Get Updates
Get notified of breaking news, exclusive insights, and must-see stories!

പുലിയെ വെല്ലുന്ന പൂച്ചക്കൂട്ടി, ആരും കാണില്ല, കണ്ണ് കഴുകനെ പോലാണെങ്കില്‍ 15 സെക്കന്‍ഡില്‍ കണ്ടെത്താം

ഈ ചിത്രത്തിലെ പൂച്ചയെ കണ്ടെത്തിയവര്‍ വളരെ കുറവാണ്. വെറും 2 ശതമാനം മാത്രമാണ് ആ പസില്‍ ചലഞ്ചില്‍ വിജയിച്ചിട്ടുള്ളത്. ബാക്കി 98 ശതമാനവും തോറ്റ് തുന്നം പാടിയവരാണ്.

optical illusion

നിങ്ങളുടെ കണ്ണുകള്‍ മികച്ചതാണോ. ഈ ചോദ്യം എന്തിനാണ് എന്നല്ലേ. ഒരു ചലഞ്ച് നിങ്ങളുടെ മുന്നിലേക്ക് വരികയാണ്. അതില്‍ വിജയിക്കണമെങ്കില്‍ കണ്ണുകള്‍ നല്ല മൂര്‍ച്ചയേറിയതാവണം. അതുകൊണ്ട് ഈ ചലഞ്ചിനായി ഒരുങ്ങിക്കോളൂ. നമ്മുടെ ചിന്താശേഷി എത്രയുണ്ടെന്ന് തെളിയിക്കുന്ന ചിത്രം കൂടിയാണിത്. പക്ഷേ ഈ ചലഞ്ച് നിങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കണം. ഒപ്പം വിജയിക്കുകയും വേണം.

നമ്മുടെ മുന്നിലുള്ള ആ ചിത്രം ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ഗണത്തില്‍ വരുന്നതാണ്. വലിയൊരു ചലഞ്ചാണിത്. ധാരാളം മൃഗങ്ങള്‍ ഉള്ള ഒരു ചിത്രമാണ് നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത്. എങ്കില്‍ ആ ചലഞ്ചിനായി ഒന്ന് രംഗത്തിറങ്ങി നോക്കാം.

ആരും കണ്‍ഫ്യൂഷനിലാവും

ആരും കണ്‍ഫ്യൂഷനിലാവും

image credit: Bright Side

ഇതൊരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണ്. ഒറ്റനോട്ടത്തില്‍ നിരവധി കാര്യങ്ങള്‍ ഈ ചിത്രത്തിലുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. പക്ഷേ എന്താണ് നമുക്ക് കണ്ടെത്തേണ്ടത്. അവിടെയാണ് ചലഞ്ച് ഒളിഞ്ഞിരിക്കുന്നത്. മനോഹരമായൊരു മൃഗശാലയാണ് നമ്മുടെ മുന്നിലുള്ളത്. എന്തൊക്കെ തരം മൃഗങ്ങളാണ് ഈ ചിത്രത്തിലുള്ളത്. പലതിനെയും നമുക്ക് ഒന്ന് നോക്കിയാല്‍ കാണാനാവും. പക്ഷേ അതൊന്നുമല്ല നമ്മള്‍ കണ്ടെത്തേണ്ടത്.

സന്ദര്‍ശകരുടെ വരവ്

സന്ദര്‍ശകരുടെ വരവ്

ഈ മൃഗശാല കുറച്ച് തിരക്കേറിയതാണ്. മൃഗങ്ങളെ കാണാന്‍ ധാരാളം പേര്‍ എത്തിയിട്ടുണ്ട്. നോക്കൂ ഒരു കമിതാക്കള്‍ കൈകള്‍ കോര്‍ത്തുപിടിച്ച് ഇവിടെയെത്തിയിട്ടുണ്ട്. ഒരു റൊമാന്റിക് മൂഡിലാണ് ഇവര്‍. മൃഗങ്ങളെ കണ്ട സന്തോഷവും ഇവര്‍ക്കുണ്ട്. ചിത്രത്തില്‍ മറ്റൊരു പെണ്‍കുട്ടിയെയും കാണാനാവും. ജിറാഫുകള്‍, സീബ്ര, പഞ്ചവര്‍ണത്തത്ത, നായ, അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഈ ചിത്രത്തിലുണ്ട്. പക്ഷികളെ വീക്ഷിക്കുകയാണ് രണ്ടാമത്തെ പെണ്‍കുട്ടി.

