Get Updates
Get notified of breaking news, exclusive insights, and must-see stories!

അതാ അവിടേക്ക് നോക്കൂ, പൂച്ചകളല്ലേ അത്, സൂക്ഷിച്ച് നോക്കൂ, മറ്റെന്തോ അവിടെയില്ലേ, കണ്ടുപിടിക്കൂ

നമ്മുടെ മനസ്സിനെ ശരിക്കും ചിന്തിപ്പിക്കാന്‍ എന്തിനെങ്കിലും സാധിക്കുമോ? തീര്‍ച്ചയായും പറ്റും. ചില ചിത്രങ്ങള്‍ക്ക് അതിന് സാധിക്കും. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ആ ഗണത്തില്‍ വരുന്നതാണ്. നമ്മള്‍ ചിന്തിക്കുന്നതിന് അപ്പുറത്താണ് ഈ ചിത്രങ്ങളുടെ കരുത്ത്. നേരെ നോക്കുമ്പോള്‍ സാധാരണ ഒരു ചിത്രമായി തോന്നുകയും, ഇതിലേക്ക് ഇറങ്ങി വരുമ്പോള്‍ ആരെയും വട്ടം കറക്കുന്ന ഒരു ചലഞ്ചായി അത് മാറുകയും ചെയ്യും.

അതുകൊണ്ടാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ലോകം മുഴുവന്‍ പ്രശസ്തമായത്. ഇന്ന് നമ്മുടെ മുന്നില്‍ ഒരു കിടിലന്‍ ചലഞ്ചുണ്ട്. അതില്‍ എന്താണ് ഉള്ളതെന്ന് നമുക്ക് കണ്ടെത്താനാവില്ല. പകരം മികച്ച നിരീക്ഷ പാടവമുണ്ടെങ്കില്‍ അത് സാധിക്കും.

ചലഞ്ച് ഏറ്റെടുത്താലോ?

ഇന്നത്തേത് വളരെ പ്രത്യേകതകളുള്ള ചിത്രമാണ്. തൊട്ടുമുന്നില്‍ വലിയൊരു ചലഞ്ച് നമുക്ക് തന്നിട്ടുണ്ട്. എന്നാല്‍ കണ്ടുപിടിക്കേണ്ടത് അതാണോ എന്ന് ചോദിച്ചാല്‍ ശരിക്കും ബുദ്ധിമുട്ടി പോകും. കാരണം ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് തന്നെ ഒരു ഉത്തരമാണ്.

പക്ഷേ കണ്ടുപിടിക്കേണ്ടത് അതിലും വലിയൊരു ഉത്തരത്തെയാണ്. ഇവിടെ നമ്മള്‍ ശരിക്കും പരീക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ്. ഈ ചലഞ്ചിലൂടെ ഉണ്ടാവുന്ന ആശയക്കുഴപ്പത്തില്‍ നമ്മള്‍ വീണുപോകില്ലെന്ന് ഉറപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

അതാ മുന്നില്‍ പൂച്ചകള്‍

ഈ ചിത്രത്തില്‍ നമുക്ക് എന്താണ് കാണാന്‍ സാധിക്കുന്നത്. മൂന്ന് പൂച്ചകളെ നമുക്ക് ആദ്യം കാണാന്‍ സാധിക്കും. നിരന്നിരിക്കുകയാണ് ഈ പൂച്ചകള്‍. മൂന്ന് കറുത്ത പൂച്ചകളാണ് ഇത്. ഇവ ചിത്രത്തിനായി പോസ് ചെയ്യുന്നത് പോലെയാണ് ഇരിക്കുന്നത്.

ഒരു പറമ്പിലാണ് ഇവ ഇരിക്കുന്നതെന്ന് പെട്ടെന്ന് കാണുമ്പോള്‍ മനസ്സിലാക്കാം. എന്നാല്‍ ഇതൊക്കെയാണ് ചിത്രത്തിലുള്ളത്. ഈ പൂച്ചകള്‍ അല്ലാതെ മറ്റെന്തെങ്കിലും ഈ ചിത്രത്തിലുണ്ടോ. ശരിക്കുമൊന്ന് പരിശോധിച്ച് നോക്കൂ.

വേറെയും പൂച്ചയുണ്ടോ?

ചിത്രത്തില്‍ കാണുന്ന മൂന്ന് പൂച്ചകള്‍ അല്ലാതെ മറ്റെന്തെങ്കിലും ഈ ചിത്രത്തിലുണ്ടോ? ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് നമുക്ക് അങ്ങനെ പ്രതീക്ഷിക്കാം. കാരണം ചിത്രത്തില്‍ കാണുന്നതിനും അപ്പുറത്തായിരിക്കും അതിലെ രഹസ്യങ്ങള്‍. ഈ ചിത്രത്തില്‍ നാലാമതൊരു പൂച്ച കൂടിയുണ്ട്. അതിനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്.

സൂക്ഷിച്ച് നോക്കൂ. നാലാമത്തെ പൂച്ച എവിടെയെങ്കിലുമുണ്ടെന്ന് കണ്ടാല്‍ പറയില്ല. അത്രയ്ക്ക് ക്ലീനാക്കിയിട്ടാണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിയിരിക്കുന്നത്. പക്ഷേ മികച്ച നിരീക്ഷണ പാടവമുണ്ടെങ്കില്‍ നമുക്ക് ആ പൂച്ചയെ കണ്ടെത്താം.

optical-illusion-challenge-answer

image credit: jagran josh english

നാല് സെക്കന്‍ഡുകള്‍ മാത്രമുണ്ട്

ഈ പൂച്ചയെ കണ്ടെത്താന്‍ വലിയ സമയമൊന്നും നമ്മുടെ മുന്നില്‍ ഇല്ല. നാല് സെക്കന്‍ഡുകള്‍ മാത്രമാണ് നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്. അതിനുള്ളില്‍ കണ്ടെത്തിയിരിക്കണം. വേഗത്തില്‍ തിരയുകയാണ് ഇവിടെയുള്ള ഏക ഓപ്ഷന്‍. ചിത്രം കടുപ്പമായി തോന്നുന്നുണ്ടെങ്കില്‍ സഹായത്തിന് ആരെയും വിളിക്കാം.

സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെ സഹായത്തിനായി വിളിക്കാം. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ മുകള്‍ ഭാഗത്തിന്റെ ഇടത് വശം ചേര്‍ന്ന് നോക്കുക. അവിടെ പൂച്ച ഒളിച്ചിരിക്കുന്നത് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+