Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതൊരു വടവൃക്ഷം മാത്രമാണോ? മറ്റെന്തെങ്കിലും ഇതിലുണ്ടോ? കണ്ടുപിടിക്കൂ

നമ്മളൊക്കെ ശരിക്കുമൊരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ആരാധകരായിരിക്കും. കാരണം പലതായിരിക്കും. ചിലപ്പോള്‍ ആ ചിത്രങ്ങളുടെ ഭംഗിയായിരിക്കും. അതുമല്ലെങ്കില്‍ അതിലെ നിഗൂഢതയായിരിക്കും. അങ്ങനെ നമുക്ക് പോലും പിടികിട്ടാത്ത ഉത്തരങ്ങള്‍ അതിലുണ്ടാവും. പറഞ്ഞ് വരുന്നത് ഈ ചലഞ്ചുകളുടെ ലക്ഷ്യം എന്താണെന്നറിയുമോ എന്നാണ്.

തീര്‍ച്ചയായും ഈ ചിത്രങ്ങള്‍ക്ക് നമ്മുടെ ബുദ്ധിയെ ഉത്തേജിപ്പിക്കുക എന്ന വലിയൊരു ലക്ഷ്യമുണ്ട്. അതുകൊണ്ട് എന്നുമൊരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ പസില്‍ കളിച്ച് നോക്കുന്നത് നല്ലതാണ്. ഒരുപാട് കാര്യങ്ങള്‍ നമുക്ക് പഠിക്കാന്‍ ഈ ചിത്രത്തിലൂടെ സാധിക്കും. ഇന്ന് നമ്മുടെ മുന്നിലുള്ള ആ ചിത്രമൊന്ന് പരിശോധിച്ച് നോക്കാം.

OPTICAL ILLUSION CHALLENGE

image credit: jagranjosh.com

നമ്മളെ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രം

ഒപ്ടിക്കല്‍ ചിത്രമാണെന്ന് കരുതി എളപ്പത്തിലൊന്നും പിടിതരുമെന്ന് കരുതരുത്. ഇത് ശരിക്കും നമ്മളെ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രമാണ്. നമ്മുടെ മുന്നിലൊന്ന് കാണും, എന്നാല്‍ മറ്റൊന്നാവും ചിത്രത്തില്‍ നിന്ന് കാണാനാവുക.

അതാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറയുന്നത്. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇവ തിരിച്ചറിയാന്‍ സാധിക്കുന്നവയാണ്. നമ്മുടെ കണ്ണുകള്‍ക്കും ചിന്തകള്‍ക്കും മികവ് വേണമെന്ന് മാത്രം.

ഇത് വെറും മരം മാത്രമാണോ

വല്ലാത്തൊരു ആശയക്കുഴപ്പത്തിലായിരിക്കും ഈ ചിത്രം നോക്കുന്നവര്‍. വലിയൊരു വനമാണ് ഈ ചിത്രത്തിലുള്ളത്. അതിനുള്ളിലായി വലിയൊരു മരവും കാണാന്‍ സാധിക്കും. പക്ഷേ ഈ മരവും കാടും മാത്രമാണോ ഈ ചിത്രം.

ഇപ്പോള്‍ ഒരു ആശയക്കുഴപ്പം തോന്നുന്നില്ലേ. നമുക്ക് പെട്ടെന്ന് കാണാന്‍ പറ്റാത്ത എന്തോ ഈ ചിത്രത്തിലുണ്ട്. പക്ഷേ അത് എന്താണെന്ന് മാത്രം മനസ്സിലാക്കാന്‍ സാധിക്കുന്നില്ല അല്ലേ.

എവിടെയോ ഒരു പാമ്പുണ്ട്

ഈ ചിത്രത്തിലെവിടെയോ മാരക വിഷമുള്ള ഒരു പാമ്പ് ഉണ്ടോ? ആര്‍ക്കറിയാം അല്ലേ. ഉണ്ടെന്ന് സൂചനയൊന്നും ചിത്രം തിരുന്നില്ല. പക്ഷേ ഉണ്ടാവാന്‍ സാധ്യതയുമുണ്ട്. മരത്തിന്റെ വേരുകള്‍ നീണ്ടും കിടക്കുന്നുണ്ട്.

അത് വേരുകള്‍ തന്നെയാണോ എന്ന് സംശയം തോന്നാം. അതൊരു പാമ്പാവാം അല്ലേ. തീര്‍ച്ചയായും അങ്ങനെ സംഭവിക്കാം. പക്ഷേ അത് ഉറപ്പിക്കണ്ടേ. അതിന് നമ്മള്‍ തന്നെ ചിത്രത്തിലെ ആ രഹസ്യം കണ്ടെത്തണം.

എന്നാലും എവിടെയായിരിക്കും ഉണ്ടാവുക

ഈ പാമ്പ് അത്ര പെട്ടെന്ന് ഒന്നും നമുക്ക് പിടിതരില്ല. കാരണം ഈ ചിത്രത്തിലെ അന്തരീക്ഷം തന്നെ നമ്മുടെ കണ്ണുകളെ ആകെ കുരുക്കിലാക്കുന്നതാണ്. പക്ഷേ കണ്ടുപിടിച്ചല്ലേ തീരൂ. എല്ലായിടത്തുമൊന്ന് തിരഞ്ഞ് നോക്കൂ.

ചിലപ്പോള്‍ ആ നോട്ടത്തില്‍ തന്നെ കാണാന്‍ സാധിച്ചേക്കും. പക്ഷേ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും നിരാശപ്പെടേണ്ട കാര്യമില്ല. വീണ്ടും തിരഞ്ഞ് നോക്കുക.

OPTICAL ILLUSION CHALLENGE ANSWER

image credit: jagranjosh.com

ഇനി അധികം സമയമില്ല

ഈ പാമ്പിനെ കണ്ടുപിടിക്കാന്‍ അധികം സമയമൊന്നും നിങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല. വെറും മൂന്ന് സെക്കന്റുകള്‍ മാത്രമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. അതിനുള്ളില്‍ പാമ്പുണ്ടെങ്കില്‍ അതിനെ കണ്ടെത്തണം. ആരെ വേണമെങ്കിലും സഹായത്തിനായി വിളിക്കുകയും ചെയ്യാം.

എത്ര തിരഞ്ഞിട്ടും കണ്ടെത്താന്‍ സാധിക്കുന്നില്ല അല്ലേ. സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ പാമ്പിനെ കണ്ടെത്തി തരാം. ചിത്രത്തിന്റെ വലത് ഭാഗത്തെ ആ വേരിലേക്ക് നോക്കൂ. പാമ്പിനെ അവിടെ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+