Get Updates
Get notified of breaking news, exclusive insights, and must-see stories!

അതാ മുന്നിലൊരു കാട്, മരമാണോ അതോ മറ്റെന്തെങ്കിലുമാണോ ആ കാണുന്നത്, കണ്ടെത്തൂ

നമ്മുടെ കണ്ണുകളെ പരീക്ഷിക്കുന്ന ചിത്രമാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍. ചിലപ്പോള്‍ ഇവ സങ്കീര്‍ണമായവ ആയിരിക്കും. എത്ര നോക്കിയാലും ആ രഹസ്യം നമ്മുടെ മുന്നിലേക്ക് വരില്ല. അതിന് ചില കാരണങ്ങളും ഉണ്ടാവാം. ഒന്ന് നമ്മള്‍ നോക്കുന്ന രീതി ചിലപ്പോള്‍ തെറ്റായിരിക്കും. കണ്ണുകളുടെ മൂര്‍ച്ച പതിവുപോലെ ഉണ്ടായിരിക്കണമെന്നില്ല. അങ്ങനെ പലതും സംഭവിക്കാം.

നമ്മള്‍ ഈ ചിത്രത്തിന് മുന്നില്‍ അടിയറവ് പറഞ്ഞെന്നും വരാം. പക്ഷേ അതൊന്നും വലിയ പ്രശ്‌നമായി കാണേണ്ട. ഇന്ന് തോറ്റാലും നാളെ അതിലും മികച്ചത് കണ്ടെത്താന്‍ ഇതിലൂടെ ലഭിച്ച മികവ് കൊണ്ട് സാധിക്കും. നമ്മുടെ മുന്നില്‍ അത്തരം സങ്കീര്‍ണമായൊരു ചിത്രമുണ്ട്. പരിശോധിച്ച് നോക്കാം.

എന്താണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ എന്നും നമുക്ക് ഈ ചിത്രങ്ങളെ വിളിക്കാം. ഒരു ചിത്രത്തില്‍ നമ്മളറിയാതെ ഒരു കാര്യം ഒളിപ്പിച്ച് വെച്ച ശേഷം, അത് കണ്ടുപിടിക്കാനായി നമ്മളെ ചലഞ്ച് ചെയ്യുകയാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ചെയ്യുന്നത്. അങ്ങേയറ്റം ദുഷ്‌കരമായിരിക്കും ഓരോ ചലഞ്ചും. ബ്രെയിന്‍ ടീസറെന്നും, ഒപ്ടിക്കല്‍ ഇല്യൂഷന്‍ സൈക്കോളജിക്കല്‍ എന്നിങ്ങനെ രണ്ട് തരത്തിലാണ് ഈ ചിത്രങ്ങളുണ്ടാവുക. ഈ ചലഞ്ചുകള്‍ കണ്ടെത്താന്‍ കുറച്ച് ബു്ദ്ധിമുട്ടേണ്ടി വരും.

ഇതൊരു കാട് തന്നെയാണോ?

നമ്മുടെ മുന്നിലുള്ള ചിത്രത്തിലൊരു വലിയ കൊടും കാട് കാണാന്‍ സാധിക്കുന്നുണ്ട് അല്ലേ. പക്ഷേ ഈ ചിത്രത്തെ ഒറ്റനോട്ടത്തില്‍ ഒരു വനമായിട്ട് തന്നെയാണ് നമുക്ക് തോന്നുന്നത്. പക്ഷേ അങ്ങനെയാണോ? വെറുമൊരു വനമാണോ? അതോ കൊടുങ്കാടായി നമ്മളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കുന്ന ചലഞ്ചുകള്‍ ആണോ? കൃത്യമായി പറയാനാവില്ല അല്ലേ. നമ്മള്‍ തന്നെ അത് കണ്ടെത്തണം. ചിത്രത്തിലേക്ക് നോക്കുമ്പോള്‍ യാതൊന്നും കാണാനുമാവുന്നില്ല, അതുകൊണ്ട് ചിത്രം സങ്കീര്‍ണമാകുന്നുണ്ട്.

എവിടെയാണ് ആ വിരുതന്‍ ഉള്ളത്

ഈ ഘോരവനത്തില്‍ ധാരാളം ഇലകളും മരങ്ങളുമെല്ലാം നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. പക്ഷേ ഇതിലൊരു പൂച്ചയുണ്ട്. ആരുടെയും കണ്ണില്‍പ്പെടാതെ എവിടെയോ ആ വിരുതന്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഒരു സംശയവും ആര്‍ക്കും തോന്നുന്നില്ല. സുരക്ഷിതമായ ഒളിത്താവളമായി ഈ ചിത്രം അവര്‍ക്ക് തോന്നാം. സാധാണ എന്തെങ്കിലും സൂചന ചിത്രങ്ങളില്‍ നിന്ന് നമുക്ക് ലഭിക്കാറുണ്ട്. പക്ഷേ ഈ പൂച്ച എവിടെയാണ് ഉള്ളതെന്ന സൂചന ചിത്രം തരുന്നില്ല.

optical-ilusion-challenge-answer

image credit: tiffytaffy.com

അതിവേഗം കണ്ടെത്തണം

ചിത്രത്തില്‍ നിന്ന് പൂച്ചയെ കണ്ടെത്താന്‍ അധികം സമയമൊന്നുമില്ല. വെറും ഒന്‍പത് സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ കണ്ടെത്തിയിരിക്കണം. അതുകൊണ്ട് വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. പൂച്ച എവിടെ വേണമെങ്കിലുമായിരിക്കാം ഒളിഞ്ഞിരിക്കുന്നത്. ഇനി വളരെ ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍ സഹായത്തിനായി ആരെയും വിളിക്കാം.

നമുക്കെല്ലാം ഏറ്റവും പ്രിയപ്പെട്ടവര്‍ ഉണ്ടാകുമല്ലോ? അവരെ തന്നെയാവാവാം വിളിക്കുന്നത്. ഇതാ സമയം അവസാനിച്ചു. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടത് മൂലയിലേക്ക് ചേര്‍ന്ന സ്ഥലത്തേക്ക് നോക്കൂ, പൂച്ചയെ അവിടെ കാണാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+