Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരീഷ് വാസുദേവനെ കല്യാണം കഴിപ്പിയ്ക്കാന്‍ സോഷ്യല്‍ മീഡിയ... കൊല്ലാമായിരുന്നില്ലേ എന്ന് ഹരീഷ്!!!

അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനും ആയ ഹരീഷ് വാസുദേവനാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ കീര്‍ത്തിമുദ്ര പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഹരീഷിനെ പോലുള്ള ഒരാള്‍ക്ക് കിട്ടേണ്ട അംഗീകാരം തന്നെയാണിത്. എന്നാല്‍ ഇതിന്റെ പേരില്‍ പാവം ഹരീഷിന് അനുഭവിയ്‌ക്കേണ്ടി വന്നത് 'എത്ര ഭീകരമായ പീഡനം' ആയിരുന്നെന്നോ...!!!

ഹരീഷ് വാസുദേവനെ കല്യാണം കഴിപ്പിയ്ക്കാന്‍ സോഷ്യല്‍ മീഡിയ കച്ചകെട്ടി ഇറങ്ങിയ കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. ഹരീഷ് മാരി, ഗെറ്റ് ഹിം ലോക്ക്ഡ് തുടങ്ങിയ ഹാഷ്ഗാടുകള്‍ ഫേസ്ബുക്കില്‍ ചറപറ പറക്കുകയായിരുന്നു.

31-ാം പിറന്നാള്‍ ദിനത്തില്‍ ഹരീഷ് ഫേസ്ബുക്കില്‍ എഴുതിയ ഒരു കുറിപ്പാണ് വിനയായത്. എന്താണ് സംഗതിയെന്ന് നോക്കാം...

 കല്യാണം

കല്യാണം

കല്യാണം കഴിയ്ക്കുന്നില്ലേ എന്നത് ഈയിടെയായി എല്ലാവരും ചോദിയ്ക്കുന്ന ചോദ്യമാണ്. ഇവള്‍ കൂടെയില്ലാതെ ജീവിച്ചാല്‍ അതൊരു നഷ്ടമാണ് എന്ന് തോന്നുന്ന ഒരാളെ കിട്ടിയാല്‍, 'ഇയാളെ ബോറടിയ്ക്കില്ല' എന്ന് അവള്‍ക്ക് ബോധ്യപ്പെട്ടാല്‍ കൂടെ കൂട്ടും എന്നായിരുന്നു ഹരീഷ് എഴുതിയത്.

കഥമാറി

കഥമാറി

അത് ഒരു സാധാരണ ഫേസ്ബുക്ക് പോസ്റ്റ് ആയിരുന്നു. എന്നാല്‍ കീര്‍ത്തി മുദ്ര പുരസ്‌കാരം ലഭിച്ചതോടെ കഥയാകെ മാറിപ്പോയി.

അവാര്‍ഡൊക്കെ കിട്ടിയില്ലേ

അവാര്‍ഡൊക്കെ കിട്ടിയില്ലേ

അവാര്‍ഡ് ഒക്കെ കിട്ടിയില്ലേ... ഇനി വിവാഹം കഴിച്ചുകൂടെ എന്ന് ചോദിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നെ, അതങ്ങ് വൈറല്‍ ആയിപ്പോയി.

മാധ്യമ പ്രവര്‍ത്തകയെ തന്നെ കെട്ടണം

മാധ്യമ പ്രവര്‍ത്തകയെ തന്നെ കെട്ടണം

മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഇത്രത്തോളം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകയെ തന്നെ വിവാഹം കഴിച്ച് ഐക്യത്തിന് മുന്‍കൈ എടുക്കണം എന്നായിരുന്നു ചിലര്‍ പറഞ്ഞത്.

 ഹാഷ്ടാഗ്

ഹാഷ്ടാഗ്

#HarishMarry, #Gethimlocked എന്നീ ഹാഷ്ടാഗുകളുമായിട്ടായിരുന്നു സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കള്‍ ഹരീഷിനെ വിവാഹം കഴിപ്പിയ്ക്കാന്‍ ഇറങ്ങിയത്.

കളക്ടര്‍ ബ്രോ വരെ ട്രോളി

നമുക്കിതൊന്നും സഹിയ്ക്കുന്നില്ല എന്ന് പറഞ്ഞ് കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ വരെ ഹരീഷ് വാസുദേവനെ ട്രോളി. കളക്ടര്‍ ബ്രോയും ഹാഷ്ടാഗ് കാമ്പനിയിന്റെ ഭാഗമായി.

കൊല്ലാരുന്നില്ലേ

തുടക്കത്തില്‍ ഒരു പ്രതികരണവും ഹരീഷ് വക്കീല്‍ നടത്തിയില്ല. ഒടുവില്‍ 'കൊല്ലാരുന്നില്ലേ.. നെടുമടി ജെപിജെ' എന്നൊരു പോസ്റ്റ് ഇട്ട് ഹരീഷും പ്രതികരിച്ചു.

പണികൊടുത്ത പോസ്റ്റ്

ഹരീഷ് ജന്മദിനത്തില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇതായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+