എവിടെയാണ് പൂച്ചയുള്ളത്

എവിടെയാണ് പൂച്ചയുള്ളത്

നിങ്ങള്‍ കണ്ടെത്തേണ്ടത് ഒരു പൂച്ചയെയാണ്. ആരും പ്രതീക്ഷിക്കില്ല ഈ മൃഗശാലയില്‍ ഒരു പൂച്ചയുണ്ടെന്ന്. അത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സസ്‌പെന്‍സും. ഒരുപാട് മൃഗങ്ങള്‍ക്കിടയില്‍ നിന്ന് വേണം ആ വിരുതനെ നമ്മള്‍ കണ്ടെത്താന്‍. ഒട്ടും എളുപ്പമല്ല ഈ ടാസ്‌ക് എന്ന് ആദ്യമേ പറഞ്ഞ് തരാം. നമ്മള്‍ ശരിക്കും കൂര്‍മ ബുദ്ധിയോടെ പ്രവര്‍ത്തിക്കണം. വലിയൊരു മൃഗശാലയായത് കൊണ്ട് പൂച്ചയെ മാത്രം കണ്ടെത്തണമെങ്കില്‍ നമ്മുടെ മികവ് വളരെ മുന്നിലായിരിക്കണം.

98 ശതമാനവും തോറ്റു

98 ശതമാനവും തോറ്റു

ഈ ചിത്രത്തിലെ പൂച്ചയെ കണ്ടെത്തിയവര്‍ വളരെ കുറവാണ്. വെറും 2 ശതമാനം മാത്രമാണ് ആ പസില്‍ ചലഞ്ചില്‍ വിജയിച്ചിട്ടുള്ളത്. ബാക്കി 98 ശതമാനവും തോറ്റ് തുന്നം പാടിയവരാണ്. ചിത്രത്തില്‍ ധാരാളം കാര്യങ്ങളുണ്ട്. അതാ പെന്‍ഗ്വിനും, സീബ്രയുമെല്ലാം. അതിനിടയിലേക്ക് നോക്കൂ. ചിലപ്പോള്‍ ആ പൂച്ച ഒളിഞ്ഞിരിക്കുന്നുണ്ടാവും. വളരെ സമര്‍ത്ഥനാണ് ഈ പൂച്ച. ഇവിടെ പൂച്ചയ്ക്കും ചിത്രത്തിലെ പ്രതലത്തിനും ഒരേ നിറം കൂടിയാണ് ഉള്ളത്. അത് ടാസ്‌ക് കൂടുതല്‍ കടുപ്പമാക്കും.

15 സെക്കന്‍ഡുകള്‍ മുന്നിലുണ്ട്

15 സെക്കന്‍ഡുകള്‍ മുന്നിലുണ്ട്

image credit: Bright Side

കടുപ്പമേറിയതാണെങ്കില്‍ അധികം സമയം നമ്മുടെ മുന്നില്‍ ഇല്ല. 15 സെക്കന്‍ഡുകള്‍ മാത്രമാണ് ചലഞ്ചില്‍ വിജയിക്കാനായി ഉള്ളത്. അതിനുള്ളില്‍ നമ്മള്‍ ആ ചലഞ്ചില്‍ വിജയിച്ചിരിക്കണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. സഹായം വേണമെങ്കിലും അതും സ്വീകരിക്കാം. ബന്ധുക്കളോ സുഹൃത്തുക്കളോ ഇത്തരം പസിലുകളില്‍ വിദഗ്ധരുണ്ടെങ്കില്‍ സഹായത്തിന് വിളിക്കാം. എന്തായാലും ഇതാ അനുവദിച്ച സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കും. സീബ്ര നില്‍ക്കുന്നതിന്റെ അടുത്ത്് തന്നെയാണ് ഈ പൂച്ചയും ഒളിഞ്ഞിരിക്കുന്നത്. സൂക്ഷിച്ച് നോക്കിയാല്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+