വെള്ളമടിച്ച് ഓഫായി ആനകള്‍; ആരൊക്കെ വിളിച്ചിട്ടും രക്ഷയില്ല; ഒടുവില്‍ ചെയ്തത്
ആനകളുടെ പല വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. കുട്ടികളുടെ പാര്‍ക്കില്‍ കളിക്കുന്ന കാട്ടാനയുടേയും ഫുട്ബോള്‍ കളിക്കുന്ന കാട്ടാനയുടേയുമൊക്കെ വീഡിയോ അടുത്തിടെ വൈറലായിരുന്നു.
പിന്നെ സര്‍ക്കസുകളിലും പലതരം അഭ്യാസങ്ങള്‍ കണ്ടുകാണും...എന്നാല്‍ വെള്ളമടിച്ച് ഓഫായ ആനകളെക്കുറിച്ച് കേട്ടിട്ടുണ്ടോ..അതും ഒരു ആനയല്ല, 24 ആനകള്‍. അതെ 24 ആനകളാണ് മദ്യം കുടിച്ച് ബോധം പോയി കിടന്നത്. സംഭവം വിശദമായി പറയാം...

പരമ്പരാഗത നാടന്‍ മദ്യമായ 'മഹുവ' തയ്യാറാക്കാന്‍ ഒഡീഷയിലെ ഒരു ഗ്രാമത്തിലെ ആളുകള്‍ വനത്തിനുള്ളില്‍ കയറിയപ്പോള്‍ ആണ് ആനക്കൂട്ടം മത്തുപിടിപ്പിക്കുന്ന പൂക്കള്‍ ഉപയോഗിച്ച് പുളിപ്പിച്ച വെള്ളം കുടിച്ച് മയങ്ങുന്ന കാഴ്ച കണ്ടത്. കിയോഞ്ജര്‍ ജില്ലയിലെ ശിലിപദ കശുവണ്ടി വനത്തിന് സമീപം താമസിക്കുന്ന ഗ്രാമവാസികള്‍ ആണ് സംഭവം കണ്ടത്. മദ്യം തയ്യാറാക്കുന്നതിന് വേണ്ടി പുളിപ്പിക്കുന്നതിനായി വലിയ പാത്രങ്ങളില്‍ വെള്ളത്തില്‍ മഹുവ പൂക്കള്‍ സൂക്ഷിച്ചിരുന്നു, ഈ വെള്ളം ആനകള്‍ കുടിക്കുകയായിരുന്നു.

'രാവിലെ 6 മണിയോടെ ഞങ്ങള്‍ മഹുവ തയ്യാറാക്കാന്‍ കാട്ടിലേക്ക് പോയി, എല്ലാ പാത്രങ്ങളും പൊട്ടിയതായും പുളിപ്പിച്ച വെള്ളം കാണാതായതായും ഞങ്ങള്‍ കണ്ടെത്തി. ആനകള്‍ ഉറങ്ങുകയാണെന്നും ഞങ്ങള്‍ കണ്ടെത്തി. അവര്‍ പുളിപ്പിച്ച വെള്ളം കഴിച്ച് മദ്യപിച്ചു' ഗ്രാമീണര്‍ സംഭവത്തെക്കുറിച്ച് പറഞ്ഞു.

ഒമ്പത് ആണ്‍ ആനകളും ആറ് പെണ്‍ആനകളും ഒമ്പത് കുട്ടിയാനകളും ഉണ്ടായിരുന്നു. ഗ്രാമീണര്‍ ആനകളെ ഉണര്‍ത്താന്‍ ഒരുപാട് ശ്രമിച്ചെങ്കിലും നടന്നില്ല. ആനകള്‍ ഇപ്പോഴെ എഴുന്നേല്‍ക്കില്ലെന്ന് ഉറപ്പായ ഗ്രാമീണര്‍ ഉടന്‍ തന്നെ വനംവകുപ്പിനെ വിളിച്ച് സംഭവം പറഞ്ഞു.
പടാന ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള കാട്ടില്‍ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനക്കൂട്ടത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു. ഒടുവില്‍ ഡ്രം അടിച്ചാണ് ഇവര്‍ ആനകളെ ഉണര്‍ത്തിയത്...

പത്തുമണിയോടെയാണ് ആനക്കൂട്ടം എഴുന്നേറ്റത്. പിന്നീട് കാട്ടിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ മദ്യം കഴിച്ചുതന്നെയാണോ ആനകള്‍ ഉറങ്ങിയതെന്ന് പറയാന്‍ പറ്റില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരുപക്ഷേ അവിടെ വിശ്രമിച്ചത് ആവാമെന്നാണ് പറയുന്നത്. എന്നാല്‍ ഇവ മദ്യപിച്ച് മയങ്ങിയതാണെന്ന് തന്നെയാണ് ഗ്രാമീണര്‍ പറയുന്നത്. കാരണം മദ്യമുണ്ടാക്കാന്‍ മഹുവ പൂക്കള്‍ ഇട്ടുവെച്ച പാത്രങ്ങള്‍ പൊട്ടിയ നിലയിലാണ് ഉണ്ടായിരുന്നത്. മഹുവ മരത്തിന്റെ പൂക്കള്‍ (മധൂക്ക ലോങ്കിഫോളിയ) പുളിപ്പിച്ച് മഹുവ എന്നും വിളിക്കപ്പെടുന്ന ഒരു ലഹരിപാനീയം ഉത്പാദിപ്പിക്കുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആദിവാസി വിഭാഗം പരമ്പരാഗതമായി ഈ മദ്യം നിര്‍മ്മിക്കുന്നു.












Click it and Unblock the Notifications