ഇതൊരു പൂന്തോട്ടമാണോ അതോ പൂമ്പാറ്റയോ? കണ്ടെത്താന്‍ ശ്രമിക്കൂ
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഓരോ ദിവസവും കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. മനോഹരമായ ചിത്രങ്ങളും അതുപോലെ ചലഞ്ചുകളുമാണ് ഇവയുടെ സവിശേഷത. ചിലപ്പോള്‍ നമ്മള്‍ ഒരിക്കലും ചിന്തിക്കാത്ത തലത്തിലേക്ക് ഈ ചിത്രങ്ങളുടെ ചലഞ്ചുകള്‍ പോകും.
അതിലെ ചലഞ്ച് എന്താണെന്ന് പറഞ്ഞ് കഴിയുമ്പോള്‍ മാത്രമായിരിക്കും, ഇങ്ങനൊന്ന് ഈ ചിത്രത്തിലുണ്ടായിരുന്നോ എന്ന് നമുക്ക് തോന്നുക. നമ്മുടെ ചിന്താശേഷിക്കും അപ്പുറത്തുള്ളതായിരിക്കും ഈ ചിത്രങ്ങള്‍.
എല്ലാ ഒപ്ടിക്കല്‍ ചിത്രവും ചെറിയ രീതിയിലെങ്കില്‍ നമ്മളെ ചലഞ്ച് ചെയ്യുന്നുണ്ടാവും. ഇന്നും അത്തരമൊരു ചിത്രവുമായി നമ്മള്‍ എത്തിയിരിക്കുകയാണ്. ചലഞ്ച് വേഗത്തില്‍ ഏറ്റെടുക്കൂ.
ചലഞ്ച് കണ്ട് ഞെട്ടണ്ട
ഇതൊരു കണ്‍ഫ്യൂഷനുണ്ടാക്കുന്ന ചിത്രമാണ്. പക്ഷേ അതിമനോഹരവുമാണ്. എന്നാല്‍ എന്തെല്ലാം ഈ ചിത്രങ്ങളിലുണ്ടെന്ന് നമുക്ക് പറയാനേ സാധിക്കില്ല. ചിലപ്പോള്‍ നമുക്ക് ഇതൊരു പൂന്തോട്ടമായി തോന്നാം.
പക്ഷേ കൂടുതല്‍ അന്വേഷിച്ച് വരുമ്പോള്‍ അതിനേക്കാള്‍ വലുതെന്തോ ആയിരിക്കും ആ ചിത്രത്തിലുണ്ടാവുക. അതാണ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ഒരു പ്രത്യേകത. ഈ ചിത്രം തന്നെ അതിന് ഉദാഹരണമായി എടുക്കാം.
മനോഹരമായ ഒരു പൂന്താട്ടമല്ലേ അത്
നമുക്ക് തന്നിരിക്കുന്ന ചിത്രത്തിലുള്ള ഒരു പൂന്തോട്ടമല്ലേ. ഒന്ന് ശ്രദ്ധിച്ച് നോക്കൂ. കണ്ടിട്ട് പൂന്തോട്ടം പോലെയുണ്ട്. ധാരാളം പൂക്കളും അതിലുണ്ട്. പലനിറത്തിലും, ഡിസൈനിലും ഉള്ള പൂക്കളാല്‍ ആ പൂന്തോട്ടം നിറഞ്ഞുനില്‍ക്കുകയാണ്.
പക്ഷേ ഇത് വെറുമൊരു പൂന്തോട്ടമാണോ? അതോ മറ്റെന്തെങ്കിലുമാണോ. ഒപ്ടിക്കല്‍ ചിത്രമാകുമ്പോള്‍ ചിലപ്പോള്‍ പൂന്തോട്ടം പോലെ തോന്നിക്കുന്ന മറ്റെന്തെങ്കിലുമായി മാറാറുണ്ട്. പക്ഷേ പെട്ടെന്ന് നോക്കുമ്പോള്‍ മറ്റൊന്നായി തോന്നുന്നില്ല അല്ലേ.
ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്
ഈ ചിത്രത്തിനുള്ളില്‍ പക്ഷേ ഒരു ചലഞ്ചാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നത്. മറ്റൊന്നുമല്ല, ഒരു ചിത്രശലഭമാണ് അത്. പക്ഷേ എവിടെയാണ് അത് ഒളിഞ്ഞിരിക്കുന്നത്. ആര്‍ക്കും പിടിയില്ല അല്ലേ. എവിടെ നോക്കിയിട്ടും കാണാനും സാധിക്കുന്നില്ല.
മൊത്തം ഒരു ഇല്യൂഷനാണ് നമുക്ക് അനുഭവപ്പെടുക. ഒരു മായിക ലോകം പോലെ നമുക്ക് ഈ ചിത്രം തോന്നാം. അതുകൊണ്ട് ചിത്രശലഭത്തെ എന്നല്ല, മറ്റെന്ത് ചലഞ്ച് തന്നാലും ഒറ്റനോട്ടത്തില്‍ നമ്മുടെ മുന്നിലേക്ക് വരില്ല.

image credit: jagran josh
സമയം തീരെയില്ല
നമ്മുടെ മുന്നില്‍ സമയം തീരെയില്ല. ഈ ചിത്രശലഭത്തെ കണ്ടുപിടിക്കാന്‍ വെറും സെക്കന്‍ഡുകളാണ് നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്. അതുകൊണ്ട് വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. സഹായത്തിന് ആളുകളെയും വിളിക്കാം.
ബന്ധുക്കളോ, സുഹൃത്തുക്കളോ മികച്ച നിരീക്ഷണ പാടവമുണ്ടെങ്കില്‍ വിളിക്കാവുന്നതാണ്. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഏറ്റവും താഴെയായി ഇടതുഭാഗത്തേക്ക് നോക്കൂ. ചിത്രശലഭത്തെ അവിടെ കാണാം.












Click it and Unblock the Notifications