Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുമ്മാ ഈ ചിത്രം നോക്കൂ, ആ കാണുന്നത് കുട്ടികളല്ലേ, മറ്റെന്തെങ്കിലും അവിടെയുണ്ടോ? കണ്ടെത്തൂ

നമ്മുടെ കണ്ണുകളെ പരീക്ഷിക്കുന്ന ചിത്രങ്ങളാണ് ഒപ്ടിക്കല്‍ ഇല്യൂഷനിലുള്ളത്. പലപ്പോഴും ഇവ നമുക്ക് പിടിതരാറില്ല. നമ്മള്‍ തന്നെ വിചാരിക്കാത്ത കാര്യങ്ങളായിരിക്കും പലപ്പോഴും ഈ ചിത്രങ്ങളിലുണ്ടാവുക. കണ്ടുപിടിക്കുമ്പോഴായിരിക്കും പലപ്പോഴും നമ്മള്‍ അമ്പരന്ന് പോകുക. ഇതൊക്കെ ഇതിലുണ്ടായിരുന്നോ എന്ന് തോന്നിപ്പോകും.

അത്രയും വലിയൊരു കാര്യമായിരിക്കും ഇല്യൂഷന്‍ കൊണ്ട് മറച്ച് വെച്ചിട്ടുണ്ടാവുക. ഇതൊക്കെ നമ്മുടെ കണ്ണുകളുടെ മികവ് അത്രത്തോളം ഇല്ലാത്തത് കൊണ്ട് സംഭവിക്കുന്നതാണ്. നമ്മുടെ കണ്ണുകള്‍ക്ക് മികച്ച നിരീക്ഷണ പാടവമുണ്ടെങ്കില്‍ ഈ ചലഞ്ചുകളില്‍ വിജയിക്കാന്‍ സാധിക്കും. അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. ഒന്ന് പരിശോധിച്ച് നോക്കൂ.

ഇത് വല്ലാത്തൊരു ചിത്രം

നിങ്ങള്‍ ഇതുവരെ പരീക്ഷിക്കാത്തൊരു ഒപ്ടിക്കല്‍ ചിത്രമാണ് ഇന്ന് മുന്നിലെത്തിയിരിക്കുന്നത്. നമ്മളെ ശരിക്കും വട്ടം ചുറ്റിക്കുമെന്ന് ഉറപ്പാണ്. കാരണം ഇതില്‍ ആളുകള്‍ നിറഞ്ഞിരിക്കുകയാണ്. പക്ഷേ നമ്മള്‍ കണ്ടുപിടിക്കേണ്ടത് എന്താണെന്ന് പോലും പെട്ടെന്ന് പറയാനാവില്ല.

കാരണം ചിത്രത്തില്‍ എന്തെങ്കിലും രഹസ്യമുള്ളതായി നമുക്ക് തോന്നില്ല. ഇവിടെയാണ് നമ്മുടെ കണ്ണുകള്‍ നിരന്തരം ജാഗ്രത പുലര്‍ത്തേണ്ടത്. കണ്ണുകള്‍ക്കൊപ്പം നമ്മുടെ ചിന്താശേഷി കൂടി മികച്ചതായാലേ കണ്ടുപിടിക്കാന്‍ സാധിക്കൂ.

കുറേ കുട്ടികള്‍ അവിടെയുണ്ടല്ലോ

ചിത്രമൊന്ന് ശരിക്കും നോക്കൂ. എന്തെല്ലാം കാണാന്‍ സാധിക്കുന്നുണ്ട്. അഞ്ച് കുട്ടികളെ ചിത്രത്തില്‍ കാണാം. അവര്‍ മതിലിനിറപ്പുറത്താി നില്‍ക്കുകയാണ്. ഇതെല്ലാം ആണ്‍കുട്ടികളുമാണ്. ഇവര്‍ നായകള്‍ക്ക് തീറ്റ് കൊടുക്കുകയാണ്. അതിനെ കണ്ടതിലുള്ള കൗതുകവും ഉണ്ട്. പക്ഷേ ഈ കാണുന്നത് പോലെയാണോ ചിത്രം.

ഈ ആണ്‍കുട്ടികള്‍ ചിത്രത്തിലുണ്ടെന്ന് നമുക്ക് തോന്നുന്നതാണോ? അതോ നായകള്‍ ഉണ്ടെന്ന് തോന്നുന്നതോ? രണ്ടായാലും എന്തോ ദുരൂഹത ഈ ചിത്രത്തിലുണ്ട്. നമ്മുടെ കണ്ണുകള്‍ക്കും അപ്പുറത്തുള്ള ഒരു ചലഞ്ച് ചിത്രത്തിലുണ്ടാവാനാണ് സാധ്യത.

വേറെ എന്തെങ്കിലും അവിടെയുണ്ടോ?

ഈ കാണുന്നത് വെറും കുട്ടികള്‍ മാത്രമാണോ എന്ന സംശയം ആര്‍ക്കും വരാം. കാരണം മറ്റൊന്നുമല്ല. ഒപ്ടിക്കല്‍ ചിത്രങ്ങളില്‍ പല കാര്യങ്ങളും ഉള്‍പ്പെടുത്തിയാണ് നമ്മളെ പരീക്ഷിക്കുക. പ്രത്യേകിച്ച് നമ്മള്‍ കാണുന്ന ഒരു കാര്യത്തെ മറ്റെന്തെങ്കിലും രൂപത്തില്‍ ആക്കിയിട്ടായിരിക്കും നമുക്ക് കാണാന്‍ സാധിക്കുക.

ചലഞ്ച് കണ്ടെത്തുമ്പോഴായിരിക്കും നമ്മള്‍ അമ്പരന്ന് പോവുക. എന്തായാലും ഈ ചിത്രത്തിലും അത്തരമൊരു ചലഞ്ചുണ്ട്. അത് എവിടെയാണ് ഉള്ളതെന്ന് കണ്ടുപിടിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.

optical-illusion-challenge-answer

image credit: acertijosymascosas.com

കുട്ടികളുടെ പിതാവിനെ കണ്ടെത്തൂ

ഈ ചിത്രത്തില്‍ ഈ നാല് കുട്ടികളുടെയും പിതാവ് ഉണ്ട്. അദ്ദേഹത്തെ കണ്ടെത്തുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ഇയാള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. അതുകൊണ്ട് വേഗം തിരഞ്ഞോളൂ. സമയം ആകെ നാല് സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ ഈ പിതാവിനെ കണ്ടെത്തിയിരിക്കണം.

വലിയ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ സഹായത്തിന് ആളെ വിളിക്കാം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആരെയും സമീപിക്കാവുന്നതാണ്. ഇതാ സമയം തീര്‍ന്നു. ഇനി ഞങ്ങള്‍ സഹായിക്കാം. അതാ ചിത്രത്തിന്റെ മുകള്‍ ഭാഗത്തേക്ക് നോക്കൂ. പിതാവിനെ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+