വിവാഹവേദിയില്‍ വരന്റെ അതിരുകടന്ന തമാശ; മൂക്കുംകുത്തി വധു താഴേക്ക്; വൈറലായി വീഡിയോ
ജീവിതത്തില്‍ എന്നും ഓര്‍ത്തു വെയ്ക്കാന്‍ പറ്റുന്ന ദിവസമാണല്ലോ ഒരു വ്യക്തിയുടെ വിവാഹ ദിവസം. ഏറ്റവും മനോഹരമായ കാര്യം..ഏറ്റവും ഭംഗിയായി ഒരുങ്ങുന്ന ദിവസം, നല്ല വസ്ത്രങ്ങള്‍ ഇടുന്ന ദിവസം..അങ്ങനെ ആ ദിവസത്തെ കേന്ദ്ര ആകര്‍ഷണം തന്നെ കല്യാണപ്പെണ്ണും കല്യാണച്ചെക്കനുമായിരിക്കും..എന്നാല്‍ അന്നത്തെ ദിവസം വരന്‍ തന്നെ കുളമാക്കിയാല്‍ എങ്ങനെയിരിക്കും..
അങ്ങനെ ഒരു സംഭവമാണ് പറയാന്‍ പോകുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ദിവസം വരന്റെ ഒറ്റ പ്രവൃത്തി കാരണം ആകെ അലങ്കോലമായി സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്..നിരവധിപേരാണ് വരന്റെ പ്രവൃത്തിയെ വിമര്‍ശിച്ചുകൊണ്ട് കമന്റുകള്‍ ഇടുന്നത്. എന്താണ് ആ ദിവസം വിവഹാ വേദിയില്‍ നടന്നതെന്ന് നോക്കാം...

സാധാരണ വിവാഹ ദിവസം ചില തമാശകളൊക്കെ വരനോ വധുമോ അല്ലെങ്കില്‍ ഇവരുടെ കൂടെയുള്ളവരൊ ഒക്കെ കാണിക്കാറുണ്ട്. അങ്ങനെയാണോ ഈ വരന്‍ ഉദ്ദേശിച്ചത് എന്നറിയില്ല, പക്ഷേ സംഭവം ക്രൂരമായിപ്പോയി എന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. വിവാഹശേഷം വേദിയില്‍ വധു വളരെ സന്തോഷത്തോടെ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് വരന്റെ ഈ തമാശ..

ഒരു കഷണം കേക്ക് എടുത്ത് വരന്‍ വധുവിന്റെ അടുത്തേക്ക് നടന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു അയാള്‍ വധുവിന് മുന്നിലേക്ക് വന്നത്..അതിന്റെ അത്ഭുതം മാറും മുന്‍പേ തന്നെ അയാള്‍ കയ്യിലിരുന്ന കേക്ക് എടുത്ത് വധുവിന്റെ മുഖത്ത് തേച്ചു. എന്നാല്‍ അതുകൊണ്ട് തീര്‍ന്നില്ല..വളരെ ശക്തമായിത്തന്നെ തേച്ചു ബലപ്രയോഗത്തിനിടെ വധു മറിഞ്ഞുകെട്ടി താഴേക്ക് വീണു. ഈ സംഭവത്തിന്റെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. നിരവധിപേരാണ് വരന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

എന്നാൽ വധു സംഭവത്തെ ഗൗരവമായി എടുത്തിട്ടില്ല, കേക്ക് തേച്ചു കഴിയുമ്പോഴും, വീണുരുണ്ട് എഴുന്നേൽക്കുമ്പോഴും അവരുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു. പിന്നീട് അവിടെ ഉണ്ടായിരുന്ന ആളുകൾ വധുവിന്റെ മുഖത്തുനിന്ന് കേക്ക് തുടച്ച് കളയാൻ സഹായിച്ചു. ടിക്ടോക്കിൽ പോസ്റ്റ് ചെയ്ത വീഡയോയുടെ കമന്റ് ഓഫാക്കിയതായാണ് വിവരം.

അത്രമാത്രം വിമർശനങ്ങൾ ആണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ഈ യുവതിക്ക് പകരം ഞാൻ ആണെങ്കിൽ അപ്പോൾ തന്നെ ഇവനുമായുള്ള ബന്ധം ഉപേക്ഷിച്ചേനെ എന്നാണ് ഒരു യുവതി പറഞ്ഞത്. അങ്ങനെ നിരവധിപേർ അവരുടെ അഭിപ്രായം പറഞ്ഞിരുന്നു. വിമർശനം കൂടയതോടെ കമന്റ് ഓഫാക്കി












Click it and Unblock the Notifications