Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണ് പവര്‍ഫുള്‍ ആണോ? ആ നില്‍ക്കുന്നത് ഡോള്‍ഫിനാണോ? മറ്റെന്തെങ്കിലും അവിടെയുണ്ടോ, കണ്ടെത്തൂ

ചലഞ്ചുകള്‍ ധാരാളം ഇന്ന് നമുക്ക് ചുറ്റുമുണ്ട്. പലതും നമ്മള്‍ കളിച്ചു നോക്കിയിട്ടുണ്ടാവും. അതിലെ ചിലതെങ്കിലും വല്ലാതെ ഇഷ്ടപ്പെട്ടിട്ടുണ്ടാവും. അങ്ങേയറ്റത്തെ ദുഷ്‌കരമായ ചിത്രങ്ങള്‍ നമ്മുടെ കഴിവിനെ ശരിക്കും പരിശോധിക്കും. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ വരുന്നവയാണ്. നമ്മള്‍ എത്ര തന്നെ വിചാരിച്ചാലും ഈ ചിത്രത്തില്‍ എന്താണ് മറഞ്ഞിരിക്കുന്നതെന്ന സൂചന പോലും ലഭിക്കില്ല.

ഇല്യൂഷന്‍ ജാലവിദ്യകളെ നേരിട്ട് എങ്ങനെ നമുക്ക് വിജയിക്കാനാവും. അത്തരമൊരു ചിത്രം ഇന്ന് നമ്മുടെ മുന്നിലുണ്ട്. എന്തായാലും ഈ ചലഞ്ചില്‍ വിജയിക്കാന്‍ നോക്കൂ. ഈ ചിത്രത്തിന് അപാരമായ നിരീക്ഷണ പാടവം ആവശ്യമാണ്. അതുകൊണ്ട് ചിത്രമൊന്ന് പരിശോധിക്കാം.

ഇതൊരു മാസ്മരിക ചിത്രം

നിങ്ങള്‍ ഞെട്ടാന്‍ റെഡിയായിക്കോ. അത്തരമൊരു ചിത്രമാണ് നിങ്ങളുടെ മുന്നിലുള്ളത്. ഇത് എന്താണെന്ന് പോലും കണ്ടുപിടിക്കാന്‍ ആരാണെങ്കിലും ബുദ്ധിമുട്ടും. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളിലെ ഏറ്റവും കടുപ്പമേറിയതും, കണ്‍ഫ്യൂഷനുണ്ടാക്കുന്നതുമായ ചിത്രമാണിത്.

ഇതിനുള്ളില്‍ ശരിക്കും എന്താണെന്ന് നമ്മള്‍ കണ്ടെത്തിയാല്‍ തന്നെ വലിയ സര്‍പ്രൈസ് നമ്മളെ കാത്തിരിക്കുന്നുണ്ടാവും. അത്തരമൊരു ചലഞ്ചാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.

അതൊരു ഡോള്‍ഫിനാണോ?

ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. അതൊരു ഡോള്‍ഫിനാണോ? ചിത്രം കണ്ടിട്ട് അങ്ങനെ തോന്നുന്നുണ്ട് അല്ലേ. ഒരു സമുദ്രത്തില്‍ നീന്തി തുടിക്കുകയാണ് ആ ഡോള്‍ഫ്. അതിനൊപ്പം തന്നെ ഒരു കുഞ്ഞു മത്സ്യത്തെയും, ഈ ഡോള്‍ഫിന്‍ പിടിച്ച് മത്സ്യമാണിത്.

ദൂരെയായി ഒരു ചെറിയ ബോട്ടിനെയും കാണാന്‍ സാധിക്കും. പക്ഷേ യഥാര്‍ത്ഥത്തില്‍ ഈ ചിത്രം എന്താണ്. ഈ കാണിച്ചു തരുന്ന കാര്യങ്ങള്‍ മാത്രമാണോ ഇതിലുള്ളത്. കൂടുതലായി എന്തെങ്കിലും ഇതിലുണ്ടോ?

ഇതില്‍ പക്ഷികളുണ്ടോ?

ഈ കാണുന്നത് ഡോള്‍ഫിനാണെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ? സമുദ്രമൊക്കെ വരുന്നത് കൊണ്ട് അങ്ങനെ തന്നെ എന്ന് നമുക്ക് വിശ്വസിക്കേണ്ടി വരും. പക്ഷേ ഈ ചിത്രത്തില്‍ രണ്ട് പക്ഷികളുണ്ട് എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഒരിക്കലുമില്ല. ഒരു പക്ഷിയെ പോലും സൂക്ഷിച്ച് നോക്കിയാലും കാണാന്‍ സാധിക്കുന്നില്ല.

അവിടെയാണ് ഈ ചിത്രം നിങ്ങളെ വട്ടം ചുറ്റിക്കുക. ഈ ചിത്രത്തില്‍ എവിടെയോ ഉള്ള രണ്ട് പക്ഷികളെയാണ് നിങ്ങള്‍ കണ്ടെത്തേണ്ടത്. അതാണ് നിങ്ങള്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ ചലഞ്ച്.

optical-illusion-test-answer

image credit: jagranjosh.com

അഞ്ച് സെക്കന്‍ഡില്‍ കണ്ടെത്തണം

നിങ്ങളുടെ മുന്നില്‍ ആകെയുള്ളത് അഞ്ച് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ പക്ഷികളെ കണ്ടെത്തിയിരിക്കണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. തീര്‍ച്ചയായും ഇതുവരെ കണ്ട ഒപ്ടിക്കല്‍ ചിത്രങ്ങളേക്കാള്‍ കടുപ്പമാണ് ഈ ചിത്രം. എല്ലായിടത്തേക്കും ശ്രദ്ധിച്ച് നോക്കൂ.

പക്ഷികള്‍ എവിടെങ്കിലുമുണ്ടോ? ഇനി സഹായത്തിന് ആരെ വേണമെങ്കിലും വിളിക്കാം. ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെയാവാം. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രമൊന്ന് തലകുത്തനെ പിടിച്ച് നോക്കൂ. അവിടെ കാണാം പക്ഷികള്‍ പറക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+