വണ്‍ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ എക്‌സിക്യുട്ടീവുകളുടെ ഒഴിവുകള്‍, ഉടന്‍ അപേക്ഷിക്കൂ...
അഞ്ചു ദിവസത്തിനുള്ളില്‍ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ശമ്പളം
ഇന്ത്യയിലെ നമ്പര്‍ വണ്‍ ബഹുഭാഷാ പോര്‍ട്ടലായ വണ്‍ ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ എക്‌സിക്യുട്ടീവുകളെ ആവശ്യമുണ്ട്. വിവിധ ഭാഷാ വെബ് സൈറ്റുകളിലായി നാലു ഒഴിവുകള്‍ വീതമാണുളളത്. എല്ലാ നിയമനങ്ങളും ബെംഗളൂരുവിലായിരിക്കും.
സൈറ്റിനെ കൂടുതല്‍ പേരിലെത്തിക്കുന്നതിന്റെ ഭാഗമായി ട്വിറ്റര്‍, ഫേസ്ബുക്ക്,ഗൂഗിള്‍ പ്ലസ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുക, പ്രമോഷന്‍ തുടങ്ങിയവയായിരിക്കും പ്രധാന ജോലി. ലൈഫ് സ്റ്റൈല്‍, ഓട്ടോമൊബൈല്‍, ടെക്‌നോളജി, എന്റര്‍ടെയ്ന്‍മെന്റ്, യാത്ര, വിദ്യാഭ്യാസം ,പേഴ്‌സണല്‍ ഫിനാന്‍സ് തുടങ്ങിയ മേഖലകളില്‍ സോഷ്യല്‍ മീഡിയ പരിചയമുളളവര്‍ക്ക് മുന്‍ഗണന

അഞ്ചു ദിവസത്തിനുള്ളില്‍ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ 15000 മുതല്‍ 24000 വരെയായിരിക്കും ശമ്പള പരിധി. ബയോഡാറ്റ എത്രയും വേഗം
[email protected] എന്ന വിലാസത്തില്‍ അയക്കണം.
അപേക്ഷിക്കാനുളള യോഗ്യതകള്‍
1. സമാന മേഖലയില്‍ രണ്ടു വര്‍ഷം വരെ പ്രവൃത്തി പരിചയമുളളവരായിരിക്കണം.
2.ബിഎ, ബി കോം,ബിബിഎ, എംഎ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
3. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയുന്നവരായിരിക്കണം .
4. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ കുറിച്ച് ധാരണ വേണം.
5.മള്‍ട്ടി ടാസ്‌കിങ് ജോലിയായതിനാല്‍ പോസിറ്റീവ് ആറ്റിറ്റിയൂഡ് നിര്‍ബന്ധമാണ്.












Click it and Unblock the Notifications