Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് 2 കടുവകള്‍; ജീനിയസ്സാണെങ്കില്‍ കണ്ടെത്താം, 10 സെക്കന്‍ഡുണ്ട്

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ പൊതുവേ കടുപ്പമേറിയതാണ്. എന്നാലും അതിനോടുള്ള ഇഷ്ടം നമ്മളെ വിട്ടുപോകില്ല. രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. പല ചിത്രങ്ങളും ഒരേ പോലെ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ വരാറുണ്ട്. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ നമ്മുടെ മനസ്സിനെ ഇളക്കി മറിക്കുന്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടാവും.

എന്താണ് ഇതില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടെത്തുന്നത് വരെ നമ്മുടെ മനസ്സിന് സ്വസ്ഥതയുണ്ടാവില്ല. ആ ഒരു സസ്‌പെന്‍സ് എലമെന്റാണ് ഈ ചിത്രങ്ങളുടെ വിജയവും. ഇന്ന് നമ്മുടെ മുന്നിലുള്ള ചിത്രം അത്തരം വിശേഷണങ്ങള്‍ ഉള്ളതാണ്. ഇതില്‍ ഒളിഞ്ഞിരിക്കുന്ന കാര്യം കണ്ടെത്തണമെങ്കില്‍ നിങ്ങളുടെ ടാലന്റ് വേറെ ലെവലായിരിക്കണം. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം...

1

mage courtesy:jagran jo

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന മൃഗത്തെ കണ്ടെത്തുകയാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. ഒറ്റനോട്ടത്തില്‍ ചിത്രത്തില്‍ ഒരു കടുവ ഉള്ളതായി കാണാന്‍ സാധിക്കും. പക്ഷേ അതല്ല നിങ്ങള്‍ കണ്ടെത്തേണ്ടത്. മറ്റൊരു കടുവ കൂടി ഈ ചിത്രത്തിലുണ്ട്. അതാണ് ഒളിഞ്ഞിരിക്കുന്നത്. ആ കടുവയെ കണ്ടെത്തിയാല്‍ നിങ്ങളൊരു ബുദ്ധിജീവിയാണെന്ന് സമ്മതിക്കാം. പക്ഷേ സില്ലിയാണെന്ന് കരുതി പോകണ്ട. ഇതുവരെ ഈ രഹസ്യം കണ്ടെത്താന്‍ നോക്കിയ ഒരു ശതമാനം ആളുകള്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. ഇത് മനസ്സില്‍ വെച്ചിട്ട് ഗെയിം കളിച്ചാല്‍ മതി.

2

ഈ ചിത്രങ്ങള്‍ തീര്‍ച്ചയായും നിങ്ങളെ വെല്ലുവിളിക്കും. അത് മാത്രമല്ല നല്ലൊരു ഫണ്‍ കൂടിയാണ് കിട്ടാന്‍ പോകുന്നത്. ശരിക്കുമൊന്ന് തലപുകച്ചോളൂ. ഇനി വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായി കൊള്ളൂ. ചിത്രത്തിലേക്ക് നോക്കിയാല്‍ എന്തൊക്കെ കാണാന്‍ സാധിക്കുന്നുണ്ടെന്ന് ആദ്യം നോക്കാം. ഒരു വലിയ കടുവ കാടിന് നടുവിലായി നില്‍ക്കുന്നത് കാണാം. ചുറ്റും മരങ്ങളാല്‍ നിറഞ്ഞ കാടാണ്. ഘോര വനം എന്ന് തന്നെ വിശേഷിപ്പിക്കാം. ഇതിനുള്ളിലാണ് രണ്ടാമത്തെ കടുവ ഒളിഞ്ഞിരിക്കുന്നത്. ഇത് പച്ചപ്പ് നിറഞ്ഞ സ്ഥലത്ത് ഒളിഞ്ഞിരിക്കുന്ന കടുവയെ കണ്ടെത്തുക കടുപ്പമാണ്.

