അവസാന നിമിഷം കല്യാണ പന്തലിലേക്ക് എത്തിയത് ശവപ്പെട്ടി..എന്നാല്‍ അടുത്ത നിമിഷം എല്ലാവരും ഞെട്ടി
വിവാഹം ദിവസം എല്ലാവരുടേയും ജീവിതത്തില്‍ എന്നും ഓര്‍ക്കാനുള്ള ഒരു പ്രിയപ്പെട്ട ദിവസമായിരിക്കും. കാലങ്ങള്‍ എത്ര കഴിഞ്ഞാലും ആ ദിവസത്തെ ഓര്‍മ എല്ലാവര്‍ക്കും വളരെ പ്രത്യേകത നിറഞ്ഞതായിരിക്കും. ആ ദിവസം എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം വരനും വധുവും തന്നെയായിരിക്കും. പല കല്യാണ വീഡിയോകളും ഇപ്പോള്‍ വൈറലാവാറുമുണ്ട്..
വിവാഹത്തിന്റെ സമയത്ത് വരന്റെ കൂട്ടുകാര്‍ നടത്തുന്ന തമാശകളും സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്. അടുത്തിടെ വധുവിന്റെ കയ്യില്‍ നിന്ന് വരന്റെ കൂട്ടുകാര്‍ മുദ്രപത്രത്തില്‍ ചില ആവശ്യങ്ങള്‍ എഴുതി ഒപ്പിട്ട വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ച ആയിരുന്നു. ഇനി പറയാന്‍ പോകുന്നത് ഒരു കല്യാണത്തെക്കുറിച്ചാണ്..എന്നാല്‍ വിവാഹത്തിന് വരന്‍ എത്തിയ രീതി കണ്ട് അവിടെ എത്തിയവരൊക്കെ അത്ഭുതപ്പെട്ടു പോയി...വിശദമായി വായിക്കാം

എല്ലാവരും കല്യാണത്തിന് വരന്‍ എത്തുന്നത് നോക്കിയിരിക്കുകയായിരുന്നു. എന്നാല്‍ വരന് പകരം വന്നത് ഒരു ശവപ്പെട്ടിയായിരുന്നു. വധുവടക്കം എല്ലാവരും ഞെട്ടിപ്പോയി. വരന്റെ സുഹൃത്തുക്കള്‍ തന്നെയായിരുന്നു ശവപ്പെട്ടി ചുമന്നതും. സന്തോഷം നിറഞ്ഞ ആ അന്തരീക്ഷം ആകെ വല്ലാത്തൊരു ആശങ്കയില്‍ ആയി.. ആറ് പേര്‍ ചേര്‍ന്നായിരുന്നു ആ ശവപ്പെട്ടി പുറത്തെടുത്തത്. എന്നാല്‍ പെട്ടെന്നാണ് അത് സംഭവച്ചിത്....

ശവപ്പെട്ടിക്കുള്ളില്‍ നിന്ന് ഒരാള്‍ തല പൊക്കുന്നു. വരനായിരുന്നു അത്. വിവാഹ ദിവസം വരന്‍ ഒപ്പിച്ച ഒരു തമാശയായിരുന്നു അത്. പിന്നീട് എല്ലാവരും ശവപ്പെട്ടിക്ക് മുന്നില്‍ നിന്നൊരു ഫോട്ടോ എടുത്തു. സോഷ്യല്‍മീഡിയയില്‍ വൈറലാണ് ഈ ചിത്രം. എന്നാല്‍ നിരവധിപേര്‍ സംഭവത്തെ വിമര്‍ശിക്കുന്നുണ്ട്. ജീവിതത്തിലെ മനോഹരമായ ഒരു ദിവസം ഇങ്ങനെ അല്ലായിരുന്ന ചെയ്യേണ്ടിയിരുന്നതെന്നാണ് ഒരാളുടെ കമന്റ്....ഇത്തരം പ്രവൃത്തി കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിച്ചത് എന്നാണ് മറ്റൊരാള്‍ കുറിച്ചത്. തമാശയൊക്കെ പക്ഷേ ഇതൊക്കെ കുറച്ച് കടന്നുപോയില്ലേ എന്നാണ് മറ്റൊരാളുടെ കമന്റ്..

ക്ലിപ്പ് ചുരുങ്ങിയ സമയത്തിനുള്ളില്‍ 8 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിട്ടുള്ളത്. 'നിങ്ങള്‍ നാടകീയനാണെന്ന് എന്നോട് പറയാതെ എന്നോട് പറയൂ.' 'ഇതൊരു ശവസംസ്‌കാരമാണോ? ഇല്ല ഇങ്ങനെയാണ് എന്റെ സുഹൃത്ത് വിവാഹത്തിന് നടക്കാന്‍ തീരുമാനിച്ചത്,' വീഡിയോ പോസ്റ്റ് ചെയ്ത ഉപയോക്താവ് എഴുതി:

ഇതിന് മുമ്പ് ഇതുപോലെ ഒരു വിവാഹം വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. വരന്റെ പ്രവൃത്തിയെക്കുറിച്ച് തന്നെയായിരുന്നു അന്നും വിമർശനം ഉയർന്നത്. സോഷ്യൽമീഡിയയിൽ വൈറലായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ് നല്ല ഭംഗിയുള്ള ഡ്രസ് ഇട്ട് നിൽക്കുന്ന വധുവിന്റെ അടുത്തേക്ക് വരൻ ചെല്ലുന്നു..വരന്റെ വരവ് വധു ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

വധുവിന്റെ അടുത്തെത്തിയ വരൻ തന്റെ കയ്യിൽ കരുതിയിരുന്ന കേക്ക് എടുത്ത് ബലമായി വധുവിന്റെ മുഖത്ത് തേക്കുകയായിരുന്നു. വധുവിന്റെ ഡ്രസ് മുഴുവൻ കേക്ക് ആവുകയും ചെയ്തു. ഒടുവിൽ വിവാഹത്തിന് എത്തിയവരായിരുന്നു വധുവിന്റെ വസ്ത്രം വൃത്തിയാക്കി കൊടുത്തത്.












Click it and Unblock the Notifications