Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് വെറും കല്ലും മണ്ണുമാണോ? മറ്റെന്തെങ്കിലും ഇതിലുണ്ടോ; കണ്ടുപിടിക്കൂ

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഇന്നൊരു ട്രെന്‍ഡിംഗായിട്ടുള്ള ചലഞ്ചാണ്. ശരിക്കും നമ്മളെ ഞെട്ടിക്കാന്‍ ശേഷിയുള്ളതാണ് ഈ ചിത്രങ്ങള്‍. നമ്മുടെ മുന്നിലുള്ള ചലഞ്ചുകളിലേക്ക് നോക്കുമ്പോള്‍ കാണുന്നതായിരിക്കില്ല ഈ ചിത്രങ്ങളില്‍ യഥാര്‍ഥത്തില്‍ ഉണ്ടാവുന്ന ചലഞ്ച്. അതാണ് ഇവയെ ജനപ്രിയമാക്കി തീര്‍ക്കുന്നത്.

നമ്മുടെ കണ്ണുകളൊക്കെ അതിന്റെ പരമാവധി ശ്രമിക്കുന്നതും ഇത്തരം ചിത്രങ്ങള്‍ വരുമ്പോഴാണ്. നമ്മള്‍ പോലുമറിയാതെ നമ്മുടെ ഉള്ളിലെ കഴിവുകള്‍ പുറത്തെടുപ്പിക്കാന്‍ കഴിവുണ്ട് ഒപ്ടിക്കല്‍ ചിത്രങ്ങള്‍ക്ക്. എല്ലാ ദിവസവും ഇത്തരം ചലഞ്ചുകള്‍ വരാറുണ്ട്. ഇന്നും അതുപോലെ ഒരു വ്യത്യസ്മായ ചലഞ്ചാണ് നമ്മുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്.

optical illusion challenge

image credit: Hemant Dabi

ചിത്രം കണ്ട് കണ്‍ഫ്യൂഷനടിക്കേണ്ട

നമ്മളെ പല വിധത്തില്‍ ഒപ്ടിക്കല്‍ ചലഞ്ച് ചെയ്യും എന്ന് പ്രത്യേകം പറയേണ്ടല്ലോ. മനസ്സിനെയും ശരീരത്തെയുമെല്ലാം ഇവ ചലഞ്ചിലേക്ക് കൊണ്ടുവരും. ചിത്രം കണ്ടിട്ട് ആകെ കണ്‍ഫ്യൂഷനടിച്ചിരിക്കരുത്.

ഇതൊന്ന് കളിച്ച് നോക്കാമല്ലോ എന്ന രീതിയില്‍ കാര്യങ്ങളെ കാണണം. അനാവശ്യ സമ്മര്‍ദം വേണ്ടെന്ന് അര്‍ത്ഥം. ഇന്ന് നിങ്ങള്‍ കിട്ടിയിരിക്കുന്നതും നമ്മളെ ഒന്ന് ബുദ്ധിമുട്ടിക്കുന്ന ചിത്രമാണ്. പക്ഷേ കണ്ടുപിടിക്കാതെ പിന്മാറരുത്.

ഇത് വെറും കല്ലും മണ്ണുമാണോ

നമ്മുടെ കണ്‍മുന്നിലേക്ക് ഇതാ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമെത്തിയിരിക്കുകയാണ്. കുറേ കല്ലും മണ്ണും ചിത്രത്തില്‍ കാണാം. നിരപ്പായ ഒരു സ്ഥലമാണ് ഇത്. വലിയൊരു കുന്നും അപ്പുറമുണ്ടെന്ന് കരുതാം. ഒരു വലിയ മരവും ചിത്രത്തിലുണ്ട്.

വേറെയും ഒരു ചെടിയും കാണാം. മറ്റൊന്നും തന്നെ ചിത്രത്തില്‍ ഇല്ല. അപ്പോള്‍ തന്നെ നമുക്ക് മനസ്സിലാക്കാം, ഇതൊന്നുമല്ല ചലഞ്ചെന്ന്. ഇതില്‍ എന്തോ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്.

എന്തായിരിക്കാം ആ ചലഞ്ച്

വെറും കല്ലും മണ്ണും നമുക്ക് നോക്കുമ്പോള്‍ തോന്നുന്നതാണോ? അതോ മറ്റെന്തെങ്കിലും ഈ ചിത്രത്തിലുണ്ടോ? ഒന്ന് ചിന്തിച്ച് നോക്കൂ. സാധാരണ ആളുകളെയും മൃഗങ്ങളെയുമൊക്കെ നമ്മള്‍ കാണാറുണ്ട്.

എന്നാല്‍ ഒപ്ടിക്കല്‍ ചിത്രം എന്തെങ്കിലും ചലഞ്ചില്ലാതെ ഒരു ചിത്രം തരുമോ? ചിലപ്പോള്‍ ആരെങ്കിലും വേഷം മാറി ഇതില്‍ ഇരിപ്പുണ്ടാവാം. പക്ഷേ എവിടെ ഒളിക്കും. ചിത്രത്തിലാണെങ്കില്‍ ഒളിക്കാന്‍ എവിടെയും ഇടമില്ല.

കല്ലും മണ്ണുമോ അതോ ചീറ്റയോ

ഇതും വെറും ചിത്രമല്ല എന്ന് നമുക്ക് ശ്രദ്ധിച്ച് നോക്കിയാലേ പറയാന്‍ പറ്റൂ. ഈ ചിത്രത്തില്‍ ഒരു ചീറ്റ പുലി ഒളിഞ്ഞിരിക്കുന്നുണ്ട്. അത് എവിടെ എന്നായിരിക്കും നമ്മള്‍ ഇപ്പോള്‍ ചോദിക്കുന്നുണ്ടാവുക. ഒന്ന് തിരഞ്ഞ് നോക്കിയിട്ടുമുണ്ടാവും അല്ലേ.

പക്ഷേ ചീറ്റപുലി ഉണ്ടെന്ന് പോലും ഈ ചിത്രം കണ്ടാല്‍ തോന്നില്ല. അതാണ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ പ്രത്യേകത. പക്ഷേ നമ്മള്‍ അതൊന്നും ശ്രദ്ധിക്കാതെ കണ്ടുപിടിക്കണം.

optical illusion challenge answer

image credit: Hemant Dabi

എവിടെയായിരിക്കും ആ വിരുതന്‍

സമയം അത്ര കൂടുതലൊന്നുമില്ല. വെറും എട്ട് സെക്കന്‍ഡുകള്‍ മാത്രമാണ് അതിനായി ഉള്ളത്. അതുകൊണ്ട് വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. കല്ലും, മണ്ണും, പൊടിയും നിറഞ്ഞിരിക്കുന്ന ഈ ചിത്രത്തില്‍ എവിടെയായിരിക്കും ആ വിരുതന്‍ ഒളിഞ്ഞിരിക്കുന്നതെന്ന് ആലോചിച്ച് നോക്കൂ.

ഒരുപാട് ദൂരെയാവാന്‍ സാധ്യതയില്ല. കണ്ണുകളുടെ മികവുണ്ടെങ്കില്‍ വേഗത്തില്‍ തന്നെ കണ്ടുപിടിക്കാനാവും. ചിത്രത്തിന്റെ ഇടതേ ഭാഗത്തേക്ക് നോക്കൂ. അതാ അവിടെ കാണാന്‍ ചീറ്റുപുലി നില്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+