അതാ ഒരു വീട്, ഇനി മറ്റെന്തെങ്കിലുമാണോ ഈ കാണുന്നത്; കണ്ടുപിടിക്കാന്‍ ശ്രമിക്കൂ
നമ്മളെ എപ്പോഴും ചിന്തിപ്പിക്കാന്‍ ശേഷിയുള്ള ചിത്രങ്ങളാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. അതുകൊണ്ട് ഓരോ ഇല്യൂഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുമ്പ് അധികം ആരുമറിയാതിരുന്ന ഈ ചിത്രങ്ങള്‍ ലോകപ്രശസ്തമാണ്. ചിത്രങ്ങളുടെ രഹസ്യ സ്വഭാവം തന്നെയാണ് ആരാധകര്‍ വര്‍ധിക്കാന്‍ കാരണം.
നമ്മള്‍ നിത്യേന ഓരോ ഒപ്ടിക്കല്‍ ചിത്രങ്ങളെ അവതരിപ്പിക്കാറുണ്ട്. ഇത്തരം പസിലുകള്‍ വളരെ സങ്കീര്‍ണ സ്വഭാവമുള്ളതായിരിക്കും. സാധാരണ രീതിയില്‍ നോക്കുമ്പോള്‍ എളുപ്പമായി തോന്നുകയും, മത്സരത്തിലേക്ക് ഇറങ്ങിയാല്‍ അത് നമ്മളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യും. ഇന്ന് അത്തരത്തിലുള്ള ഒരു ചിത്രം നമുക്കൊന്ന് പരിശോധിച്ച് നോക്കാം.

ഇതാ നിങ്ങള്‍ക്കൊരു ചലഞ്ച്
ഒപ്ടിക്കല്‍ ചലഞ്ചില്‍ ഇന്ന് നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് ഒരു മുറ്റവും വീടും ഒക്കെ അടങ്ങിയ ചിത്രമാണ്. എവിടെ നോക്കിയാലും നിങ്ങള്‍ക്ക് സാധനങ്ങള്‍ കാണാന്‍ കഴിയും. അത്തരമൊരു ചിത്രമാണിത്. എന്നാല്‍ ഇതൊക്കെ മാത്രമാണോ ഈ ചിത്രത്തിലുള്ളത്.
ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് നമുക്കെല്ലാം സംശയം തോന്നുക സ്വാഭാവികയാണ്. നമ്മുടെ മുന്നിലേക്ക് തരുന്നതായിരിക്കില്ല, ചിത്രം പരിശോധിച്ച് തുടങ്ങുമ്പോള്‍ കാണാന്‍ സാധിക്കുക.
മഞ്ഞുകാലമാണെന്ന് തോന്നുന്നു
ഈ വീടും, സ്ഥലവുമെല്ലാം മഞ്ഞില്‍ മൂടി ഇരിക്കുകയാണ്. മഞ്ഞുകാലത്തെ ചിത്രമാണിതെന്ന് അതിലൂടെ ഉറപ്പിക്കാം. എന്തായിരിക്കും ഇത്തവണ നമ്മളെ കാത്തിരിക്കുന്ന ചലഞ്ച്. എന്തുമാവാം. ചിലപ്പോള്‍ ആ കാണുന്ന വീട് മറ്റെന്തെങ്കിലുമാവാം.
അതല്ലെങ്കില്‍ നമ്മളാരും കാണാതെ ഈ ചിത്രത്തില്‍ എന്തെങ്കിലും കാര്യം ഒളിച്ചിരിക്കുന്നുണ്ടാവും. പക്ഷേ ഇതെല്ലാം ഒറ്റനോട്ടത്തില്‍ മനസ്സിലാവുന്നില്ല. ഒരു സൂചന പോലും ചിത്രം നമുക്ക് തരുന്നില്ല.
എന്താണ് ആ രഹസ്യം
ഈ ചിത്രത്തില്‍ ആരും കാണാതെ ഇരിക്കുന്നുണ്ട് ഒരു പൂച്ച. മഞ്ഞിലാണോ, വീട്ടിലാണോ എന്നൊന്നും പറയാന്‍ പറ്റില്ല. കാരണം അത് നമ്മള്‍ കണ്ടുപിടിക്കേണ്ട ചലഞ്ചാണ്. തൂവെള്ള നിറത്തിലുള്ള പൂച്ചയെ കണ്ടുപിടിക്കുക ശ്രമകരമാണ്.
ഒപ്ടിക്കല്‍ ചിത്രമാകുമ്പോള്‍ അതിന്റെ കടുപ്പമേറും. എന്നാലും വേഗം തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. ഭാഗ്യമുണ്ടെങ്കില്‍ ഒറ്റനോട്ടത്തില്‍ തന്നെ നിങ്ങള്‍ക്ക് ആ പൂച്ചയെ കണ്ടെത്താന്‍ സാധിച്ചേക്കും. പക്ഷേ സാധ്യത കുറവാണെന്ന് വീണ്ടും ഓര്‍മിപ്പിക്കുകയാണ്.
അഞ്ച് സെക്കന്‍ഡുകളുണ്ട്
ഇതാ സമയം ചലിച്ച് തുടങ്ങിയിരിക്കുകയാണ്. ആകെയുള്ളത് അഞ്ച് സെക്കന്‍ഡുകളാണെന്ന് ഓര്‍ക്കുക. അത്ര എളുപ്പവുമല്ല പൂച്ചയെ കണ്ടെത്താന്‍. എന്നാല്‍ ചിത്രമൊന്ന് അരിച്ച് പെറുക്കൂ. അതില്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍, ആരുടെയെങ്കിലും സഹായം തേടുക.
സുഹൃത്തുക്കളോ, ബന്ധുക്കളോ, അങ്ങനെ നിങ്ങള്‍ വിശ്വാസമുള്ള ആരെയും ഈ ചലഞ്ചിന്റെ ഭാഗമാക്കാം. ഇതാ അനുവദിച്ച സമയം കഴിഞ്ഞു. വെള്ള നിറത്തിലാണ് പൂച്ചയുള്ളത്. അതുകൊണ്ട് ആ മഞ്ഞില്‍ നോക്കൂ. ഉറപ്പായും കാണാന്‍ സാധിക്കും.












Click it and Unblock the Notifications