അഞ്ച് സെക്കന്റില്‍ ഈ ചിത്രത്തിലെ രഹസ്യം കണ്ടെത്താമോ..? എങ്കില്‍ നിങ്ങളായിരിക്കും ജീനിയസ്
അസാധാരണമായ നിരീക്ഷണ വൈദഗ്ധ്യമുള്ള ആളാണ് നിങ്ങള്‍ എങ്കില്‍ നിശ്ചിത സമയപരിധിക്ക് ഉള്ളില്‍ തന്നെ രഹസ്യം കണ്ടെത്താം. അല്ലെങ്കില്‍ തോല്‍വി സമ്മതിക്കേണ്ടി വരും

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ കുറിച്ച് കേള്‍ക്കാത്തവര്‍ ഇന്നത്തെ കാലത്ത് വിരളമായിരിക്കും. നിങ്ങളുടെ ധാരണയെ വെല്ലുവിളിക്കുകയും നിരീക്ഷണ കഴിവുകള്‍ പരീക്ഷിക്കുകയും ചെയ്യുന്ന മനസിനെ കബളിപ്പിക്കുന്ന ചിത്രങ്ങളാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയുടെ ഇന്നത്തെ കാലത്ത് നെറ്റിസന്മാര്ക്ക് പറ്റിയ നല്ലൊരു വിനോദമാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍.
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ പതിവായി നിരീക്ഷിച്ച് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നവരുടെ ഏകാഗ്രതയും നിരീക്ഷണ പാടവവും നിരന്തരം ഉയര്‍ന്ന് കൊണ്ടിരിക്കും. അക്കാരണം കൊണ്ട് തന്നെ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളില്‍ പരീക്ഷണം നടത്താന്‍ പലര്‍ക്കും താല്പര്യവും ഉണ്ടായിരിക്കും. ഒരു നിശ്ചിത സമയത്തിന് ഉള്ളില്‍ തന്നിരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് നിര്‍ദേശിക്കുന്ന വസ്തുക്കള്‍ കണ്ടെത്തുക എന്നുള്ളതാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ മുന്നോട്ട് വെക്കുന്ന വെല്ലുവിളി.

ബീച്ചില്‍ അതിസുന്ദരമായ ചിത്രം
ഇന്ന് നിങ്ങളിലെ നിരീക്ഷണ പാടവം അളക്കാന്‍ പോകുന്ന ചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഒരു ബീച്ചിലെ മനോഹരദൃശ്യത്തിന്റെ ഡ്രോയിംഗ് രൂപമാണ് ചിത്രത്തില്‍ കൊടുത്തിരിക്കുന്നത്. ബീച്ചിലെ മണലാരണ്യത്തില്‍ നിരവധി പേര് വിശ്രമിക്കുന്നതും കുട്ടികള്‍ കളിക്കുന്നതും എല്ലാം ദൃശ്യത്തിലുണ്ട്. പെട്ടെന്ന് തന്നെ വളരെ ആകര്‍ഷണം തോന്നുന്ന ഒരു പെയ്ന്റിംഗ് ആണിത് എന്ന് നിസംശയം പറയാമല്ലോ.

അഞ്ച് സെക്കന്റില്‍ ഡോള്‍ഫിനെ കണ്ടെത്തണം
ഈ ചിത്രത്തില്‍ മറഞ്ഞിരിക്കുന്ന ഡോള്‍ഫിനെ കണ്ടെത്തുക എന്നുള്ളതാണ് ഇന്നത്തെ വെല്ലുവിളി. എന്നാല്‍ അധികം സമയമൊന്നും നിങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല. വെറും അഞ്ച് സെക്കന്റിന് ഉള്ളില്‍ ചിത്രത്തില്‍ നിന്ന് നിങ്ങള്‍ ഡോള്‍ഫിനെ കണ്ടെത്തേണ്ടതുണ്ട്. അസാധാരണമായ നിരീക്ഷണ വൈദഗ്ധ്യമുള്ള ആളാണ് നിങ്ങള്‍ എങ്കില്‍ നിശ്ചിത സമയപരിധിക്ക് ഉള്ളില്‍ തന്നെ ഡോള്‍ഫിനെ കണ്ടെത്താനാകും.

കുറച്ച് ബുദ്ധിമുട്ടുണ്ട്
എന്നാല്‍ ഒറ്റ നോട്ടത്തില്‍ ഡോള്‍ഫിനെ കണ്ടെത്താന്‍ പ്രയാസവുമാണ്. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ആദ്യമായി പരീക്ഷിക്കുന്നവരാണ് എങ്കില്‍ നിങ്ങള്‍ക്ക് ഈ ചിത്രത്തില്‍ നിന്ന് ഡോള്‍ഫിനെ കണ്ടെത്താന്‍ കൂടുതല്‍ സമയം വേണ്ടി വരും. എങ്കിലും ഒന്ന് പരീക്ഷിച്ച് നോക്കാന്‍ നിങ്ങള്‍ മടിക്കേണ്ടതില്ല.

തോറ്റെങ്കില്‍ ഉത്തരം ഇതാ
ഏറെ നേരം നിരീക്ഷിട്ടും നിങ്ങള്‍ മടുത്തെങ്കില്‍ പരിഹാരം പറഞ്ഞ് തരാം. ഡോള്‍ഫിന്‍ എന്ന് പറയുമ്പോള്‍ നിങ്ങളില്‍ പലരും കടലിലേക്കായിരിക്കും നോക്കിയിട്ടുണ്ടാകുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഡോള്‍ഫിന്‍ ഉള്ളത് കടലില്‍ അല്ല. കടല്‍തീരത്ത് ആണ്. സൂക്ഷിച്ച് നോക്കിയാല്‍ മെറൂണ്‍ വസ്ത്രം ധരിച്ച സ്ത്രീ ഇരിക്കുന്ന മാറ്റില്‍ ആണ് ഡോള്‍ഫിന്‍ ഉള്ളത്. കണ്ടില്ലേ, ഡോള്‍ഫിന്റെ ചിത്രമുള്ള മാറ്റിലാണ് ആ സ്ത്രീ ഇരിക്കുന്നത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications