ഇവിടേക്ക് ഒന്ന് നോക്കൂ, പ്രണയിതാക്കളല്ലേ നില്‍ക്കുന്നത്; മറ്റെന്തോ രഹസ്യം ഇതിലുണ്ടോ? കണ്ടെത്തൂ
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഇന്ന് പലരുടെയും ജീവിതത്തിന്റെ ഭാഗമാണ്. ഒരു ചലഞ്ചെങ്കിലും നിത്യേന കളിച്ച് നോക്കാത്തവര്‍ ഉണ്ടാവില്ല. കാരണം അതൊരു ഹോബിയായി മാറി കഴിഞ്ഞിരിക്കുകയാണ്. ഒപ്ടിക്കല്‍ ചലഞ്ചിന്റെ പ്രത്യേകതയാണത്. ഒരിക്കല്‍ ചലഞ്ചില്‍ പങ്കെടുത്താല്‍ പിന്നീട് അത് മടുക്കാന്‍ സാധ്യത കുറവാണ്. വീണ്ടുമൊരിക്കല്‍ കൂടി ഒപ്ടിക്കല്‍ ചലഞ്ച് കളിച്ച് നോക്കാനും നമുക്ക് തോന്നും.
കാരണം ചലഞ്ച് എന്ന വാക്കിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന ചിത്രങ്ങളാണ് എപ്പോഴും ഒപ്ടിക്കല്‍ ഇല്യൂഷനില്‍ നിന്ന് ലഭിക്കുക. അങ്ങനെയുള്ളപ്പോാള്‍ വീണ്ടും ചലഞ്ച് പരിശോധിക്കാന്‍ നമുക്ക് തോന്നാം. ഇന്ന് നമ്മുടെ മുന്നില്‍ അത്തരമൊരു ചിത്രമുണ്ട്. പരിശോധിച്ച് നോക്കാം.
ആ ട്രിക്കില്‍ വീഴുമോ?
ഇന്ന് നമുക്ക് ലഭിച്ചിരിക്കുന്ന ചിത്രം ആരെയും കബളിപ്പിക്കാന്‍ ശേഷിയുള്ളതാണ്. നമ്മള്‍ ആ ട്രിക്കില്‍ വീഴുമോ എന്നതാണ് ചോദ്യം. അങ്ങനെ സംഭവിച്ചാല്‍ ഉറപ്പായും ഈ ചലഞ്ചില്‍ പരാജയപ്പെടും. പക്ഷേ അതിനെ മറികടന്ന് മുന്നോട്ട് പോകാനുള്ള ശേഷി നമുക്കുണ്ടോ? അത് പക്ഷേ പറയാനാവില്ല.
നമ്മള്‍ തന്നെ ചിന്തിച്ച് നോക്കി ഉറപ്പുവരുത്തേണ്ട കാര്യമാണത്. നമുക്ക് ഇന്ന് ലഭിച്ചിരിക്കുന്ന ചലഞ്ചില്‍ പല കാര്യങ്ങളുമുണ്ട്. പക്ഷേ നമ്മള്‍ പോലും വിചാരിക്കാതെ ഒരു കാര്യം അതിലുണ്ടോ എന്നാണ് അറിഞ്ഞിരിക്കേണ്ടത്.
നിറയെ പ്രണയിതാക്കളാണല്ലോ?
വളരെ റൊമാന്റിക്കായ ചിത്രമാണ് നമ്മുടെ മുന്നില്‍ ഇന്നുള്ളത്. ചിത്രത്തിലേക്ക് നോക്കിയാല്‍ കാമുകി കാമുകന്‍മാരെ കാണാന്‍ സാധിക്കും. ഇതൊരു പാര്‍ട്ടിയില്‍ നിന്നുള്ള ദൃശ്യം കൂടിയാണ്. ഒരുപക്ഷേ കപ്പിള്‍സ് പാര്‍ട്ടിയായിരിക്കാം. ചിത്രത്തിലേക്ക് നോക്കുമ്പോള്‍ എന്തെല്ലാം കാണാന്‍ സാധിക്കുന്നുണ്ട്.
നേരെ നോക്കിയാല്‍ ഒരു സ്ത്രീ രണ്ട് യുവാക്കള്‍ക്കൊപ്പം നില്‍ക്കുന്നത് കാണാം. ഇടത് ഭാഗത്തായി ഒരു സ്ത്രീ മറ്റൊരാളോട് സംസാരിച്ചിരിക്കുന്നത് കാണാം. ഒരു സ്ത്രീ ഇരിപ്പിടത്തില്‍ ഇരിക്കുന്നുണ്ട്. ഒരു യുവാവ് മരത്തില്‍ ചാരി നില്‍ക്കുന്നത് കാണാം.
എന്തോ രഹസ്യമുണ്ടല്ലോ
ഇത്രയും ചെറുപ്പക്കാരെ ചിത്രത്തില്‍ പെട്ടെന്ന് കാണാന്‍ സാധിക്കും. എന്നാല്‍ ഈ പാര്‍ട്ടി ചിത്രം വിചാരിച്ചത് പോലെ ദുരൂഹതകളൊന്നുമില്ലാത്ത ചിത്രമാണോ? ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമായത് കൊണ്ട് സംശയിക്കാന്‍ നമുക്ക് ധാരാളം കാരണങ്ങളുണ്ട്. കാരണം പലതും ഒളിപ്പിച്ച് വെച്ചാണ് ഇത്തരം ചിത്രങ്ങള്‍ നമ്മളെ തേടിയെത്തുക.
പലപ്പോഴും അവ നമ്മളെ കണ്‍ഫ്യൂഷനില്‍ ആക്കാറുമുണ്ട്. ഈ ചിത്രത്തിലും അതുപോലെ ഒരു രഹസ്യമുണ്ട്. ഒരു കള്ളന്‍ ഈ ചിത്രത്തിലുണ്ട്. ആരും കാണാതെ ഇരിക്കുന്ന അവനെയാണ് കണ്ടെത്തേണ്ടത്.

image credit: Bright Side
കള്ളന്‍ എവിടെ ഒളിച്ചിരിക്കും
ഈ കള്ളന്‍ എവിടെയായിരിക്കും ഒളിഞ്ഞിരിക്കുക. സാധാരണ കള്ളന്മാര്‍ മറഞ്ഞിരിക്കുകയാണല്ലോ ചെയ്യാറുള്ളത്. വെറും 7 സെക്കന്‍ഡില്‍ ആ കള്ളനെ നിങ്ങള്‍ കണ്ടെത്തിയിരിക്കണം. വേഗത്തില്‍ തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. കണ്ണുകള്‍ മികച്ചതാണെങ്കില്‍ നമുക്ക് അവനെ കണ്ടെത്താനാവും. ആരുടെ സഹായം വേണമെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിക്കാം.
സുഹൃത്തുക്കളോ, ബന്ധുക്കളോ മികച്ച നിരീക്ഷപാടവമുള്ളവരാണെങ്കില്‍ വിളിക്കാവുന്നതാണ്. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ഇടതുവശത്തുള്ള ആ കമിതാക്കളെ നോക്കൂ. അതില്‍ യുവതിയുടെ പിന്നിലുണ്ട് കള്ളന്‍. ആഭരണങ്ങള്‍ മോഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഈ കള്ളന്‍.












Click it and Unblock the Notifications