഡാമസ്: ദ കംപ്ലീറ്റ് പ്രൊഫസീസ് ഫോര്‍ ദ ഫ്യൂച്ചര്‍ എന്നാണ് ഈ പുസ്തകത്തിന്റെ പേര്. ഇതില്‍ നോസ്ട്രഡാമസിന്റെ പ്രവചനങ്ങളാണ് ഉള്ളത്. മരിയോയാണ് ഇതിന്റെ രചയിതാവ്. മരിയോ 2017ല്‍ മരിച്ചിരുന്നു. എന്നാല്‍ ഈ പുസ്തകം ഇന്ന് ലോകത്തെ ഏറ്റവും ചെലവേറിയ പുസ്തകമായി മാറിയിരിക്കുകയാണ്.

4

എലിസബത്തിന്റെ വിയോഗം കൃത്യമായതോടെ ബ്രിട്ടനിലെ ഏറ്റവും ചെലവേറിയ പുസ്തകമായി മാറിയിരിക്കുകയാണ് ഇത്. സെപ്റ്റംബര്‍ പതിനേഴ് മുതല്‍ ഈ പുസ്തകത്തിന്റെ എട്ടായിരം കോപ്പികളാണ് ബ്രിട്ടനില്‍ വിറ്റുപോയത്. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് ഒരാഴ്ച്ച് മുമ്പ് വരെ വെറും അഞ്ച് കോപ്പികള്‍ മാത്രമാണ് വിറ്റുപോയത്. എലിസബത്ത് രാജ്ഞി 96ാം വയസ്സില്‍ മരിക്കുമെന്നാണ് പുസ്തകത്തിലുള്ളത്.

5

യുക്രൈനിലെ യുദ്ധവും ഇതില്‍ പ്രവചിച്ചിട്ടുണ്ട്. ചൈനയില്‍ നിന്ന് ഫ്രാന്‍സ് യുദ്ധഭീഷണി നേരിടുമെന്ന പ്രവചനവും ഇതിലുണ്ട്. ചാള്‍സ് രാജാവ് അധികാരത്തിന് പുറത്തുപോകുമെന്നും, ആരും പ്രതീക്ഷിക്കാത്ത ഒരാള്‍ രാജാവാകുമെന്നും പ്രവചനത്തിലുണ്ട്. ഹാരിയായിരിക്കും അടുത്ത രാജാവാകുക എന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. ഇത് ആരും പ്രതീക്ഷിക്കാത്ത കാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+