3

സാധാരണ തുറസ്സായ സ്ഥലത്താണെങ്കില്‍ കണ്ടെത്താന്‍ എളുപ്പമാണ്. എന്നാല്‍ ഈ കാട്ടില്‍ ഒളിച്ചിരിക്കാന്‍ ധാരാളം ഇടങ്ങളുണ്ട്. അങ്ങനൊരു സ്ഥലത്താണ് ഈ കടുവയുള്ളത്. ഇരപിടിക്കാനായി തയ്യാറായി നില്‍ക്കുകയാണ് ഈ കടുവ. എപ്പോള്‍ വേണമെങ്കിലും ചാടിവീഴാന്‍. മരങ്ങളുടെ കൂട്ടത്തില്‍ ഇവയ്ക്ക് ഒളിഞ്ഞിരിക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് സൂക്ഷിക്കണം. രണ്ട് കടുവയുള്ളത് നമ്മളെ കണ്‍ഫ്യൂഷനാക്കുമെന്ന് ഉറപ്പാണ്. ഒരു കടുവയിലേക്ക് മാത്രം നമ്മുടെ ഫോക്കസ് പോകാനും സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ ഒളിഞ്ഞിരിക്കുന്നയാളെ കണ്ടെത്തുക കടുപ്പമാകും.

4

ഈ കടുവയെ കണ്ടെത്താന്‍ ഒരുപാട് സമയമുണ്ടെന്ന് കരുതേണ്ട. വെറും പത്ത് സെക്കന്‍ഡുകള്‍ മാത്രമാണ് നിങ്ങളുടെ മുന്നിലുള്ളത്. വേഗം തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. ചിത്രത്തിന്റെ താഴെ മുതല്‍ മുകള്‍ ഭാഗം വരെ ഒന്ന് സൂക്ഷിച്ച് കണ്ണോടിച്ച് നോക്കൂ. ഈ ചിത്രത്തില്‍ തന്നെ അതിനുള്ള ക്ലൂ ഉണ്ട്. രണ്ട് വശങ്ങളിലേക്കും ഒന്ന് നോക്കൂ. ഏതെങ്കിലും ഭാഗത്ത് നിങ്ങള്‍ക്ക് കടുവയെ കാണാന്‍ സാധിക്കും. കുറച്ച് കടുപ്പമാണ്. എന്നാല്‍ ഏകാഗ്രത വളരെ ആവശ്യമാണ് ഈ കടുവയെ കണ്ടെത്താം. നിങ്ങള്‍ ഈ ചിത്രം ഒരുക്കുന്ന ട്രിക്കില്‍ വീഴാതിരിക്കാനും ശ്രദ്ധിക്കണം.

5

image courtesy:jagran josh

എന്തായാലും അനുവദിച്ച സമയം കഴിഞ്ഞിരിക്കുകയാണ്. നിങ്ങള്‍ ഇതുവരെയും ഒളിഞ്ഞിരിക്കുന്ന കടുവയെ കണ്ടെത്തിയില്ലെങ്കില്‍ പേടിക്കേണ്ടതില്ല. രണ്ടാമതൊരു അവസരം കൂടി നിങ്ങള്‍ക്ക് തരാം. അതിനൊപ്പം കടുവ എവിടെയാണ് ഉള്ളതെന്ന കാര്യത്തില്‍ സൂചനയും തരാം. വളരെ സൂക്ഷിച്ചൊന്ന് നോക്കുന്നതാണ് നല്ലത്. ആദ്യ കടുവയിലേക്ക് ഇങ്ങനൊരു നോട്ടം നോക്കുക. ഇതിലൂടെ രണ്ടാമത്തെ കടുവയെയും കണ്ടെത്താം. ഒന്ന് കൂടി സൂക്ഷിച്ച് നോക്കൂ. ആദ്യ കടുവയില്‍ നിന്നാണ് ഒളിഞ്ഞിരിക്കുന്ന കടുവയും ഉണ്ടായിരിക്കുന്നത്. അത് ചിത്രത്തില്‍ വ്യക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+