Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നില്‍ക്കുന്നത് വൃദ്ധന്‍ മാത്രമാണോ? അതോ മറ്റാരെങ്കിലുമുണ്ടോ? കണ്ടുപിടിക്കൂ

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഇന്ന് ഒരു ട്രെന്‍ഡിംഗ് വിഷയമാണ്. ഇത്തരം ചിത്രങ്ങള്‍ പലരും ചലഞ്ചായി ഏറ്റെടുക്കാറുണ്ട്. മികച്ചൊരു ഗെയിമായി ഇതിനെ കാണുന്നവരും നിരവധിയാണ്. നമ്മളെ ശരിക്കും ചലഞ്ച് ചെയ്യാന്‍ ഇത്തരം ചിത്രങ്ങള്‍ക്ക് സാധിക്കും. അതിലൂടെ പല കഴിവുകളും നമുക്ക് പുറത്ത് കാണിക്കാന്‍ സാധിക്കും.

അതിലുപരി നമ്മുടെ ചിന്താശേഷിയെ അളക്കാനായും ഇവയെ ഉപയോഗിക്കാം. നേരമ്പോക്കിന് ഈ പസില്‍ കളിച്ച് നോക്കുന്നവരും ധാരാളമുണ്ട്. പലതിനെയും ഒളിപ്പിച്ച് വെക്കുന്നതായിരിക്കും ഈ ചിത്രങ്ങള്‍. ഇന്ന് നമ്മളെ ചലഞ്ച് ചെയ്യുന്നതും അത്തരമൊരു ഒപ്ടിക്കല്‍ ചിത്രമാണ്. അതൊന്ന് പരിശോധിക്കാം.

optical illusion challenge

image credit: Brightside.com

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പലവിധം

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പലവിധമുണ്ട്. നമ്മുടെ മനസ്സിന്റെ കരുത്തിനെ അളക്കുന്നവയുണ്ട്. നമ്മള്‍ മാനസികമായി ശക്തരാണോ എന്നറിയാനുള്ള ടെസ്റ്റാണിത്. മറ്റൊരു നമ്മുടെ നിരീക്ഷണ പാടവത്തെ ആഴത്തില്‍ ഇറങ്ങി പരിശോധിക്കുന്ന ചിത്രങ്ങളാണ് മറ്റേത്.

നമുക്ക് കൂടുതല്‍ സ്വീകാര്യമായിട്ടുള്ളതും ഇത്തരം ചിത്രങ്ങളാണ്. ഓരോ ആളുകളും ഒരു ചിത്രത്തെ തന്നെ പലരീതികളിലായിരിക്കും കാണുക. ഈ ചിത്രവും അങ്ങനെയായിരിക്കും.

ഇതു കണ്ടുപിടിച്ചിട്ട് തന്നെ കാര്യം

നമ്മുടെ മുന്നിലുള്ളത് ഒരു ചലഞ്ച്. കുറേ കാലമായില്ലേ നമ്മള്‍ ഈ ഒപ്ടിക്കല്‍ ചലഞ്ച് കളിക്കാന്‍ തുടങ്ങിയിട്ട്. അതുകൊണ്ട് ഈ ചിത്രങ്ങളുടെ സ്വഭാവം പ്രത്യേകം പറഞ്ഞ് തരേണ്ടതില്ല.

നമ്മുടെ മുന്നിലുള്ളത് സത്യമാണോ മിഥ്യയാണോ എന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രമാണ് ഇന്ന് തന്നിരിക്കുന്നത്. ഒരു വൃദ്ധനെ ചിത്രത്തില്‍ കാണാം. പക്ഷേ അത് വൃദ്ധന്‍ തന്നെയാണോ, അതോ ചിത്രത്തില്‍ വേറെ ആരെങ്കിലുമുണ്ടോ?

നമ്മുടെ കിളി പറന്ന് പോവരുത്

ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് എന്തും സംഭവിക്കാം. ചിലപ്പോള്‍ ഈ വൃദ്ധന്‍ ഒരു സ്ത്രീയായി മാറാം. അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലുമായിരിക്കും കണ്ടെത്തേണ്ടത്. ഈ ചിത്രത്തില്‍ പക്ഷേ ഈ വൃദ്ധന്‍ ഒരു ചലഞ്ചല്ല.

ഇയാളൊരു പാവമാണ്. എന്തിനെയോ തിരയുകയാണ്. ഇയാളുടെ ഭാര്യയാണ് ഈ ചിത്രത്തിലുള്ളത്. വലിയൊരു പാടമാണ് മുന്നിലുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. കണ്ണെത്താത്ത ദൂരത്തോളമുള്ള ഈ പാടത്ത് എവിടെയോ ആണ് ഇയാളുടെ ഭാര്യയുള്ളത്.

നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറം

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറത്തായിരിക്കും. അങ്ങ് ദൂരെയാണ് ആ സ്ത്രീയുള്ളതെന്നായിരിക്കും നമ്മള്‍ കരുതുക. പക്ഷേ തൊട്ടടുത്ത് എവിടെയെങ്കിലുമുണ്ടാവും. ചിലപ്പോള്‍ ആ ചെടിയുടെ ഉള്ളിലായിരിക്കും.

ചിലപ്പോള്‍ ഭര്‍ത്താവിന്റെ തന്നെ കോട്ടിനുള്ളില്‍ വരെയായിരിക്കും അവര്‍ ഒളിഞ്ഞിരിക്കുന്നത്. ഇതെല്ലാം നമ്മളെ സഹായിക്കാനാണെന്ന് കരുതരുത്. നമ്മളെ പരമാവധി വട്ടം ചുറ്റിക്കുക മാത്രമാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

optical illusion challenge answer

image credit: Brightside.com

കണ്ടെത്താന്‍ ശ്രമിച്ച് നോക്കൂ

അധിക സമയമൊന്നും ഈ ബ്രെയിന്‍ ടീസറിന് ലഭിക്കാന്‍ പോകുന്നില്ല. 39 സെക്കന്‍ഡുകള്‍ നിങ്ങള്‍ക്ക് ഇതില്‍ ലഭിക്കും. പേടിക്കേണ്ട ഈ ചിത്രം എത്രത്തോളം കടുപ്പമാണെന്ന് അത് ഉണ്ടാക്കിയവര്‍ക്കും അറിയാം. പക്ഷേ ഇത് തികയാതെ വരും.

സംശയം തോന്നുന്ന എന്തിനെയും ചികഞ്ഞ് നോക്കുക. ഇനി മുഖം നോക്കാതെ തന്നെ സഹായിക്കാനായി ആരെയും വിളിക്കാം. സമയം അധികം കളയേണ്ട. ഇതാ നേരത്തെ തന്നെ സൂചന ഞങ്ങള്‍ തന്നിരുന്നു. ആ വൃദ്ധന്‍ ഊന്നുവടിക്ക് ചുറ്റിലും നോക്കൂ. ആ സ്ത്രീയെ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+