ആ നില്‍ക്കുന്നത് ഒരു മാനല്ലേ, അതോ മറ്റെന്തെങ്കിലും മൃഗമാണോ, കണ്ടുപിടിക്കൂ
നമ്മുടെ കണ്ണുകള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം അതിനെ ചലഞ്ച് ചെയ്യുന്നതായിരിക്കും. അങ്ങനെയാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ പ്രശസ്തമായത്. നമ്മുടെ ഉള്ളില്‍ ഉറങ്ങി കിടക്കുന്ന കഴിവുകളെ പുറത്തേക്ക് കൊണ്ടുവരാന്‍ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ക്ക് സാധിക്കും. നമ്മള്‍ പോലും കാണാത്ത കാര്യങ്ങള്‍, കണ്ടുപിടിക്കാനായി കണ്ണുകളെ അവ വെല്ലുവിളിക്കുകയും ചെയ്യും.
കണ്ണുകള്‍ വളരെ പെട്ടെന്ന് തന്നെ ഈ ചലഞ്ചുകളുടെ കരുത്തില്‍ മികവുറ്റവയാവും. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍ എല്ലാവരുടെയും ഇഷ്ട ചലഞ്ചായി മാറിയത്. ഇന്ന് നമുക്ക് അത്തരമൊരു ചലഞ്ച് പരിശോധിക്കാം. വളരെ രസകരമായൊരു ചിത്രമാണിത്.
വളരെ പഴയൊരു ചിത്രമാണല്ലോ
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ കണ്ട് നമ്മള്‍ അന്തംവിടേണ്ട കാര്യമില്ല. വളരെ പതിയെ സമയമെടുത്ത്, പരീക്ഷണാര്‍ത്ഥം ഒരു ചിത്രം നോക്കുന്നതാണ് ഏറ്റവും നല്ലത്. ആദ്യം ചിത്രത്തെ കുറിച്ച് മനസ്സിലാക്കുക. ഇന്നത്തെ ചിത്രം തന്നെ നോക്കൂ. അതൊരു പഴയ ചിത്രമാണ്.
വിന്റേജ് ഗണത്തില്‍ വരുന്നതാണിത്. പലപ്പോഴും ഒപ്ടിക്കല്‍ ചിത്രങ്ങളുടെ കാര്യത്തില്‍. നമ്മള്‍ കാണുന്നതും, കണ്ടെത്തേണ്ടതും രണ്ട് വ്യത്യസ്ത കാര്യമായിരിക്കും. അത് നമ്മളെ ബുദ്ധിമുട്ടാന്‍ സാധ്യത ഏറെയാണ്.
ഒരു മാനല്ലേ തുള്ളിച്ചാടുന്നത്
ഒപ്ടിക്കല്‍ ചിത്രമൊന്ന് വിശദമായി നോക്കാം അല്ലേ. നേരെ നോക്കുമ്പോള്‍ ഒരു മാനിനെയാണ് നമുക്കെല്ലാം കാണാന്‍ സാധിക്കുക. ഒരു സുന്ദരന്‍ മാനാണ് തുള്ളിച്ചാടി പോകുന്നത്. ഇരതേടി പോവുകയോ, മൃഗങ്ങളെ പേടിച്ച് ഓടുകയോ ആണ് മാന്‍ ചെയ്യുന്നത്.
പക്ഷേ ചിത്രം കാണുമ്പോള്‍ സ്വാഭാവികമായി നമുക്കെല്ലാം സംശയം വരാം. ഇത് ഒരു മാന്‍ തന്നെയാണോ? അതോ മറ്റെന്തെങ്കിലും മൃഗമാണോ? ഒപ്ടിക്കല്‍ ചിത്രങ്ങള്‍ അത്തരത്തില്‍ തന്ത്രപരമായി നമ്മളെ ചലഞ്ച് ചെയ്യുന്നവയാണ്.
ഇനി നായ എങ്ങാനുമുണ്ടോ?
ഒരു നായ ഈ ചിത്രത്തിലുണ്ടോ? അതുമല്ലെങ്കില്‍ ആ കാണുന്നത് മാനല്ലേ. രണ്ടിനും സാധ്യതയുണ്ട്. ഇപ്പോള്‍ ഒരു കണ്‍ഫ്യൂഷന്‍ വരുന്നുണ്ടല്ലേ. തീര്‍ച്ചയായും വരാം. കാരണം ഒപ്ടിക്കല്‍ ചിത്രം എന്താണ് ചിത്രത്തില്‍ ഒളിപ്പിച്ചിരിക്കുന്നതെന്ന് ആര്‍ക്കും പറയാനാവില്ല.
പക്ഷേ നിങ്ങള്‍ക്ക് മികച്ച നിരീക്ഷണ പാടവമുണ്ടെങ്കില്‍, കഴുകന്റെ കണ്ണുകള്‍ പോലെ എന്തും കാണാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ തീര്‍ച്ചയായും ഈ ചലഞ്ചില്‍ വിജയിക്കാന്‍ സാധിക്കും.

IMAGE CREDIT: Pinterest
സമയം വളരെ കുറവാണ്
ഇനി ചലഞ്ചിന്റെ സമയമാണ്. വെറും ഏഴ് സെക്കന്‍ഡുകള്‍ മാത്രമാണ് നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്. അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ചലഞ്ചിനെ കണ്ടെത്തണം. ആദ്യമേ പറഞ്ഞ് തരാം ഒരു നായയാണ് ചിത്രത്തിലുള്ളത്. അത് എവിടെയാണെന്ന സൂചന പോലും ചിത്രം തരുന്നില്ല.
വേഗം തിരഞ്ഞോളൂ. ബുദ്ധിമുട്ടുണ്ടെങ്കില്‍, ബന്ധുക്കളെയും, സുഹൃത്തുക്കളെയുമെല്ലാം സഹായത്തിനായി വിളിക്കാം. ഇതാ സമയം അവസാനിച്ചു. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഏറ്റവും താഴേക്ക് നോക്കൂ, മാനിനൊപ്പം തന്നെ നായയെയും കാണാന്‍ സാധിക്കും.












Click it and Unblock the Notifications