Get Updates
Get notified of breaking news, exclusive insights, and must-see stories!

താടിവെച്ച ഒരാളല്ലേ അത്, അതൊരു പുരുഷനല്ലേ, മറ്റെന്തെിലും അവിടെയുണ്ടോ? കണ്ടെത്തൂ

ചില നിഗൂഡമായ കാര്യങ്ങള്‍ ഈ ലോകത്തുണ്ട്. ഒപ്ടിക്കല്‍ ചിത്രങ്ങളെ ആ ഗണത്തില്‍ ഉള്‍പ്പെടുത്താം. നമുക്കൊരിക്കലും എളുപ്പത്തില്‍ പിടിതരാത്ത ചിത്രങ്ങളായിരിക്കും ഇവ. ഇനി കണ്ടെത്തിയേ തീരൂ എന്നുണ്ടെങ്കില്‍ നമ്മള്‍ ഇവയുടെ ചലഞ്ചുകള്‍ ഏറ്റെടുക്കേണ്ടി വരും. അതും പക്ഷേ എളുപ്പമായിരിക്കില്ല. നമ്മള്‍ കഴിവിന്റെ പരമാവധി തന്നെ ഉപയോഗിക്കേണ്ടി വരും.

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ലോകം മുഴുവന്‍ തരംഗമാകുന്നത് തന്നെ ഇത്തരം ചലഞ്ചുകള്‍ കൊണ്ടാണ്. നമ്മളെ അവസാനം വരെ സസ്‌പെന്‍സില്‍ നിര്‍ത്തി കൊണ്ട് മാത്രമേ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഉത്തരങ്ങള്‍ കൈമാറൂ. ഇന്ന് ഒരു ചലഞ്ചിന് തയ്യാറാണെങ്കില്‍, അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്.

നിങ്ങളെ പരീക്ഷിക്കാന്‍ റെഡിയാണോ?

ഇന്ന് ഒരു കിടിലന്‍ ചിത്രമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഒരു ചലഞ്ചിന് റെഡിയാണെങ്കില്‍ ഇതൊന്ന് പരീക്ഷിക്കാം. ഒപ്ടിക്കല്‍ ഇല്യൂഷന്റെ ഏറ്റവും കണ്‍ഫ്യൂഷനുണ്ടാക്കുന്ന ഒരു ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. ഇതിനുള്ളില്‍ എന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്നൊന്നും നമുക്ക് പറയാന്‍ കഴിയില്ല. കാണുമ്പോള്‍ വെറുമൊരു സാധാരണ ചിത്രമായി നമുക്ക് തോന്നാം. പക്ഷേ ഈ ചലഞ്ച് കളിച്ച് തുടങ്ങുമ്പോഴായിരിക്കും അതിനെ കടുപ്പം എത്രത്തോളമാണെന്ന് മനസ്സിലാവുക.

മുന്നിലുള്ളത് എബ്രഹാം ലിങ്കണാണോ?

ഈ ചിത്രം നോക്കൂ. എബ്രഹാം ലിങ്കണെ പോലൊരാള്‍ ഈ ചിത്രത്തില്‍ കാണാം. മറ്റൊന്നും തന്നെ കാണാനാവുന്നില്ല. കുറച്ച് പ്രായമേറിയ ആളാണിത്. താടി നീട്ടിയിട്ടുണ്ട്. എന്നാല്‍ ഇത് ഒരു പുരുഷന്‍ മാത്രമാണോ? ഈ ചിത്രത്തില്‍ സ്ത്രീകളുണ്ടോ? നിങ്ങള്‍ക്കെന്താണ് തോന്നുന്നത്. ദുരൂഹതകള്‍ ധാരാളം ഈ ചിത്രത്തെ കുറിച്ചുണ്ട്. ഒറ്റനോട്ടത്തില്‍ തന്നെ എന്തോ രഹസ്യം ഇതിലുണ്ടെന്ന് നമുക്ക് ഊഹിക്കാം. പക്ഷേ എന്തായിരിക്കാം അത്. പറയാന്‍ പറ്റുന്നില്ല അല്ലേ.

മൂന്ന് പെണ്‍കുട്ടികളെ കാണാം

ഈ താടിയുള്ള പുരുഷന്റെ മൂന്ന് പെണ്‍മക്കളാണ് ചിത്രത്തിലുള്ളത്. അവരെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്. പക്ഷേ എവിടെയാണ് അവരുള്ളത്. സ്ത്രീയുടെ സാന്നിധ്യം പോലും ഈ ചിത്രത്തില്‍ ഇല്ല. എങ്ങനെയാണ് അവരെ കണ്ടെത്തുക. ചിത്രത്തിന്റെ എവിടേക്ക് നോക്കിയാലും പെണ്‍കുട്ടികളെ മാത്രം കാണാനാവുന്നില്ല അല്ലേ. പക്ഷേ ഈ പെണ്‍കുട്ടികള്‍ എവിടെയോ ഒളിച്ചിരിക്കുകയാണ്. എവിടെയായിരിക്കും അവരുണ്ടാവുക. സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുന്നവരെ കണ്ടെത്തിയാല്‍ ജീനിയസെന്ന് നിങ്ങളെ വിളിക്കാം.

optical-illusion-challenge-answer

image credit: Brainbashers

കുറഞ്ഞ സമയം മാത്രമേയുള്ളൂ

നിങ്ങള്‍ക്ക് മുന്നില്‍ ആ പെണ്‍കുട്ടികളെ കണ്ടെത്താന്‍ ഒന്‍പത് സെക്കന്‍ഡുകള്‍ മാത്രമാണ് ഉള്ളത്. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ചിത്രത്തിന്റെ എല്ലാ വശത്തേക്കും ഒന്ന് പരതി നോക്കുന്നത് നല്ലതാണ്. ചിലപ്പോള്‍ ആദ്യ കാഴ്ച്ചയില്‍ തന്നെ ഭാഗ്യമുണ്ടെങ്കില്‍ കണ്ടെത്താനാവും. ഇനി ആരുടെ സഹായം വേണമെങ്കിലും നിങ്ങള്‍ക്ക് സ്വീകരിക്കാം.

സുഹൃത്തുക്കളിലും ബന്ധുക്കളിലും ഇത്തരം ചലഞ്ചുകള്‍ കളിച്ച് ശീലമുള്ളവരെ വിളിക്കാവുന്നതാണ്. അവര്‍ നിങ്ങളെ ചലഞ്ചില്‍ വേഗത്തില്‍ വിജയിക്കാന്‍ സഹായിക്കും. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ഇതാ ചിത്രത്തിലേക്ക് നോക്കൂ. ഇടത്തും വലത്തുമായി ആ പെണ്‍കുട്ടികളെ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+